Revenue Friends
January 21, 2025 at 04:20 PM
*റവന്യൂ വകുപ്പ് കെട്ടിട അധികനികുതി backlog സംബന്ധിച്ച്*👇👇 അധിക നികുതിയുടെ ബാക്ക് ലോഗ് എൻട്രി-വരുത്തിയതിനു ശേഷം താഴെ പറയും വിധം പിശകുകൾ വന്നിട്ടുള്ളതായി കാണുന്നു. 1. തുക 0 ആയിട്ടുള്ള കേസുകൾ 2. ഒടുക്കേണ്ട arrear തുക തെറ്റായി എന്റർ ചെയ്തിട്ടുള്ള കേസുകൾ മേൽപ്പറഞ്ഞ പിശകുകൾ ഉൾപ്പെടെ backlog എൻട്രിയിൽ വന്നിട്ടുള്ള ഏതൊരു തെറ്റും തിരുത്തുന്നതിനായി "delete button" (Lt file backlog ൽ) സൗകര്യം *എല്ലാ വില്ലേജ് ഓഫീസർമാർക്കും ലഭ്യമാക്കിയിട്ടുണ്ട്.* അപ്രകാരം delete ചെയ്യുമ്പോൾ ഉചിതമായ റിമാർക്സ് രേഖപ്പെടുത്തേണ്ടതാണ്. ഏതൊരു backlog എൻട്രി റെക്കോർഡും ഡിലീറ്റ് ചെയ്തതിനു ശേഷം, വീണ്ടും ശരിയായ backlog എൻട്രി വരുത്തേണ്ടതുമാണ് (backlog എൻട്രി ചെയ്യുന്നത്തിനുള്ള സൗകര്യം എല്ലാ വില്ലേജ് ഓഫീസർമാർക്കും നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്) *ഇപ്രകാരം backlog എൻട്രി വരുത്തിയാൽ കെട്ടിട ഉടമകൾക്ക് ഓൺലൈൻ ആയി അധിക നികുതി ഒടുക്കുവാൻ സാധിക്കും*

Comments