P Rajeev
January 23, 2025 at 04:49 PM
ബഹ്റൈനിൽ നിന്നുള്ള മന്ത്രിമാരായ Shaikh Salman bin Khalifa Al Khalifa,
ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, അബ്ദുള്ള ബിൻ ആദെൽ ഫഖ്രൂ, നൂർ ബിൻത് അലി അൽഖുലൈഫ് എന്നിവരുമായി ഫലപ്രദമായ ആദ്യഘട്ട ചർച്ച പൂർത്തിയാക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ കൂടി പങ്കെടുത്ത ചർച്ചയിൽ കേരളം അടുത്ത മാസം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാർ അറിയിച്ചു. തീർച്ചയായും കേരളത്തിലേക്ക് വലിയ നിക്ഷേപം കടന്നുവരുന്നതിലേക്കുള്ള വിജയകരമായ പ്രാരംഭ ചർച്ചയായിരുന്നു ഇത്.
#keralameansbusiness #comeonkerala #wef2025
❤️
👍
💜
8