ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 18, 2025 at 07:08 AM
മലിനമായ മണ്ണുമായും വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന ആർക്കും എലിപ്പനി പിടിപെടാം
തൊഴിൽ സംബന്ധമായോ അല്ലാതെയോ മലിനമായ മണ്ണുമായോ വെള്ളവുമായോ സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവർ എലിപ്പനി തടയാൻ ഡോക്സി സൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കണം.
എലിപ്പനി യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണകാരണമാകാം. അതിനാൽ
പനി, ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ചികിത്സ തേടുക
👍
❤️
3