K Sudhakaran

9.2K subscribers

Verified Channel
K Sudhakaran
January 18, 2025 at 03:06 PM
വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്നിവയുടെ സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ലോകകേരളം സൗഹൃദകേരളം പരിപാടിയിൽ നമ്മുടെ സാമൂഹിക വ്യവഹാരത്തിൽ നിന്ന് "അനാഥ" എന്ന വാക്ക് മായ്ച്ചുകളയാൻ ശ്രമിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ ഈ പരിപാടി സംഘടിപ്പിക്കാൻ മുൻകൈയെടുത്ത സംഘാടകർക്ക് അഭിവാദ്യങ്ങൾ. അതോടൊപ്പം തന്നെ ഈ മഹത്തായ സ്ഥാപനത്തെ വളരെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്ന ഡോ.പുനലൂർ സോമരാജനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ. തന്റെ ജീവിതം സാമൂഹിക സേവനത്തിനായി മാറ്റിവെച്ച് സമൂഹത്തിലെ പാവപ്പെട്ടവർക്കായി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഡോ പുനലൂർ സോമരാജന്റെ അതുല്യമായ പ്രവർത്തങ്ങൾ വിലമതിക്കാനാവത്തതാണ്. പരിപാടിയിൽ വെച്ച് ജീവകാരുണ്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം ഗാന്ധിഭവന്‍ സ്ഥാപകന്‍ ഡോ പുനലൂര്‍ സോമരാജന് സമ്മാനിച്ചു. https://www.facebook.com/share/p/14YmhsxWxE/?mibextid=wwXIfr
👍 ❤️ 9

Comments