P Rajeev
                                
                                    
                                        
                                    
                                
                            
                            
                    
                                
                                
                                January 22, 2025 at 12:10 PM
                               
                            
                        
                            സൗദി അറേബ്യയിലെ ജുബൈൽ & യാൻബു പ്രവിശ്യയിലെ റോയൽ കമ്മീഷൻ പ്രസിഡൻ്റ് ഹിസ് എക്സലൻസി ഖാലിദ് മുഹമ്മദ് അൽ സലീം കേരളവും സൗദി അറേബ്യയും തമ്മിലുള്ള വിശാലമായ നിക്ഷേപ സാധ്യതകളാണ് ചർച്ചയിൽ സംസാരിച്ചത്. പെട്രോ കെമിക്കൽ, ഊർജ്ജമേഖലയിലെ വ്യവസായങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന കമ്മീഷനുമായി കേരളത്തിൽ ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും നിക്ഷേപസാധ്യതകളും പങ്കുവെച്ചു. കേരളവുമായുള്ള സഹകരണവും ഒപ്പം തന്നെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി വളരുന്ന കേരളത്തിനൊപ്പം ഈ മേഖലയിലെ എക്ചേഞ്ച് പ്രോഗ്രാം ഉൾപ്പെടെയുള്ള കാര്യങ്ങളും ഞങ്ങൾ സംസാരിക്കുകയുണ്ടായി. തുടർന്ന് കേരളം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് ഹിസ് എക്സലൻസി ഖാലിദ് മുഹമ്മദ് അൽ സലീമിനെയും മറ്റ് അംഗങ്ങളെയും ക്ഷണിക്കുകയും ചെയ്തു.
#keralameansbusiness #comeonkerala
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            💜
                                        
                                    
                                    
                                        10