K Sudhakaran
January 29, 2025 at 02:22 PM
മറ്റൊരു വകുപ്പുമായും കൂടിയാലോചിക്കാതെ ഇടതുമുന്നണിയുടെ മദ്യനയത്തിനു വിരുദ്ധമായി മദ്യനിർമ്മാണ കമ്പനി ആരംഭിക്കുന്നതിന് അനുവാദം നൽകിയിട്ടും സി.പി.ഐ യും മറ്റു ഘടകകക്ഷികളും സി. പി .എമ്മെന്ന വല്യേട്ടന് മുന്നിൽ മുട്ടിടിച്ച് നിൽക്കുന്നത് അവര്‍ക്കും വിഹിതം കിട്ടിയതിനാലാണ്.
ലേഖനമെഴുതിയും പ്രസ്താവനയിറക്കിയും സി.പി.ഐ ദാസ്യവേല തുടരുമ്പോള്‍ സി.പി.എമ്മിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ അവരുടെ മുൻകാല ചരിത്രം കൂടിയാണ് ആ പാര്‍ട്ടി മറക്കുന്നത്. തിരുത്തല്‍ ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.ഐ യുടെ നട്ടെല്ല് തന്നെ ഇപ്പോള്‍ എ.കെ.ജി സെന്ററില്‍ പണയം വെച്ചിരിക്കുകയാണ്.
ഏതു വകുപ്പുമായിട്ടാണ് കൂടിയാലോചിക്കേണ്ടത് എന്ന് വ്യവസായമന്ത്രി മുഖത്തുനോക്കി ചോദിച്ചിട്ടും ഘടകകക്ഷികള്‍ക്ക് മിണ്ടാട്ടമില്ല. കൊക്കകോളയുടെയും പെപ്‌സിയുടെയും ജലചൂഷണത്തിനെതിരെ നീണ്ട സമരം നടത്തിയ ചരിത്രമുള്ളവരാണ് ഇവര്‍. എന്നാല്‍ മദ്യത്തിനെതിരേ ശബ്ദിക്കില്ല. ഇടതുമുന്നണി ഇപ്പോള്‍ സി.പി.എം പ്രൈവറ്റ് ലിമിറ്റഡ് ആയി മാറിയിരിക്കുന്നു.
മന്ത്രിസഭായോഗ പരിഗണനയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി മറ്റൊരു വകുപ്പുമായും ഈ വിഷയത്തെ പറ്റി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഘടകക്ഷികള്‍ കൈകാര്യം ചെയ്യുന്ന കൃഷി, ജലവിഭവം തുടങ്ങിയ വകുപ്പകളോട് പോലും ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മുന്നോട്ട് പോകുന്നത് അതീവ ദുരൂഹമാണ്. സി.പി.എം ഏകപക്ഷീയമായാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിസഭായോഗത്തിലെ പരിഗണനാ കുറിപ്പ്.
വരള്‍ച്ചാ സാധ്യതയുള്ള പാലക്കാട്ട് കാര്‍ഷിക ആവശ്യത്തിന് പോലും ജലം ലഭിക്കുന്നില്ല. ജലചൂഷണം നടത്താതെ ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കുട്ടികൾക്കുപോലും വ്യക്തമാണ്. എന്നിട്ടും ന്യായീകരിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. വ്യവസായത്തിന്റെ പേരില്‍ അഴിമതികൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അനേകം സാധാരണക്കാരെ ബാധിക്കുന്ന ജനദ്രോഹപരമായ ഈ പദ്ധതി നടപ്പാക്കാന്‍ കോൺഗ്രസ് ഒരു കാരണവശാലും അനുവദിക്കില്ല.
https://www.facebook.com/share/p/15kFDvTuhu/?mibextid=wwXIfr
👍
❤️
8