Revenue Friends
February 6, 2025 at 05:05 PM
ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീർക്കുമെന്ന സർക്കാരിന്റെ വാക്ക് യാഥാർത്ഥ്യമാവുകയാണ്. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോമൈനിങ് 75% പൂർത്തിയാക്കി 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാൻ സാധിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റർപ്ലാൻ സർക്കാരിന്റെ പരിഗണനയിലാണ്. ഈ പ്ലാൻ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരത്തെ മാറ്റിത്തീർക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുകയാണ്. ബ്രഹ്മപുരം നാടിന്റെയാകെ ആകർഷണ കേന്ദ്രമായി മാറും.
ഇതിന് സമാനമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 20 ഡംപ്സൈറ്റുകളിലെ ബയോമൈനിങ് പുരോഗമിക്കുകയാണ്.
#മാലിന്യക്കൂനകൾമാറ്റുംകേരളംമാറും #kochi #brahmapuram #kswmp #ശുചിത്വകേരളം #reducewaste #reuseandrecycle #cleankerala #sustainablekerala #മാലിന്യമുക്തനവകേരളം #saynotoplastic #responsiblefestival #behaviouralchange #changeforgood #sustainablekerala #solidwastemanagement #cleanandgreen #kerala
❤️
👍
😂
11