ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ

7.5K subscribers

About ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ

*ബോധ്യം BODHYAM* (Behaviour Change Oriented Dissemination of Health Messages to the Masses) ആരോഗ്യ വകുപ്പ് ആലപ്പുഴ

Similar Channels

Swipe to see more

Posts

ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/18/2025, 3:28:36 AM
👍 😢 😮 🙏 6
Image
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/17/2025, 7:08:10 AM
👍 4
Image
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/19/2025, 9:57:14 AM
👍 2
Image
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/18/2025, 3:33:05 AM

ഡെങ്കിപ്പനിക്കെതിരെ ഇന്ന് ഞായറാഴ്ച വീടുകളിൽ ഉറവിട നശീകരണ ദിനം വേനൽ മഴ പലയിടത്തും ഇടവിട്ട് പെയ്യുന്നുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് മുട്ടയിട്ടു പെരുകുവാൻ അനുകൂലമായ സാഹചര്യമാണുള്ളത്. മനുഷ്യരോട് ഏറ്റവും അടുത്ത് വസിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഈഡിസ് കൊതുകുകൾ. വളരെ ചെറിയ കൊതുകുകൾ ആയതുകൊണ്ട് പലപ്പോഴും ഇവ കടിക്കുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെ ടണമെന്നില്ല . അതുകൊണ്ട് വീടിനകത്തും, പുറത്തും കൊതുക് പെരുകുന്ന സാഹചര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും, വൃത്തിയായി സൂക്ഷിക്കകയും ചെയ്യണം. വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ കൊതുകു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കണം. പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, പാഴ് വസ്തുക്കൾ, കൊക്കത്തോടുക ൾ, ചെടിച്ചട്ടിയിൽ കെട്ടിനിൽക്കുന്ന വെള്ളം, ചെടിച്ചട്ടിയുടെ ട്രേ, മണിപ്ലാൻ്റ് പോലെയുള്ള അലങ്കാര ചെടികൾ വളർത്തുന്ന വെള്ളം നിറച്ച കുപ്പികൾ / പാത്രങ്ങൾ തുടങ്ങിയവയിൽ കൊതുക് പെരുകാനുള്ള സാധ്യതയേറെയാണ് . ഡെങ്കിപ്പനി മാരകമാകാവുന ഒരു രോഗമാണ്.ഒരു ചെറിയ അശ്രദ്ധ പോലും ജീവഹാനി വരുത്തിയേക്കാം. അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിൽ വിട്ടുവീഴ്ച അരുത്. '

👍 5
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/16/2025, 4:50:23 AM

*മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം* സന്ദേശം:ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം : ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക *ഉറവിട നശീകരണം പ്രധാനം* ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമെന്നതിനാൽ ഉറവിട നശീകരണവും പകൽ സമയത്ത് കൊതുക് കടിയിൽ നിന്നു സംരക്ഷണം തേടുന്നതു രോഗപ്രതിരോധത്തിന് പ്രധാനമാണ്. മനുഷ്യരുടെ വാസസ്ഥത്തോട് ചേർന്നാണ് ഈ കൊതുകുകൾ മുടയിട് പെരുകുമെന്നതിനാൽ വീടിനുള്ളിലും പരിസരത്തും കൊതുകു മുട്ടയിട്ടു പെരുക്കാനിടയുള്ള ' എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വീടിന് പരിസരത്ത് ഉള്ള പാഴ് വസ്തുക്കളിൽ മാത്രമല്ല ജലസസ്യങ്ങൾ വളർത്തുന്ന തൊടികളിലും മറ്റും കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാം. കെട്ടിടം പണി പോലെയുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം ശേഖരിക്കുന്ന വീപ്പുകളിലും മറ്റും കൊതുക് മുട്ടയിട്ട് പെരുകാൻ ഇടയുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകൾ പാൽ ശേഖരിച്ച ശേഷം കമഴ്ത്തിവെക്കാൻ ശ്രദ്ധിക്കാത്തതും ഉപയോഗശൂന്യമായ ചിരട്ടകൾ തോട്ടത്തിൽ വലിച്ചെറിയുന്നതും കൊതുകിന്റെ ഉറവിടങ്ങൾ ആകാറുണ്ട്. പ്രതിവാര ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിലും ആക്രിക്കടകൾ അടക്കമുള്ള കടകളുടെ പരിസരത്തു വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കണ്ടെത്തി ഒഴിവാക്കേണ്ടതാണ്. *കൊതുകു പെരുകുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമനടപടി നേരിടേണ്ടി വരും* പൊതുജനാരോഗ്യ നിയമം 2023 പ്രകാരം വീടുകളുടെയും സ്ഥാ പ നങ്ങളുടെയും തോട്ടങ്ങളുടെയും പരിസരത്ത് കൊതുകു പെരുകാനുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ 10,000 രൂപ വരെ പിഴയടയ്ക്കേണ്ടിവരും.

👍 🤝 5
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/19/2025, 4:09:29 AM
👍 😛 5
Video
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/20/2025, 3:37:24 AM
👍 6
Image
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/19/2025, 9:58:48 AM

*മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍* മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ തിരുവനന്തപുരം: മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 19 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 6 ജില്ലകളില്‍ ജില്ലയില്‍ ആകമാനം പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മറ്റ് 8 ജില്ലകളില്‍ വാക്സിനേഷന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളില്‍ സ്ഥാപന തലത്തിലുള്ള പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസില്‍സ് റൂബെല്ല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന്‍ നല്‍കും. ക്യാമ്പയിന്‍ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ചക്കാലം ഇതിനായി വാക്സിനേഷന്‍ സൗകര്യമൊരുക്കും. പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മൊബൈല്‍ വാക്സിനേഷന്‍ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന്‍ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കും. എന്താണ് മീസില്‍സ് റൂബെല്ല? മണ്ണന്‍ പോലെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്. അതേസമയം മീസില്‍സ് പോലെ തന്നെ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു. എന്താണ് മീസില്‍സ് റൂബെല്ല വാക്‌സിന്‍? വളരെ പെട്ടന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസില്‍സ് റൂബെല്ല. എന്നാല്‍ ഒരു വാക്‌സിന്‍ കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസല്‍സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. കേരളത്തില്‍ 92 ശതമാനം കുഞ്ഞുങ്ങള്‍ മീസില്‍സ് റൂബെല്ല ആദ്യ ഡോസും, 87 ശതമാനം കുഞ്ഞുങ്ങള്‍ രണ്ടാം ഡോസും സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാമ്പയിന്റെ പ്രാരംഭ പ്രവത്തങ്ങള്‍ മേയ് ആദ്യവാരം ആരംഭിച്ചിരുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ പരിപാടി കൂടുതല്‍ സഹായകമാകുമെന്നതിനാല്‍ എല്ലാ രക്ഷകര്‍ത്താക്കളും കുഞ്ഞുങ്ങള്‍ക്ക് എല്ലാ വാക്‌സിനുകളും നല്‍കി എന്ന് ഈ ക്യാമ്പയിനിലൂടെ ഉറപ്പ് വരുത്തേണ്ടതാണ്.

👍 😮 3
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/17/2025, 6:24:47 AM

2025 മേയ് 17 ലോക രക്താതിമർദ്ദ ദിനം 2025 ലെ ലോക രക്താതിമർദ്ദ ദിനത്തിന്റെ പ്രമേയം "നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക" എന്നതാണ് രക്തസമ്മർദ്ദം എത്രയാണെന്ന് കൃത്യമായി അറിയേണ്ടതിന്റെയും അത് നിയന്ത്രണത്തിലാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള നിർണായക ഓർമ്മപ്പെടുത്തലാണ് ഈ ദിനം ആഹ്വാനം ചെയ്യുന്നത്. ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദവും വ്യാപകവുമായ ആരോഗ്യ പ്രശ്നമാണ് മിക്കപ്പോഴും ഹൃദയം, വൃക്കകൾ, തലച്ചോറ് തുടങ്ങിയ സുപ്രധാന അവയവങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുന്നതുവരെ ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. *സ്റ്റാറ്റസ് അറിയുക എന്നത് പ്രധാനം* രക്താതിസമ്മർദം നിശബ്ദനായ കൊലയാളിയാണ്. നിങ്ങളുടെ രക്തസമ്മർദ്ദം എത്രയാണെന്ന് കൃത്യമായി അറിയേണ്ടതും പതിവായി പരിശോധിക്കേണ്ടതുമാണ്. രക്താതിമർദ്ദം നേരത്തെ തിരിച്ചറിഞ്ഞ് നിയന്ത്രണ വിധേയമാക്കി സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം കൃത്യമായി മരുന്നുകൾ കഴിക്കുകയും , നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം ശരീര ഭാരം നിയന്ത്രിക്കുക , പതിവായി വ്യായാമം ചെയ്യുക , ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, , മാനസിക സമ്മർദ്ദം കുറയ്ക്കുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം

👍 🥺 2
ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
5/16/2025, 3:37:00 AM

ദേശീയ ഡെങ്കിപ്പനി ദിനാചരണം *പ്രതിജ്ഞ* ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി മാരകമാകാനിടയുള്ള രോഗമാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസിനെ നിയന്ത്രിക്കാൻ ഉറവിട നശീകരണം മാത്രമാണ് പോംവഴിയെന്ന് ഞാൻ മനസിലാക്കുന്നു. ടെറസ്സ്, ഫ്രിഡ്‌ജിന് പിറകിലെ ട്രേ, ചെടിച്ചട്ടി, അലക്ഷ്യമായി എറിഞ്ഞിട്ടിരിക്കുന്ന പാഴ്‌വസ്‌തുക്കൾ തുടങ്ങിയവയിലെ വെള്ളത്തിൽ കൊതുക് മുട്ടയിട്ടു പെരുകാനിടയുണ്ട്. ഉറവിട നശീകരണത്തിനായി എല്ലാ വെള്ളിയാഴ്‌ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും നടത്തുന്ന ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ പങ്കാളിയാകു മെന്നും ഉറവിടങ്ങൾ കണ്ടെത്തി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ.... പ്രതിജ്ഞ... പ്രതിജ്ഞത

👍 4
Link copied to clipboard!