Revenue Friends
January 29, 2025 at 01:47 AM
പുരയിടത്തിൽ അനുമതി ഇല്ലാതെ മണ്ണിട്ടാൽ *വില്ലേജ് ഓഫീസർക്ക് സ്റ്റോപ്പ് മെമ്മോ* നൽകാമോ.
*നൽകാം*.....
കേരള *ഹൈകോടതി* എന്താണ് പറഞ്ഞത്. ? ? 👇👇👇
കേരള ഹൈകോടതി വിധിയിൽ റവന്യൂ രേഖകളിൽ *Permanant Record ആയ BTR ൽ പുയിടമായി രേഖപ്പെടുത്തിയ* ഭൂമിയിൽ അനുമതി ഇല്ലാതെ മണ്ണിട്ടാൽ നെൽവയൽ സംരക്ഷണ നിയമം പ്രകാരം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്താൽ നിലനിൽക്കില്ല എന്ന് മാത്രമാണ്. എന്നാൽ നിലവിൽ ഉള്ള മറ്റേതെങ്കിലും നിയമ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകുന്നതിന് റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർക്ക് അധികാരം ഇല്ല എന്ന് ഹൈകോടതി പറഞ്ഞിട്ടില്ല.
റവന്യൂ രേഖ ആയ *BTR ൽ പുരയിടം* എന്നായിരിയ്ക്കുകയും അങ്ങനെ BTR പ്രകാരം ഉള്ള *പുരയിടത്തിന് നെൽവയൽ സംരക്ഷണ നിയമം പ്രകാരം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്താൽ നിലനിൽക്കില്ല എന്നുള്ളത് മാത്രവുമാണ്.*
റവന്യൂ രേഖകളിൽ - BTR ൽ *പുരയിടമായ ഭൂമിയിൽ* അനധികൃതയായി മണ്ണിട്ടാൽ വില്ലേജ് ഓഫീസർ *stop memmo കൊടുക്കുന്നത്*
2015-ലെ കേരള മൈനർ മിനറൽ കൺസെഷൻ നിയമങ്ങൾ, കേരള മിനറൽസ് (അനധികൃത ഖനനം, സംഭരണം, ഗതാഗതം എന്നിവ തടയൽ) ചട്ടങ്ങൾ 2015 .
കേരള ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ നിയമങ്ങൾ 2018
കേരള മൈനർ മിനറൽ കൺസെഷൻ (ഭേദഗതി) ചട്ടങ്ങൾ 2023
കേരള മിനറൽസ് (അനധികൃത ഖനനം, സംഭരണം, ഗതാഗതം എന്നിവ തടയൽ) (ഭേദഗതി) ചട്ടങ്ങൾ 2023
എന്നിവ പ്രകാരമാണ്. ഈ നിയമ പ്രകാരം *പുരയിടത്തിൽ അനുമതി ഇല്ലാതെ മണ്ണിട്ടാൽ സ്റ്റോപ്പ് മെമ്മോ കൊടുക്കാനും, വാഹനങ്ങൾ പിടിച്വടുക്കാനും വില്ലേജ് ഓഫീസർക്ക് അധികാരം ഉണ്ട്.*
ഡേറ്റാബാങ്കിൽ ഇല്ലാത്ത ഭൂമി എന്നാൽ റവന്യു രേഖകൾ - BTR പ്രകാരം നിലം ആയിട്ടുള്ള ഭൂമിയിൽ സാധാരണ മണ്ണ് നിക്ഷേപിച്ചു എന്ന് പറഞ്ഞ് *KMMC റൂൾ പ്രകാരം ഉള്ള സ്റ്റോപ്പ് മെമ്മോ നല്കാൻ കഴിയില്ല.* അവിടെ കേരള *നെൽ വയൽ തണ്ണീർത്തട സാരക്ഷണ നിയമം സെക്ഷൻ 12 പ്രകാരം* വേണം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽക്കേണ്ടത്. അതാണ് നിയമം. ഹൈകോടതി പറഞ്ഞതും അതാണ്.
*ഷാനവാസ് ചിതറ*
*റവന്യൂ വകുപ്പ്*.
👍
❤️
6