SHAFI DESIGN
February 14, 2025 at 11:19 AM
*ബറാഅത്ത് രാവ് അനുഗ്രഹം പെയ്തിറങ്ങുന്ന രാവ്*
ــــــــــــ ــــــــــــ ــــــــــــ ــــــــــــ ــــــــــــ
ശഅ്ബാൻ പതിനഞ്ചിന്റെ രാവ് ബറാഅത്ത് രാവ് എന്നാണ് അറിയപ്പെടുന്നത്. ബറാഅത്ത് എന്നതിന്റെ അർഥം *മോചനം* എന്നാണ്. നിരവധി ആളുകളെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചിപ്പിക്കുന്ന രാവ് ആയതുകൊണ്ടാണ് ആ പേര് വന്നത്. കാരുണ്യത്തിന്റെ രാവ് എന്നും അനുഗൃഹീത രാവ് എന്നുമെല്ലാം ഈ രാവിന് പേരുകളുണ്ട്. വാനലോകത്തിന്റെ വാതിലുകളും കാരുണ്യത്തിന്റെ കവാടങ്ങളും തുറക്കപ്പെടുന്ന ഈ രാവിൽ നിഷ്കളങ്ക ഹൃദയങ്ങളുള്ളവർക്കെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും.
ഇമാം ഗസ്സാലി(റ) പറയുന്നു: “കച്ചവടക്കാർ ചില ദിനരാത്രങ്ങളെ വ്യാപാരോത്സവമായി കാണുന്നതുപോലെ വിശ്വാസികളിൽ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹാശിസ്സുകൾ വർഷിക്കുന്ന പതിനഞ്ച് രാവുകൾ ഓരോ വർഷത്തിലുമുണ്ട്.
*പുണ്യനബി ﷺ ദീർഗ നേരം സുജൂദിൽ കിടന്ന് പ്രാർത്ഥിച്ച പുണ്യ ദിനത്തിൽ നമുക്കും നാഥന്റെ ദർബാറിലേക്ക് കരമുയർത്താം🤲🏻*