P Rajeev

11.2K subscribers

Verified Channel
P Rajeev
January 23, 2025 at 04:51 PM
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയർ മാനുഫാക്ചറിങ്ങ് കമ്പനിയായ എ.ബി ഇൻബെവ് പ്രസിഡൻ്റ് ശ്രീ. കാർത്തികേയ ശർമ്മ ദാവോസിൽ വച്ച് കേരളവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വരുന്ന 3 വർഷത്തിനുള്ളിൽ 250 മില്യൺ യു എസ് ഡോളറിൻ്റെ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള കമ്പനി കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും കേരളവുമായുള്ള സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും പോസിറ്റീവായിത്തന്നെയാണ് പ്രതികരിച്ചത്. തുടർന്ന് കേരളത്തിൻ്റെ വരാൻ പോകുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് എ.ബി ഇൻബെവ് ടീമിനെ ക്ഷണിച്ചുകൊണ്ട് വളരെ പോസിറ്റീവായ നിലയിൽ പ്രാഥമിക ചർച്ച അവസാനിപ്പിച്ചു. #keralameansbusiness #comeonkerala #wef2025
👍 ❤️ 💜 14

Comments