P Rajeev
January 21, 2025 at 03:36 AM
മലയാള മനോരമയുടെ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പിൽ സുദീർഘമായൊരു ലേഖനത്തിലൂടെ കേരളം സംരംഭങ്ങളാരംഭിക്കാൻ പറ്റിയ നാടാണെന്ന വിവരണം വായിക്കുകയായിരുന്നു. കേരളത്തിലെ തന്നെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള നാല് പേരുടെ അഭിപ്രായമാണ് മനോരമയുടെ ഇംഗ്ലീഷ് ലേഖനത്തിൽ നൽകിയിരിക്കുന്നത്. മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് സെഷനിൽ പങ്കെടുത്ത ഈ നാല് പേരിൽ എല്ലാവർക്കും കേരളം സംരംഭങ്ങളാരംഭിക്കാൻ പറ്റിയ നാടാണ് എന്ന കാര്യത്തിൽ ഒരേ അഭിപ്രായം. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ കിച്ചൺ ട്രഷേഴ്സ്, മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ്, വണ്ടർലാ അമ്യൂസ്മെൻ്റ് പാർക്ക്സ്, നെസ്റ്റ് സോഫ്റ്റുവെയർ മേധാവികളാണ് നമ്മുടെ നാട് പൂർണമായും വ്യവസായ സൗഹൃദമാണെന്ന് അംഗീകരിക്കുന്നത്. പുതിയ മേഖലകളിലേക്ക് നിക്ഷേപങ്ങൾ വ്യാപിപ്പിക്കാനുള്ള സാധ്യതകളും ഇവരിൽ പലരും ഇതേ വേദിയിൽ വച്ച് പറയുകയുണ്ടായി.
കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ രാജ്യത്തുതന്നെ ഒന്നാമതെത്തിയത് സംരംഭകർ നൽകിയ റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിലാണ്. തീർച്ചയായും ഈ പ്രതികരണങ്ങളും സംരംഭകർക്ക് സർക്കാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും കേരളം സമാനതകളില്ലാത്ത മുന്നേറ്റം വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്നുവെന്ന് തെളിയിക്കുന്നതുമാണ്. നമുക്ക് മുന്നേറാം. കേരളത്തെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളിൽ രാജ്യത്തിൻ്റെ ഹബ്ബാക്കിമാറ്റാം.
#keralameansbusiness #comeonkerala
👍
❤️
💜
8