P Rajeev
January 22, 2025 at 03:57 PM
ഊബർ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഗ്ലോബൽ ഹെഡ് ആയ ശ്രീ. പ്രദീപ് പരമേശ്വരനുമായി ദാവോസിൽ വച്ച് കൂടിക്കാഴ്ച നടത്തി. പുതിയ മേഖലകളിൽ നിക്ഷേപം നടത്തുന്ന ഊബറിന് ഇന്ത്യയിൽ തന്നെ ഇ.വി മേഖലയിൽ മുൻപന്തിയിലുള്ള സംസ്ഥാനമായ കേരളം അനുയോജ്യമായ ലക്ഷ്യസ്ഥാനമായിരിക്കും. വേൾഡ് എക്കണോമിക് ഫോറം സമ്മിറ്റിന് ശേഷം നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് ശ്രീ. പ്രദീപിനെ ഔദ്യോഗികമായി ക്ഷണിച്ചു. കേരളം അതിവേഗത്തിലുള്ള വ്യാവസായിക മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലുണ്ടായ ഈ കൂടിക്കാഴ്ച ഏറെ പ്രതീക്ഷ ഉണർത്തുന്നതാണ്.
#keralameansbusiness #wef2025 #comeonkerala
👍
❤️
💜
15