Revenue Friends

10.0K subscribers

About Revenue Friends

*Shanavas Chithara*

Similar Channels

Swipe to see more

Posts

Revenue Friends
6/15/2025, 4:04:14 AM
Post image
Image
Revenue Friends
6/15/2025, 4:04:01 AM

2025 മെയ്, ജൂൺ മാസങ്ങളിൽ കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്‌തോ ലിങ്കിൽ ക്ലിക്ക് ചെയ്‌തോ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. https://survey123.arcgis.com/share/8ff9ea6d3d434384a139ded539eb6240..

Revenue Friends
6/15/2025, 2:27:04 PM

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ *അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 16/6/2025 ന് അവധി.* കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.കൂടാതെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്കും നാളെ അവധി.

Revenue Friends
6/15/2025, 7:09:57 AM

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെട്ട ജീവനക്കാരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തിയതിൽ പ്രതിഷേധിക്കുക നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിൽ വടകര എംപി ഷാഫി പറമ്പിലും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂ ട്ടവും പെരുമാറുകയുണ്ടായി. തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്ത് ജോലിയാണ് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇലക്ഷൻ സാമഗ്രികൾ വിതരണം ചെയ്യൽ, തിരഞ്ഞെടുപ്പ് ചെലവ് പരിശോധന, പ്രചരണ രീതികളുടെ പരിശോധന, ബൂത്ത് സജ്ജീകരിക്കൽ, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഡിസ്ട്രിബ്യൂഷൻ, കളക്ഷൻ തുടങ്ങി ഇലക്ഷനുമായി ബന്ധപ്പെട്ട വിവിധ ജോലികളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കനുസൃതമായി ചെയ്യേണ്ട ഇത്തരം ജോലികൾക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ മറുപടി പറയേണ്ടി വരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്നതിന് തുല്യമാണ്. കെ. രാധാകൃഷ്ണൻ MP യുടേയും കായിക മന്ത്രി വി അബ്ദുറഹിമാൻ അടക്കമുള്ള നേതാക്കളുടെ വാഹനങ്ങൾ ഉദ്യോഗസ്ഥർ ഇതേരീതിയിൽ പരിശോധിച്ചതാണ്. അവർ പരിശോധനയോട് പൂർണമായും സഹകരിക്കുകയും ചെയ്തു. എന്നാൽ ഷാഫി പറമ്പിൽMPയും രാഹുൽ മാങ്കൂട്ടത്തിൽ MLA യും വാഹന പരിശോധന നടത്തിയതിൻ്റെ പേരിൽ ചുമതലയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുന്നത് തികച്ചും ജനാധിപത്യവിരുദ്ധ നടപടിയാണ്. ഇതിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും നീതിപൂർവമായ ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുവാൻ സൗകര്യം ഉണ്ടാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.

Revenue Friends
6/15/2025, 4:17:06 PM

*നാളെ (16/06/2025 തിങ്കൾ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ..*👇👇 1.- എറണാകുളം 2- കണ്ണൂർ 3- മലപ്പുറം 4- തൃശൂർ 5- കാസർകോട് 6- വയനാട് 7- കോഴിക്കോട് 8- ഇടുക്കി 9- കോട്ടയം 10.പത്തനംതിട്ട 11.പാലക്കാട്‌ - ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്

Revenue Friends
6/15/2025, 11:47:00 AM

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ *3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 16/06/2025 ന് അവധി പ്രഖ്യാപിച്ചു*

Revenue Friends
6/15/2025, 5:12:30 PM

*ഇനി മുതൽ ഗ്രേഡല്ല. ഉത്തരക്കടലാസിൽ മാർക്ക് തന്നെ നൽകണം. നൽകിയ മാർക്കിൻ്റെ വിവരങ്ങൾ സ്കുളിൽ രേഖയായി സൂക്ഷിക്കണം.*☝️☝️

Revenue Friends
6/15/2025, 5:12:15 PM
Post image
Image
Revenue Friends
6/15/2025, 4:24:37 PM

മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി നാളെ: 16/06/2025 (തിങ്കൾ) *അവധിയുള്ള 12 ജില്ലകൾ* ✅ പത്തനംതിട്ട ✅ പാലക്കാട് ✅ കോട്ടയം ✅ ഇടുക്കി ✅ കോഴിക്കോട് ✅ എറണാകുളം ✅ കണ്ണൂർ ✅ മലപ്പുറം ✅ തൃശൂർ ✅ കാസർകോട് ✅ വയനാട് ✅ ആലപ്പുഴയിലെ കുട്ടനാട് താലൂക്ക് മാത്രം

Revenue Friends
6/15/2025, 2:42:46 PM

*നാളെ (16/06/2025 തിങ്കൾ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ള ജില്ലകൾ..* - എറണാകുളം - കണ്ണൂർ - മലപ്പുറം - തൃശൂർ - കാസർകോട് - വയനാട് - കോഴിക്കോട് - ഇടുക്കി - ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്

Link copied to clipboard!