ADHYAPAKAKKOOTTAM
2.5K subscribers
About ADHYAPAKAKKOOTTAM
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ ഏറ്റവും വലിയ അക്കാദമിക സോഷ്യൽ മീഡിയ കൂട്ടായ്മ.
Similar Channels
Swipe to see more
Posts
പൊതു വിദ്യാലയ മികവിന് മച്ചാടിന്റെ പൊൻതൂവൽ ഹ്രസ്വചിത്രം - "നാം". അക്കാദമീക വർഷം കൈവരിച്ച നേട്ടങ്ങളും കുട്ടികളുടെ സർഗ്ഗശേഷികളും മച്ചാട് ഉത്സവം 2025 ആഘോഷത്തിൽ തങ്ങളുടെ പ്രകടന മികവുകളാക്കി കുട്ടികളും കൂടെ അധ്യാപകരും മത്സരിച്ചു ആടിത്തിമിർത്തപ്പോൾ ഒരു നാട് ഒന്നാകെ അത് ഏറ്റെടുക്കാൻ രാവ് പകലാക്കി അണിനിരന്ന അതി മനോഹര കാഴ്ച്ചയ്ക്ക് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മച്ചാടിന്റെ അങ്കണം സാക്ഷ്യം വഹിച്ചു. ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച MLA സേവിയർ ചിറ്റിലപ്പിള്ളി തുടങ്ങീ മറ്റു വിശിഷ്ട വ്യക്തികളും അടങ്ങുന്ന വേദിയിൽ വെച്ചു സ്കൂളിന്റെ ഏറ്റവും മികച്ച സംരംഭം കുട്ടികളും അധ്യാപകരും ചേർന്നു തയ്യാറാക്കിയ ഹ്രസ്വചിത്രം "നാം " ന്റെ പ്രദർശനം സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനം സമ്മാനിച്ച നിമിഷമായി മാറി. കുട്ടികളിലെയും അധ്യാപകരിലെയും രക്ഷിതാക്കളിലെയും കലാപരമായ കഴിവുകളുടെ ഏറ്റവും മികച്ച നിലയിലുള്ള അവതരണമായി ഈ ഹ്രസ്വചിത്രം. അവരും നമ്മുടെ മക്കളാണ്... മച്ചാടും, മേപ്പാടിയും... അക്ഷരങ്ങൾ മറിച്ചിടുന്നതിലെ വ്യത്യാസമേ ഉള്ളു... 8 മിനിറ്റ് ദൈർഘ്യമുള്ള "നാം" എന്ന ഹ്രസ്വചിത്രം ഏവരുടെയും ഹൃദയത്തെ സ്പർശിക്കൊണ്ടാണ് കടന്നുപോകുന്നത്.. നമ്മെപ്പോലെ കളിച്ചും, ചിരിച്ചും, പഠിച്ചും, പഠിപ്പിച്ചും ജീവിച്ചവർ... വയനാട് ദുരന്തത്തിൽപ്പെട്ടവർ.. അവരെ ഓർത്തെടുത്തും, അതിജീവിച്ചവരെ ചേർത്തു പിടിച്ചും മച്ചാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളും പി ടി എ പിന്തുണയോടുകൂടി നിർമിച്ച ഹ്രസ്വചിത്രം സ്കൂളിന്റെ പരിമിതമായ സൗകര്യങ്ങളിളും മൊബൈൽ വഴിയുള്ള ചിത്രീകരണവും കൊണ്ട് ഈ ഉദ്യമത്തിന് ആശയപരമായും ആവിഷ്കാരം കൊണ്ടും സംവിധാനത്തിന് നേതൃത്വം വഹിച്ച സ്കൂളിലെ അധ്യാപകരായ മിഥുൻ എ എസ്, പ്രശോഭ് പി പി , അണിയറ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ശാന്തനു അനിൽ, ഫൗസിയ പി പി, നീതു കെ കെ, ഉണ്ണികൃഷ്ണൻ കെ സി, ദിലീപ് ഡി അഭിനേതാക്കളായ വിദ്യാർത്ഥികൾ ഫാത്തിമ ടി,അംനാ ഷെറിൻ വൈഗ ടി പ്രധാന അധ്യാപിക ഷീന കെ കെ ശ്രീമതി കെ ബി ,ബിപിൻ ജോസഫ്, തോമസ് തുടങ്ങി ഗാനാലാപനം നിർവഹിച്ച കേരള സ്കൂൾ കലോത്സവത്തിൽ അഷ്ടപതിയിൽ ബി ഗ്രേഡ് കരസ്ഥമാക്കിയ മുഹമ്മദ് അഫ്ലഹ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു, മച്ചാട് സ്കൂളിന്റെ യൂട്യൂബ് ചാനലിലും ചിത്രം കാണാവുന്നതാണ്. https://www.facebook.com/share/v/18sXUeJ1Ce/
*അധ്യാപകക്കൂട്ടം Class 10 Social Science* പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -1 (യൂണിറ്റ് - 1)- മാനവികത. ചോദ്യോത്തരങ്ങളുടെ സമഗ്ര ശേഖരം. Prepared by: Pramod Kumar T Republican VHSS , Konni https://adhyapakakoottam20.blogspot.com/2025/05/1-1-adhyapakakkoottam.html
ഈ വർഷത്തെ പ്രവേശനോൽസവഗാനത്തിനു മനോഹരമായ നൃത്ത ചുവടുകളുമായി ആറാം ക്ലാസ്സുകാരി ഫാദിയ മെഹർ. എസ്, രണ്ടാം ക്ലാസുകാരി ഫിയ മെറിൻ എസ്. ഇരുവരും പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളാണ് ❤️❤️ https://www.facebook.com/share/v/18zFJn62iy/
*അധ്യാപകക്കൂട്ടം പോയവാരവും പുത്തനറിവുകളും* വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത്: PRAMOD KUMAR.T HST Social Science Republican VHSS, Konni Pathanamthitta Part : 5 https://adhyapakakoottam20.blogspot.com/2025/04/blog-post.html
https://adhyapakakoottam20.blogspot.com/2022/05/adhyapakakkoottam_70.html?m=1
ഈ നാല് വിഭാഗത്തിൽ ഏത് ടീച്ചർ ആണ് നിങ്ങൾ സ്വയം കണ്ടെത്താം..പുതിയൊരു വർഷം നേരുന്നു.. https://www.facebook.com/share/r/1Ae5tto53b/
അധ്യാപകക്കൂട്ടം Class 6 Hindi ആറാം ക്ലാസ്സ് ഒന്നാമത്തെ യൂണിറ്റ് ആദ്യ പാഠഭാഗം വർക്ക് ഷീറ്റുകൾ. തയ്യാറാക്കിയത് : ആശ ദേവി കെ ( Rtd ഹിന്ദി ടീച്ചർ, മലപ്പുറം) https://adhyapakakoottam20.blogspot.com/2025/05/adhyapakakkoottam_31.html
"ലഹരിക്കെതിരെ...... കൈകോർക്കാം" അധ്യാപക സംഗമം... സോഷ്യൽ സയൻസ് പേരാമ്പ്ര സബ്ജില്ല,...കോഴിക്കോട് https://www.facebook.com/share/v/1BTSqtBU6G/