SHAFI DESIGN

4.0K subscribers

About SHAFI DESIGN

ʷᵉˡᶜᵒᵐᵉ ᵗᵒ SᕼᗩᖴI ᗪESIGᑎ ᵒᶠᶠⁱᶜⁱᵃˡ ᴡʜᴀᴛsᴀᴘᴘ ᴄʜᴀɴɴᴇʟ▫️❤‍🩹 *🤍ഇവിടം ഒരുമിച്ചുകൂടുന്ന ആഷിഖീങ്ങൾക്കിതാ...🥰* *📌മുത്ത് ഹബീബിന്റെ മദ്ഹുകൾ,ഹദീസ്,Islamic സ്റ്റാറ്റസ്,അറിവുകൾ...ᵉᵗᶜ♻️* *📲Share ചാനൽ ലിങ്ക്🪀* https://whatsapp.com/channel/0029VaNihwXJP2125SkSz208 ♥️🌼♥️ *SUBSCRIBE & SUPPORT👇🥰* https://youtube.com/@shafidesign786?si=oRsEJJd4C2ArG5fk *FOLLOW ON INSTAGRAM👇* https://instagram.com/shafi_design_?igshid=1amxi09n8eani 🍁🍁🍁

Similar Channels

ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ'ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ,

Mehndi Design Store

ECC Oberemmel WhatsApp Channel

ECC Oberemmel

Instagram Fonts Generator WhatsApp Channel

Instagram Fonts Generator

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ

HELLO! Magazine WhatsApp Channel

HELLO! Magazine

Web Design and Development WhatsApp Channel

Web Design and Development

Mi NEGOSHI Shared & Support Services WhatsApp Channel

Mi NEGOSHI Shared & Support Services

ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ'ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ ᴾᴿᴬᴳᴹᴬᵀᴵᶜ

Rayacademy IAS WhatsApp Channel

Rayacademy IAS

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ

Design Ramp WhatsApp Channel

Design Ramp

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ WhatsApp Channel

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ WhatsApp Channel

ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ'ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢˡᵒᵗ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ ˢᴸᴼᵀ ᴳᴬᶜᴼᴿ

🎈Barbey for design of decoration WhatsApp Channel

🎈Barbey for design of decoration

Swipe to see more

Posts

SHAFI DESIGN
2/23/2025, 6:08:12 AM
😢 👍 😔 14
Video
SHAFI DESIGN
2/23/2025, 6:03:46 AM

ഹൃദയത്തിൽ തട്ടുന്ന ആത്മീയ ഉപദേശങ്ങൾ നൽകുന്ന പ്രഭാഷകനും ആധികാരികമായ മതാധ്യാപനത്തിന് നേതൃത്വം നൽകുന്ന മുദരിസും ലളിതമായ ജീവിതവും ആത്മീയ ചിട്ടയും ഉന്നതന്മാരായ ഉസ്താദുമാരുടെ ആത്മീയ സംതൃപ്തിയും ഒക്കെ സൗഭാഗ്യമായി ലഭിച്ച യുവ പണ്ഡിതനും പ്രഭാഷകനുമായിരുന്നു ബഹുമാനപ്പെട്ട മസ്ഊദ് സഖാഫി ഗൂഡല്ലൂർ. കർമ വഴിയിൽ സജീവമായ കാലത്ത് തന്നെ അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി. നൂറുകണക്കിന് പാതിരാവുകൾ ആത്മീയ ഉപദേശം കൊണ്ടും പ്രാർഥന കൊണ്ടും സമ്പന്നമാക്കുകയും ആയിരക്കണക്കിനാളുകളുടെ ഹൃദയങ്ങളിൽ ആത്മീയ വിചാരം ഉണർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ കർമങ്ങളെല്ലാം അല്ലാഹു സ്വീകരിക്കട്ടെ! പകരക്കാരായ ആലിമീങ്ങളെ ഈ സമുദായത്തിന് അല്ലാഹു സമ്മാനിക്കട്ടെ! പരിശുദ്ധ ഖുർആൻ ചെറുപ്പത്തിൽ തന്നെ ഹൃദ്യസ്ഥമാക്കുകയും അതിനെ കൃത്യമായി ഓർമയോടെ പരിപാലിക്കുകയും ചെയ്ത ഒരു ഹാഫിള് കൂടിയായിരുന്നു അദ്ദേഹം. സഹവസിച്ചവർക്കൊക്കെ നല്ലതുമാത്രം പറയാനുള്ള അവസ്ഥയിൽ യാത്രയാവാൻ കഴിയുക എന്നത് വലിയ സൗഭാഗ്യമാണ്. കഴിഞ്ഞ രാത്രിയിലും പ്രഭാഷണം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ അദ്ദേഹം ഇന്നും കാസർഗോഡ് ജില്ലയിൽ ഒരു പ്രഭാഷണത്തിന് വേണ്ടി പോകാൻ കരുതിയിരുന്നവരായിരുന്നു. അതിനിടയിലാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് തന്നെ യാത്രയായത്. കണ്ടുമുട്ടുമ്പോഴെല്ലാം സ്നേഹ സന്തോഷങ്ങളോടെയും വിനയ സൗമനസ്സ്യത്തോടെയും സ്വീകരിക്കുകയും പരസ്പരം സന്തോഷം പങ്കുവെക്കുകയും ചെയ്ത ഒരു ആത്മസുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സ്വർഗീയമാക്കുമാറകട്ടെ. സ്വർഗീയ വസന്തത്തിൽ പുണ്യ നബിﷺയുടെ ചാരത്ത് ഒരുമിച്ചു കൂട്ടട്ടെ! എല്ലാവരും അദ്ദേഹത്തിൻ്റെ പരലോക പദവികൾക്ക് വേണ്ടി ദുആ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ✍️-ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

Post image
🤲 😢 😭 🥺 15
Image
SHAFI DESIGN
2/25/2025, 6:59:01 AM

_"എന്തിനാണ് കൊല്ലുന്നതെന്നോ, എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല"💯_

😢 🤲 💯 🥺 ❤️ 😮 🙌 18
Video
SHAFI DESIGN
2/23/2025, 12:05:35 PM

വീട്ടിൽ ചെന്നാൽ ഉമ്മയെ കാണാമല്ലോ എന്ന് സന്തോഷിച്ചെങ്കിലും!! ഇന്ന് പലരോടും യാത്ര പറഞ്ഞപ്പോൾ തന്നെ മനസ്സിന് എന്തോ.. നീണ്ട ഒരു വർഷം, കൂടെ ഓതി പഠിച്ച ഒപ്പം ഭക്ഷണം കഴിച്ച കൂടെപ്പിറപ്പ് പോലെ ഒപ്പം കിടന്നുറങ്ങിയ പ്രിയപ്പെട്ടവർ ഇന്ന് അകന്നു പോയപ്പോൾ മനസ്സിലെവിടെയോ ഒരു വേദന🥀. ഒരാഴ്ചയിൽ ഒതുങ്ങിയ ഹിസ്ബ് ക്ലാസ്സിലെ വലിയ ഓർമകൾ🌹. അതിനിടെ നല്ല ചിത്രങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് കൂട്ടുകാരൻ അരീക്കോട് സിനാൻ പറഞ്ഞത് മസ്ഊദ് സഖാഫി ഉസ്താദ് അന്റെ നാട്ടിൽ അല്ലെ വീട് എടുത്തത് എന്ന്...അതെ എന്നും പറഞ്ഞ് ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല.. പിന്നെയാണ് ഉസ്താദിന്റെ മരണ വിവരം അറിയുന്നത് 🥹 ചിന്ത ആകെ മാറി. ഈ സങ്കടങ്ങൾക്കിടയിൽ ഇങ്ങനെ ഒരു വാർത്തയും കൂടെ കേട്ടപ്പോൾ മനസ്സ് ആകെ തളർന്നു🥹😔. നേരെ ഓർമ വന്നത് ഏകദേശം ഒന്നര മാസം മുമ്പ് കിഴിശ്ശേരി സുലൈമാൻ മസ്ജിദിൽ ഉസ്താദിനെ കണ്ട് നേരിട്ട് ആദ്യമായി സംസാരിച്ച ഒരു രംഗമായിരുന്നു. അങ്ങേയറ്റം വിനയത്തോടെയായിരുന്നു ഉസ്താദിന്റെ സംസാരം. സന്തോഷത്തോടെ എവിടെയാണ് പഠിക്കുന്നത് എന്നും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. എന്തെങ്കിലും ചോദിക്കണമെന്ന് കരുതി ഉസ്താദ് ഇവിടെ എവിടെക്കാണ് വന്നത് എന്ന് ചോദിച്ചപ്പോഴാണ് ഞാനിപ്പോ ഇവിടെ ആണ് താമസം എന്ന് ഉസ്താദ് പറഞ്ഞത്. അപ്പോഴാണ് ഉസ്താദ് നാട്ടിനടുത്താണ് താമസിക്കുന്നത് എന്നറിഞ്ഞത്. പിന്നെ ഉസ്താദിനോട് ദുആകളിൽ ഉൾപെടുത്തണം എന്ന് പറഞ്ഞ് സലാം ചൊല്ലി മടങ്ങി. ഇന്നലെ ഉസ്താദിന്റെ അവസാന പ്രസംഗമായിരുന്നു ദേവർഷോലയിൽ. ഇന്ന് `വിഭവങ്ങൾ ഒക്കെ ഒരുക്കിവെച്ച് ഉസ്താദ് വിരുന്ന് പോയിരിക്കുന്നു`🥹 അവസാനം ഒരു നോക്ക് കാണാൻ വേണ്ടി വന്നത് വലിയ ജനക്കൂട്ടമായിരുന്നു. പണ്ഡിതന്മാരും , ഉസ്താദുമാരും , അറിവ് നുകർന്ന് തന്നവരും വിടപറയുന്നത് സഹിക്കാൻ ആവുന്നതല്ല. ഇവരില്ലാതെ പുതിയ കാലത്ത് ജീവിക്കാൻ വരെ ഭയപ്പെടുന്നു. അല്ലാഹു മസ്ഊദ് സഖാഫി ഉസ്താദിന്റെ ഖബർ വിശാലമാക്കട്ടെ..ചെയ്‌ത എല്ലാ നന്മകൾക്കും ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ജീവിച്ചിരിക്കുന്ന പണ്ഡിതന്മാർക്കും ഉസ്താദുമാർക്കും നമുക്കും നന്മയിലായി ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ..🤲🏻 ✍🏻മുഹമ്മദ്‌ ശാഫി എക്കാപറമ്പ്

Post image
🤲 😢 🥹 🥺 😔 😭 51
Image
SHAFI DESIGN
2/23/2025, 4:23:11 AM

انا لله وانا الیه راجعون ഉസ്താദ് ഹാഫിള് മസ്ഊദ് സഖാഫി ഗൂഡലൂർ വിടപറഞ്ഞു.🥺😢

Post image
😢 🤲 🥹 8
Image
SHAFI DESIGN
2/23/2025, 3:19:13 PM

*തിന്മകളിൽ നിന്ന് അകന്ന് നിൽക്കണം⚠️*

👍 🤲 ❤️ 🙏 10
Video
SHAFI DESIGN
2/26/2025, 4:21:18 AM

_🤍റൂഹേ മദിനാവിൻ തിങ്കളേ😍_

❤️ 💚 👍 😍 🙏 🤍 16
Video
SHAFI DESIGN
2/25/2025, 7:10:23 AM

" പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം കുത്ത് ഹരിശ്രീ" ക്യാമ്പസുകളിലെ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന പല കാര്യങ്ങളും മനുഷ്യമനസ്സുകളിൽ അത്രമേൽ ഭീതി ജനിപ്പിക്കുന്നു... ചാനൽ രാഷ്ട്രീയ ചർച്ചകളിൽ ഒതുങ്ങേണ്ട ഒരു വിനോദ വിഷയമല്ല ഇത്. വയലൻസുകളെ അത്രമേൽ പ്രമോട്ട് ചെയ്ത ഒരു സിനിമയിലെ (MARCO )നായകൻ പറയുന്നുണ്ട്..സമൂഹത്തിൽ നടക്കുന്ന വയലൻസിൽ ഒരു തരി പോലും ഇതിലില്ല എന്ന്... ദൃശ്യം മോഡൽ കൊലപാതകം doom മോഡൽ മോഷണം അങ്ങനെ തുടങ്ങുന്നു ഓരോ ആക്രമത്തിന്റെയും motivation. സിനിമകളും ലഹരികളും മനുഷ്യ മനസ്സിന് എത്രമേൽ സ്വാധീനിക്കുന്നു എന്ന് നാം വിദൂരതയിൽ അല്ല അരികിൽ കണ്ടുകൊണ്ടിരിക്കുകയാണ്. മനസ്സു മരവിച്ച മനുഷ്യനെപ്പോലെ വാ വിട്ടു കരയുന്നതിന് മുമ്പ്. ഇതെല്ലാം നാം ചിന്തിക്കണം... സിനിമ അത്രമേൽ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞ് ചാനലിൽ വിഷയം അവതരിപ്പിച്ച അൻസാരി സുഹരി ഉസ്താദിനോട് Ansari Zuhri Alappuzha പുച്ഛത്തോടെ പരിഹാസത്തോടെ സംവദിച്ച ചാനൽ അവതാരകനെ ഈ സമയം പുച്ഛത്തോടെ അല്ലാതെ കാണാൻ സാധിക്കുന്നില്ല.... തുടരെത്തുടരെയായി റാഷണൽ ക്ലബ്ബിൻറെ ചാനലുകളിൽ Rationale Club പ്രത്യക്ഷപ്പെടുന്ന ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഉസ്താദിൻറെ പ്രഭാഷണങ്ങൾ കാലഘട്ടത്തെ അത്രമേൽ വരച്ചു കാണിക്കുന്നു... വിദ്യാഭ്യാസത്തിൽ ധാർമിക മൂല്യങ്ങൾ പകർന്നു കൊടുക്കാൻ സാധിക്കാതെ ബുദ്ധിയുള്ള മനുഷ്യരൂപമുള്ള എന്തിനോ പടക്കുന്ന ചില നാലുകെട്ടുകൾ. ഏതു തോന്നിവാസത്തെയും പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര ചിന്താഗതി പുരോഗമന ചിന്താഗതി വരും തലമുറകളെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?... എങ്കിൽ നാളെ അവരുടെ പേന കത്തി കൊണ്ടുള്ള വിദ്യാരംഭം അവർ കുറിക്കുന്നതു നിങ്ങളുടെ ഇടനെഞ്ചിലായിരിക്കും.. ഇവിടെയാണ് മത വിദ്യാഭ്യാസത്തിൻറെ മൂല്യവും ധർമ്മവും നമുക്ക് കാണാൻ സാധിക്കുന്നത്, പഠിക്കുക മാത്രമല്ല അതിനനുസരിച്ച് ജീവിക്കുക കൂടി ചെയ്യണം. ഇത്രമേൽ ലഹരി ഒഴുക്കുകൾ ഇവിടെ ഉണ്ടായിട്ടും. കുട്ടികൾക്കിടയിൽ അത് സുലഭം ആകുമ്പോഴും. നിശബ്ദത പാലിക്കുന്ന അധികാരികളെ നിങ്ങളും ഉത്തരവാദികളാണ്. പ്രണയം കൊണ്ടുണ്ടാകുന്ന കൊടും വിപത്തുകളെ ദിനേന നാം കണ്ടുകൊണ്ടിരിക്കുമ്പോൾ അതിനെല്ലാം പ്രോത്സാഹിപ്പിക്കുന്ന സിനിമകളും വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന ലഹരിയോട് താല്പര്യം തോന്നിപ്പിക്കുന്ന പലദൃശ്യമാധ്യമങ്ങളും സമൂഹത്തിന് അപകടം തന്നെയാണ്. സംസ്കാരമില്ലാതെ ആകുമ്പോൾ അല്ല പുരോഗമനം ഉണ്ടാകുന്നത്. അവിഹിതങ്ങളെയും മറ്റും നിസ്സാരവൽക്കരിക്കപ്പെടുന്നതും, പ്രോത്സാഹിപ്പിക്കുന്നതും പുരോഗമനമല്ല. ഏറ്റവും വലിയ അരോചകമായി തോന്നുന്നത് കലാലയ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകളെ തുലാസിൽ ഇട്ടു കൊണ്ട് അളക്കുന്നത് പോലെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചാനൽ ചർച്ചകളിലെ പ്രമുഖ രാഷ്ട്രീയ കോമാളികളെ കാണുമ്പോഴാണ്. തന്റെ പ്രസ്ഥാനത്തിൽ നിന്ന് അങ്ങനെ ഒരു തെറ്റ് പറ്റിയാൽ അത് തിരുത്താനാണ് ശ്രമിക്കേണ്ടത്. അതിനെ ന്യായീകരിക്കുകയും മറ്റുള്ളവർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു തുലാസ് സാമമാക്കുകയല്ല വേണ്ടത്.. പൊതുവേദികളിൽ വന്നുകൊണ്ട് അസഭ്യം പറയുന്നവനെ ആഘോഷിക്കുകയും പ്രമുഖരാക്കിക്കൊണ്ട് നടക്കുകയും ചെയ്യുന്നതും അപകടം തന്നെയാണ്.... മാപ്രകൾ ഉറങ്ങുകയാണ് കൊത്തിവലിക്കാൻ ഇസ്ലാം ഇല്ല...(കൂട്ടത്തിൽ ചേർക്കാൻ പാകിസ്ഥാൻ ചാരസേവനം ചെയ്ത ചിലരുടെയും , PC യുടെ പ്രസ്താവനയും, ട്രെയിൻ അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ മുസ്ലിമിൻറെ പേരില്ല) സുഹറയുടെ നിരാഹാരവും, സോഷ്യൽ മീഡിയയുടെ സമദ് സഖാഫിയുടെ വിവാഹവും ഒന്നുമല്ലല്ലോ വിഷയം അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ പ്രമുഖർ ഉറങ്ങട്ടെ... പുതിയ പുരോഗമനം നൽകുന്ന ആശയം. ജീവിതം ഒന്നേയുള്ളൂ ആസ്വദിക്കുക... എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം... എന്നു പറഞ്ഞു വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യുമ്പോൾ... മറ്റൊരുത്തന്റെ ജീവിതം അവർക്ക് കാണാൻ സാധിക്കില്ല അവൻറെ അവകാശങ്ങൾ അവർ സ്വന്തം സ്വതന്ത്രത്തിനു വേണ്ടി ഇല്ലാതെയാകും, ജീവിതം ഒന്നേയുള്ളൂ ലഹരിയും പെണ്ണും രക്തവും കൊണ്ടവർ ആസ്വദിക്കട്ടെ. ഉപ്പയും ഉമ്മയും കുടുംബവും ഭാര്യയും സമൂഹവും ഒന്നും അവന്റെ നിഘണ്ടുവിൽ വരേണ്ടവരല്ല... ലിബറലിസം അപകടമാണ്. ഒരിക്കൽ കൂടി നമ്മുടെ മക്കൾ (വളർന്നുവരുന്ന വിദ്യാർത്ഥികൾ ) അവർ പാവങ്ങളാണ് അവർക്ക് എന്താണ് ശരിയെന്ന് പഠിപ്പിക്കേണ്ടത് നമ്മളാണ്. ചിലർ ലക്ഷ്യങ്ങൾ കണ്ടു നമുക്ക് മുന്നിലൂടെ പറഞ്ഞു നടക്കുന്ന ആശയം അത് അപകടമാണോ എന്ന് നാം ചിന്തിക്കണം. അതിൻറെ ഇരയായി നമ്മുടെ മക്കളെ നാം മാറ്റരുത്. ✍️ ലബീബ ഹാദിയ

Post image
👍 😢 ❤️ 💯 🙏 🤲 🥲 🥹 28
Image
SHAFI DESIGN
2/23/2025, 4:26:25 AM

ഇന്നലെ രാത്രി ദേവർഷോലയിൽ അവസാന പ്രഭാഷണം 😢

Post image
😢 🤲 😭 🥹 🥺 23
Image
SHAFI DESIGN
2/22/2025, 1:40:04 PM

rαmαdαn íѕ cσmíng🌹

❤️ 🤲 💓 😍 😘 18
Video
Link copied to clipboard!