P Rajeev

11.2K subscribers

Verified Channel
P Rajeev
February 3, 2025 at 05:30 AM
ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഡിഫൻസ് പാർക്ക് ആരംഭിച്ചതും ഏറ്റവും ആദ്യത്തെ സ്പേസ് പാർക്ക് ആരംഭിക്കുന്നതും നമ്മുടെ കേരളത്തിലാണ്. രാജ്യത്തിന്റെ ഏത് ബഹിരാകാശ ദൗത്യത്തിലും പങ്കെടുക്കുന്ന സുപ്രധാന സ്ഥാപനങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുൾപ്പെടെയുള്ള വലിയ മാനുഫാക്ചറിങ്ങ് മിഷനുകളിലും ഐ എസ്‌ ആർ ഒ, ഡി ആർ ഡി ഒ തുടങ്ങിയ സ്ഥാപനങ്ങൾ തന്ത്രപ്രധാനമായ ബഹിരാകാശ മിഷനുകളിലും സേവനം ആവശ്യപ്പെടുന്ന കെൽട്രോണും കേരളത്തിന്റെ അഭിമാനമാണ്. എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ നിരവധി MSME സംരംഭങ്ങൾ.. നിരവധി പൊതുമേഖലാ സംരംഭങ്ങൾ.. ഒപ്പം ISRO, VSSC, LPSC, ബ്രഹ്‌മോസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം.. ഇതെല്ലാം നമ്മുടെ കേരളത്തെ എയ്റോസ്പേസ്, ഡിഫന്‍സ് മേഖലയുടെ തന്ത്രപ്രധാന കേന്ദ്രമാക്കുന്നു. ആഗോള എയ്റോസ്പേസ് ലീഡറായ സഫ്രാന്റെ സാന്നിധ്യവും പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്, തിരുവനന്തപുരത്തെ സ്പേസ് പാര്‍ക്ക്, കണ്ണൂരിലെ എംആര്‍ഒ എന്നിവയും കേരളത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. ഒപ്പം ഈ മേഖലയെ മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തി നിക്ഷേപങ്ങൾക്ക് നൽകുന്നു ആനുകൂല്യങ്ങളും അനവധിയാണ്. ആഗോള നിക്ഷേപ സംഗമത്തിന് കേരളം തയ്യാറെടുക്കുമ്പോൾ എയ്റോസ്പേസ്, ഡിഫന്‍സ് മേഖലയയിലും പുതിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്. #keralameansbusiness #comeonkerala #investkeralaglobalsummit
❤️ 👍 👌 10

Comments