ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
January 26, 2025 at 06:01 AM
ഞായറാഴ്ച ഒരു സെൽഫി എടുത്താലോ........
സ്വന്തം മുഖവും പ്രിയപ്പെട്ടവരുമൊത്തുള്ള മുഖവും ഒപ്പിയെടുക്കാനുള്ള സെൽഫി നമുക്ക് പരിചിതമാണ്. എന്നാൽ ഇന്നത്തെ ഞായറാഴ്ച വേറൊരു സെൽഫിക്കായി നമുക്ക് ഇത്തിരി നേരം മാറ്റിവയ്ക്കണം.
സൺഡേ സെൽഫിയുടെ ഭാഗമായി
🪞സെൽഫ് എക്സാമിനേഷൻ🪞 നടത്താൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.
നമ്മുടെ ദേഹത്തെ നിറം മങ്ങിയ ,തൊട്ടാൽ അറിയാത്ത ചൂടോ തണുപ്പോ വേദനയോ അറിയാത്ത പാടുകളോ തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായി ദേഹം പരിശോധിച്ചു കണ്ടെത്തുക . കുടുംബാംഗങ്ങളുടെ സഹായത്തോടെയും ഇത്തരം പാടുകളോ കട്ടികൂടിയ തൊലിയോ ഉണ്ടോ എന്ന് പരിശോധിക്കുക.
🛑ഇങ്ങനെ ചെയ്യുന്നതിന്റെ പ്രാധാന്യം എന്താണ് ?
തൊലിപ്പുറത്തെ പാടുകളും തടിപ്പുകളും സാധാരണഗതിയിൽ ത്വക്ക് രോഗങ്ങൾ ആകാം .എന്നാൽ സ്പർശനശേഷി കുറഞ്ഞ പാടുകളും തടിപ്പുകളും കൈകാലുകളിലെ മരവിപ്പും മറ്റും കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളും ആകാം. വായുവിലൂടെ പകരുന്ന കുഷ്ഠരോഗം നമുക്കിടയിൽ ഇപ്പോഴുമുണ്ട് .പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള എന്തെങ്കിലും സംശയം ഉണ്ടാക്കുന്ന പാടുകളോ തടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. ജനുവരി 30 മുതൽ ആരോഗ്യ പ്രവർത്തകർ അശ്വമേധം 6.0 ഭാഗമായി നിങ്ങളുടെ വീടുകളിലേക്ക് ത്വക്ക് രോഗങ്ങൾ/ തൊലിപ്പുറത്തെ നിറവ്യത്യാസം ഒക്കെ ഉണ്ടോ എന്ന് തിരിച്ചറിയാനായി എത്തുന്നുണ്ട്. അശ്വമേധത്തിൽ പങ്കാളികളാകുക. കുഷ്ഠരോഗ നിർമ്മാർജ്ജനം സാധ്യമാവട്ടെ.....
❤️
😮
🙏
3