P Rajeev
January 24, 2025 at 06:15 AM
തുടർച്ചയായ ദിവസങ്ങളിൽ കേരളം ദാവോസിൽ നടത്തിയ ചർച്ചകളെക്കുറിച്ചും കേരളത്തിന് ലഭിച്ച പ്രശംസയെക്കുറിച്ചും കേരളം ലോകത്തിലെ അഡ്വാൻസ്ഡ് ടെക്നോളജി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനെക്കുറിച്ചുമെല്ലാം മാധ്യമങ്ങൾ വാർത്തകൾ നൽകിയിട്ടുണ്ട്. ദേശീയമാധ്യമങ്ങളും മലയാള മാധ്യമങ്ങളും മെച്ചപ്പെട്ട രീതിയിൽ വാർത്തകൾ നൽകുന്നുണ്ടെങ്കിലും ദൃശ്യമാധ്യമങ്ങൾ കേരളത്തിന്റെ ഈ മുന്നേറ്റത്തെ വേണ്ടവിധത്തിൽ അടയാളപ്പെടുത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പല പ്രമുഖ ഗ്രൂപ്പുകളും കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് വരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തീർച്ചയായും ദാവോസിലെ ഈ ചുവടുവെപ്പ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ വിജയത്തിലും വലിയ പങ്ക് വഹിക്കും.
#keralameansbusiness #comeonkerala #wef2025
👍
❤️
💜
14