P Rajeev

11.2K subscribers

Verified Channel
P Rajeev
January 22, 2025 at 01:17 PM
റിന്യൂവബിൾ എനർജി മേഖലയിൽ ഇന്ത്യയിലെ പ്രധാന കമ്പനികളിലൊന്നായ ഗ്രീൻകൊ ചീഫ് എക്സിക്യുട്ടീവും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. അനിൽകുമാർ ചലമലഷെട്ടിയുമായി ദാവോസിൽ വച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിൻ്റെ സുസ്ഥിരവികസന നയവുമായി ചേർന്നുനിൽക്കുന്ന സമീപനമാണ് ഗ്രീൻകോ മുന്നോട്ടുവെക്കുന്നത് എന്നതുകൊണ്ടുതന്നെ കേരളവുമായുള്ള സഹകരണവും നിക്ഷേപവുമാണ് ഗ്രീൻകൊ പ്രധാനമായും ഈ കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചത്. തീർച്ചയായും കാർബൺ ന്യൂട്രലായ ഊർജോൽപാദനത്തിൽ കേരളത്തിന് താൽപര്യമുണ്ടെന്നും തുടർചർച്ചകൾ സംഘടിപ്പിക്കാമെന്നും ഉറപ്പ് നൽകിയാണ് ചർച്ച അവസാനിപ്പിച്ചത്.
❤️ 👍 💜 9

Comments