P Rajeev
11.2K subscribers
Verified ChannelAbout P Rajeev
Minister for Industries and Law - Kerala, former Chief Editor of Deshabhimani, C C Member- CPIM
Similar Channels
Swipe to see more
Posts
നിലമ്പൂരിലെ മത്സരം എൽഡിഎഫും യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടും തമ്മിലാണ്. മതനിരപേക്ഷ മുന്നണിയും മതരാഷ്ട്രമുന്നണിയും തമ്മിൽ മത്സരിക്കുമ്പോൾ യുഡിഎഫിനകത്തുള്ള മതനിരപേക്ഷവാദികൾ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യും. ഒരു വശത്ത് ജമാഅത്തെ ഇസ്ലാമിയെ അസോസിയേറ്റ് അംഗമാക്കുമ്പോൾ മറുവശത്ത് കോൺഗ്രസ്സിൻ്റെ അഖിലേന്ത്യാ നേതാക്കൾ ആർഎസ്എസ് പ്രചാരകരെപോലെ വിദേശരാജ്യങ്ങളിൽ 370ാം വകുപ്പ് റദ്ദാക്കിയത് മഹത്തരമായ നടപടിയായി വിശദീകരിക്കുന്നു. ഇതെല്ലാം നിലമ്പൂരിലെ പ്രബുദ്ധരായ ജനത തിരിച്ചറിയും.
പിടിച്ചു നിർത്താൻ പറ്റാത്ത കേരളം.. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ ലേഖനം സമീപകാലകേരളത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകളിലൊന്നാണ്. എല്ലാ മേഖലകളിലുമുണ്ടായ മാറ്റങ്ങൾ നമ്മുടെ നാടിൻ്റെ വ്യവസായ മുന്നേറ്റത്തിന് സഹായകമാണെന്നും ഇപ്പോൾ ചുവപ്പുനാടകളല്ല, ചുവന്ന പരവതാനിയാണ് നിക്ഷേപകർക്കായി കേരളം തയ്യാറാക്കിവെക്കുന്നതെന്നും ലേഖനം പറയുന്നു. ഈ മാറ്റം ഇനിയും മികവോടെ തുടരും.. സർക്കാർ ഒപ്പമുണ്ട്. #ComeOnKerala

മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സിയാൽ 0484 ലോഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേക്ക് മുറിച്ചു. ഈ സർക്കാരിന്റെ കാലത്താണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ അത്യാധുനിക ലോഞ്ച് ഉദ്ഘാടനം ചെയ്തത്.

സീപോർട്ട് - എയർപോർട്ട് റോഡിന്റെ വികസനത്തിനായി എൻ.എ.ഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ അനുവദിച്ച് സുപ്രധാന ചുവട് വെച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. സ്ഥലത്തിന്റെ വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപക്ക് പുറമേ എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ 8.16 കോടി രൂപയും ഒപ്പം ചുറ്റുമതിൽ നിർമ്മാണത്തിന് 99.43 ലക്ഷം രൂപയും അനുവദിച്ചുനൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണാപത്രം ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണച്ചുമതലയുള്ള റോഡ്സ് ആൻ്റ് ബ്രിഡ്ജസ് കോർപ്പറേഷന് തുക കൈമാറും. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻ.എ.ഡി ഭൂമിപ്രശ്നം. ഭൂമി വില കൈമാറിയ ഉടനെ ടെണ്ടർ നടപടികളിലേക്ക് കടക്കും. എച്ച്.എം ടിയുടെ ഭൂമി വില ബാങ്കിൽ കെട്ടിവെക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഭൂമി അനുവദിക്കപ്പെട്ടത്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി - എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. തുടർ നടപടികൾ വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എച്ച്.എം.ടി - എൻ. എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിൻ്റുകളും വരും. എറണാകുളം ജില്ലയിലെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കി സീ പോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണം പൂർത്തികരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോവുകയാണ്. സമ്മിറ്റിൽ വച്ച് അഞ്ഞൂറ് കോടിയുടെ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പിന്റെ ആ താൽപര്യം ഞങ്ങൾ നിക്ഷേപമാക്കി മാറ്റിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. ഇന്ന് WGH ഹോട്ടല്‍സ് & റിസോര്‍ട്ട്‌സിന്റെ നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ആഗോള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വന്‍കിട പ്രോജക്ടുകളുടെ നിര്‍മ്മാണത്തിലൂടെ കാണാനാവുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന വേള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ. ജെ ജയകൃഷ്ണന്റെ പ്രഖ്യാപനം കേരളം എല്ലാവരും ലക്ഷ്യസ്ഥാനമായി കാണുന്നു എന്നതിന്റെ തെളിവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതൽ മികച്ച അവസരങ്ങൾ കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരുക്കുന്നതിനായി ഡബ്ല്യുജിഎച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കാന്‍ പോകുകയാണ്. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയില്‍ മുന്നോട്ടുവച്ച WGH കൊച്ചി നെടുമ്പാശേരിയിലെ പദ്ധതിക്ക് മാത്രം 250 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. 1050 തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. 1.75 ലക്ഷം ചതുരശ്രയടി സ്ഥലമാണ് പുതിയ ഹോട്ടലിനുണ്ടാകുന്നത്. പദ്ധതിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 120 മുറികളും ആറ് ഫുഡ് ആന്‍ഡ് ബീവറേജ് ഔട്ട്‌ലെറ്റുകളും, കോണ്‍ഫറന്‍സ് സംവിധാനങ്ങളും ഉള്‍പ്പെടുന്നു. രണ്ടരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. #ComeOnKerala
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് മുതൽ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും വരെ കേരളത്തിലേക്കെത്തിച്ച ദീർഘദർശിയായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സ. ഇ കെ നായനാരുടെ ഓർമ്മകൾക്ക് ഇന്നേക്ക് 21 വർഷം പൂർത്തിയാകുന്നു. ഒരേസമയം കേരളത്തിന്റെ കുതിപ്പിനായുള്ള വലിയ വികസന സങ്കൽപങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളെയാകെ ഉൾക്കൊണ്ടുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കിയ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. കേരളത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ കൊണ്ടുവന്നത് സ. നായനാരുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ സാക്ഷരതാ യജ്ഞവും പൊതുവിതരണ രംഗത്ത് രാജ്യത്തിനാകെ മാതൃകയായ മാവേലി സ്റ്റോറുകളും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള കുടുംബശ്രീയും സ. നായനാറുടെ കാലത്ത് ആരംഭിച്ച പദ്ധതികളിൽ ചിലതാണ്. കേരളത്തെ മാതൃകയാക്കൂ എന്ന് പ്രധാനമന്ത്രിമാർ വരെ പറഞ്ഞ കാലഘട്ടം. പശ്ചാത്തല വികസനമാണ് ഇനി കേരളത്തിന്റെ കുതിപ്പിനാവശ്യം എന്ന് മനസിലാക്കിക്കൊണ്ട് അതിവേഗ ഹൈവേയെന്ന ആശയം മുന്നോട്ടുവച്ചതും സഖാവ് നായനാർ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് സർക്കാരുകൾ കൊണ്ടുവന്ന മാറ്റങ്ങൾ നവകേരളമെന്ന പുതിയ സങ്കൽപത്തിന്റെ അടിത്തറയായി മാറി. 2004 മെയ് 19നാണ് സ. നായനാർ അന്തരിക്കുന്നത്. കടലിരമ്പം പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങൾ നൽകാനെത്തി. ഇനി നായനാറില്ല എന്ന സത്യം ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ അദ്ദേഹം ഓരോ മനുഷ്യനുള്ളിലേക്കും ഇറങ്ങിച്ചെന്നിരുന്നു. സിപിഐ എമ്മിൻ്റെയും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൻ്റെയും സമുന്നതനായ നേതാവായിരുന്ന അദ്ദേഹം സംഘാടകൻ, പാർലമെൻ്റേറിയൻ, പ്രത്യയശാസ്ത്ര പ്രചാരകൻ എന്നീ നിലകളിലെല്ലാം ഓരോ കമ്മ്യൂണിസ്റ്റുകാരനും മാതൃകയാണ്. ഇതിനൊപ്പം തന്നെ എന്നെപ്പോലുള്ളവരുടെ പത്രപ്രവർത്തന ജീവിതത്തിൽ വഴികാട്ടിയായിരുന്നു സ. നായനാർ. വികസനപ്രവർത്തനങ്ങളിൽ പുതിയ മാതൃകകൾ കൊണ്ടുവന്നും ക്ഷേമവും വികസനവും സംയോജിപ്പിച്ചുള്ള പദ്ധതികൾ ആവിഷ്കരിച്ചും മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ടും മുന്നോട്ടുപോയ നായനാർ സർക്കാരുകൾ ഇന്നത്തെ ഇടതുപക്ഷ സർക്കാരിന് കൂടുതൽ ഊർജ്ജം നൽകുകയാണ്. കൊച്ചി മെട്രോയും വാട്ടർ മെട്രോയും വിഴിഞ്ഞം തുറമുഖവും വിമാനത്താവളങ്ങളും മികച്ച റോഡുകളുമെല്ലാം യാഥാർത്ഥ്യമാക്കി പശ്ചാത്തല വികസനം ശക്തിപ്പെടുത്തിയും നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളെ കേരളത്തിലേക്ക് കൂടുതലായി കൊണ്ടുവന്നും സർക്കാർ മുന്നോട്ടുപോകുകയാണ്.
