ADHYAPAKAKKOOTTAM
January 25, 2025 at 04:53 PM
എം.ടിക്ക് രാജ്യത്തിൻ്റെ ആദരം, മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ, പി.ആർ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷൺ
ദില്ലി: എം.ടി വാസുദേവൻ നായർക്ക് രാജ്യത്തിന്റെ ആദരം.
മരണാനന്തര ബഹുമതിയായി എം.ടിക്ക് പത്മവിഭൂഷൺ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്ബ്യൻ പി.ആർ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉൾപ്പെടെയുള്ളവർക്ക് പത്മഭൂഷണും സമ്മാനിക്കും.
ഐ.എം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആർ അശ്വിൻ തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.