P Rajeev
January 23, 2025 at 04:49 PM
ഇന്ത്യയിലെ വൻകിട കമ്പനികളിലൊന്നായ വിപ്രോയുടെ എക്സിക്യുട്ടീവ് ചെയർമാൻ ശ്രീ. റിഷാദ് പ്രേംജിയുമായി ദാവോസിൽ വച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിരവധി മേഖലകളിൽ ഇതിനോടകം നിക്ഷേപം നടത്തിയിട്ടുള്ള വിപ്രോയുമായി കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ ആരായുന്നതായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച. ഇതുമായി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതിനും കേരളത്തിൽ പുതിയ നിക്ഷേപം ആരംഭിക്കുന്നതിനുമായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് വിപ്രോ ഗ്രൂപ്പിനുള്ള ഔദ്യോഗിക ക്ഷണവും കൈമാറി.
#keralameansbusiness #comeonkerala #wef2025
❤️
👍
💜
8