ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 22, 2025 at 04:35 AM
അജ്ഞത അപകടമാണ്.... ക്ഷയരോഗം, കുഷ്ഠരോഗം പോലെയുള്ള രോഗങ്ങൾ നമുക്കിടയിൽ ഉണ്ടോ എന്ന് ചോദിച്ചു കേൾക്കാറുണ്ട്.... തീർച്ചയായും പുതിയ കുഷ്ഠരോഗികളെ നമ്മുടെ സമൂഹത്തിൽനിന്ന് കണ്ടെത്തുന്നുണ്ട്. വായുവിലൂടെ പകരുന്ന കുഷ്ഠരോഗം ആർക്കും വരാം. തിരിച്ചറിയാൻ വൈകി ചികിത്സ താമസിച്ചാൽ അംഗവൈകല്യം വരെ ഉണ്ടായേക്കാം. ശരീരത്തിലെ നിറം മങ്ങിയതും സ്പർശനശേഷി കുറഞ്ഞതും ചൂടും തണുപ്പും അറിയാനുമാവാത്ത പാടുകളും തടിപ്പുകളും കൈകാലുകളിൽ മരവിപ്പും ഒക്കെ അനുഭവപ്പെട്ടാൽ തീർച്ചയായും ആരോഗ്യപ്രവർത്തകരെ അറിയിക്കുക. തൊലിപ്പുറത്തെ നിറവ്യത്യാസവും പാടുകളും കണ്ടെത്താനായി അശ്വമേധത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നു. സഹകരിക്കുക. പാടുകൾ നോക്കാം..... ആരോഗ്യം കാക്കാം......
👍 😢 5

Comments