K Sudhakaran

8.7K subscribers

Verified Channel
K Sudhakaran
February 11, 2025 at 02:53 PM
നാളെ ഫെബ്രുവരി 12 പ്രിയപ്പെട്ട ഷുഹൈബിനെ അവർ ഇല്ലാതാക്കിയ ദിവസം. നെഞ്ച് ഒന്ന് പിടയാതെ കണ്ണൊന്നു കലങ്ങാതെ അവനെക്കുറിച്ച് ഓർമ്മിക്കുവാൻ കഴിയില്ല. ഒരിക്കലും മറക്കാത്ത ഓർമയായി ഷുഹൈബ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും മനസ്സിൽ ജ്വലിച്ചു നിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് സിപിഎം നരഭോജികൾ ആ ചെറുപ്പക്കാരന്റെ ജീവനെടുത്തത്. ഷുഹൈബിനെ പോലെ സിപിഎം കൊലപ്പെടുത്തിയ എണ്ണമറ്റ ചെറുപ്പക്കാർക്ക് വേണ്ടിയാകണം കേരളത്തിന്റെ മണ്ണിൽ സിപിഎം എന്ന നരാധമ പാർട്ടിയെ നമ്മൾ ജനാധിപത്യ രീതിയിൽ അവസാനിപ്പിക്കേണ്ടത്. എന്റെ പ്രിയപ്പെട്ട ശുഹൈബിന്റെ ധീരസ്മരണകൾക്ക് മുമ്പിൽ പ്രണാമം https://www.facebook.com/share/1A92XA6XGA/?mibextid=wwXIfr

Comments