P Rajeev

11.2K subscribers

Verified Channel
P Rajeev
January 18, 2025 at 06:27 AM
ഇന്ത്യയിൽ ഒരു ദിവസം പോലും ഏതെങ്കിലുമൊരു കാരണത്താൽ തൊഴിൽ നഷ്ടം വരാത്ത ഇൻഫോസിസിൻ്റെ ഡെവലപ്മെൻ്റ് സെൻ്റർ എവിടെയാണെന്നറിയുമോ.? നമ്മുടെ കേരളത്തിലാണ്. ഇത് പറയുന്നത് ഇൻഫോസിസിൻ്റെ സീനിയർ പ്രോഗ്രാം മാനേജർ ശ്രീ. ഷിബിൽ ജോസ് ആണ്. ഇൻഫോസിസിലെത്തുന്ന ക്ലൈൻ്റ്സിനോട് ഇക്കാര്യം അഭിമാനത്തോടെ പറയുമ്പോൾ അവർ ആശ്ചര്യപ്പെടുകയാണെന്നും ഷിബിൽ പറയുന്നു. കാരണം നാളിതുവരെയായി കേരളത്തെക്കുറിച്ച് കേട്ടിട്ടുള്ള ഒരു വലിയ കുപ്രചരണം തകർന്നുവീഴുകയാണ് അവിടെ. കേരളത്തെ ഷോക്കേസ് ചെയ്യാൻ വലിയ കമ്പനികളെല്ലാം മുന്നോട്ടുവരികയാണ്. ഇതിന് പൊതുസമൂഹത്തിൻ്റെ പിന്തുണയാണിനി വേണ്ടത്. ഈ നിലയിൽ കേരളം തയ്യാറാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാൻ പോസിറ്റീവായൊരു അന്തരീക്ഷം നിർമ്മിച്ചെടുക്കാൻ മാധ്യമങ്ങൾ കൂടി കേരളത്തിനൊപ്പം നിൽക്കണം. #keralameansbusiness #comeonkerala
👍 ❤️ 💜 8

Comments