P Rajeev

11.2K subscribers

Verified Channel
P Rajeev
January 23, 2025 at 04:50 PM
ഡിജിറ്റിൽ മേഖലയിലെ മാറ്റങ്ങളെ പറ്റിയുള്ള സെഷനിൽ സംസാരിച്ചപ്പോൾ ഈമേഖലയിൽ കേരളം എങ്ങനെ മികച്ചുനിൽക്കുന്നുവെന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം, ജനസംഖ്യയുടെ 124 ശതമാനം മൊബൈൽ കണക്ഷനോടെയും, 100 ൽ 88 പേർക്കും മൊബൈൽകണക്ഷനോടെയും ഒന്നാം സ്ഥാനം. ലോകത്ത് ആദ്യമായി ഇന്റ്ർനെറ്റ് കണക്ഷൻ പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനസൗകര്യം ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് സ്ഥാപിച്ച സംസ്ഥാനം. സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റത്തിൽ രാജ്യത്ത് ഏറ്റവും മികച്ചത്. സ്കൂൾ സിലബസ്സിൽ ഏഴാം ക്ലാസ്സ് മുതൽ എഐ സിലബസ്സിൽ ഉൾപ്പെടുത്തുകയും എഐ ടൂൾസ് ഉപയോഗിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകിയ സംസ്ഥാനം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് നവീന കോഴ്സുകൾ ആരംഭിക്കുകയും ചെയ്ത സ്ഥലം. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങ്ങ് സംസ്ഥാനം. ആദ്യമായി ദൂരേഖകൾ സമ്പൂർണ്ണമായി ഡിജിറ്റിലാക്കുന്ന സംസ്ഥാനം . വ്യവസായങ്ങൾക്ക് രാജ്യത്തെ ഏറ്റവും മികച്ചസിംഗിൾ വിൻഡോ ക്ലിയറൻസ് . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വെയറിലൂടെ ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനം. ഇന്ത്യയിലെ ആദ്യത്തെ ഇ ഹൈക്കോർട്ടും ഡിജിറ്റൽ ജില്ലാ കോടതിയും സ്ഥാപിച്ച സംസ്ഥാനം. ഇങ്ങനെയുള്ള നിരവധി പ്രത്യേകതകളാണ് അവതരിപ്പിച്ചത്.ഈ വസ്തുതകൾ പലരെ സംബന്ധിച്ചും പുതിയ വിവരമാണെന്ന് തുടർന്ന് നടന്ന ചർച്ചകളിൽ വ്യക്തമായി. കേരളത്തെ ഇനിയും കൂടുതൽ പൊസിഷൻ ചെയ്യേണ്ടതുണ്ട്.
❤️ 👍 💜 11

Comments