K Sudhakaran

9.2K subscribers

Verified Channel
K Sudhakaran
January 26, 2025 at 06:04 AM
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 75 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണവും, സാമൂഹിക അസമത്വങ്ങളും, ജനാധിപത്യ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അടയാളപ്പെടുത്തിയിരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അഹിംസയുടെയും സാമൂഹിക നീതിയുടെയും ആദര്‍ശങ്ങളും, ഗാന്ധിജിയുടെയും അംബേദ്കറുടെയും പൈതൃകങ്ങളും നമുക്ക് സംരക്ഷിക്കേണ്ടതായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 76 മത് റിപ്പബ്ലിക് ദിനത്തിന്റെ തീം ആയി നിശ്ചയിച്ചിരിക്കുന്നത് “സുവര്‍ണ ഇന്ത്യ പൈതൃകവും വളര്‍ച്ചയും എന്നതാണ്” എന്നാല്‍ ആരാണ് സുവര്‍ണ ഇന്ത്യയുടെ യഥാര്‍ത്ഥ നിര്‍മാതാക്കാള്‍? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമാണ് പ്രോജ്ജലമായ ഇന്ത്യയുടെ പൈതൃകം അവകാശപ്പെടാനാവുന്നത്. ജവഹര്‍ ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രഗത്ഭരുടെ ക്രാന്തദര്‍ശിത്വമാണ് ഇന്ത്യയെ വന്‍പുരോഗതിയിലേക്കു നയിച്ചത്. പത്തുവര്‍ഷം ഭരിച്ച മോദിക്കോ ബിജെപിക്കോ അഭിമാനിക്കാന്‍ ഒന്നുമില്ല. നമ്മള്‍ ഉണ്ടാക്കിയ ഭദ്രമായ അടിത്തറിയില്‍ ചില ഏച്ചുകെട്ടലുകള്‍ നടത്തി എന്നതു മാത്രമാണ് അവര്‍ക്ക് അവകാശപ്പെടാനുള്ളത്. നാം നിര്‍മിച്ചപ്പോള്‍ അവര്‍ നശിപ്പിച്ചു. നാം ആളുകളെ കൂട്ടിയോജിപ്പിച്ചപ്പോള്‍ അവര്‍ അകറ്റി. നാം വളര്‍ത്തിയപ്പോള്‍ അവര്‍ തളര്‍ത്തി. നാം മുന്നേറിയപ്പോള്‍ അവര്‍ പിറകോട്ടടിച്ചു. നാം സ്‌നേഹത്തിന്റെ കടകള്‍ തുറന്നപ്പോള്‍ അവര്‍ വെറുപ്പിന്റെ കമ്പോളങ്ങള്‍ സൃഷ്ടിച്ചു. ജാതിയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ഭീഷണികള്‍ നേരിടുന്ന സമയത്ത്, രാജ്യത്തിന്റെ സാമൂഹിക ഘടനയും സാമുദായിക ഐക്യവും, ആദര്‍ശങ്ങളും പുനരാവിഷ്‌കരിക്കേണ്ടതുണ്ട് അതിനായി എഐസിസി ആഹ്വാന പ്രകാരം ജയ് ബാപ്പു, ജയ് ഭീം,ജയ് സംവിധാന്‍ എന്ന മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് നാം ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അതിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ഡിസിസിയില്‍ നിർവ്വഹിച്ചു. എല്ലാ പ്രിയപ്പെട്ടവർക്കും റിപ്പബ്ലിക് ദിനാശംസകൾ. https://www.facebook.com/share/p/18bqa2pnQH/?mibextid=wwXIfr
❤️ 👍 16

Comments