ബോധ്യം (BODHYAM) ആരോഗ്യ വകുപ്പ് ആലപ്പുഴ
February 8, 2025 at 06:34 AM
*ഓർക്കാൻ പോലും ഇത്തിരി നേരം കളയരുത്*
നായ, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താൽ ഉടനടി സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തിൽ 15 മിനിറ്റ് സമയമെങ്കിലും കഴുകുക. നായയുടെയും മറ്റും കടിയേറ്റാൽ മുറിവ് കഴുകാതെ ആശുപത്രിയിലേക്ക് പോകുന്നത് പലരും ചെയ്യുന്ന കാര്യമാണ് .വാക്സിൻ എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് കടിയേറ്റ ഉടനെ മുറിവ് സോപ്പ് ഉപയോഗിച്ച് കഴുകുക എന്നുള്ളത് .
മുറിവ് ഭാഗത്തുള്ള രോഗബാധയുണ്ടാക്കുന്ന വൈറസിനെ നശിപ്പിക്കുന്നതിന് സോപ്പ് ഉപയോഗിച്ച് കഴുകുന്നത് വളരെ സഹായകരമാണ്. കടിയേൽക്കുന്നത് ഏത് സാഹചര്യത്തിൽ വച്ചാണെങ്കിലും എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കാനുള്ള സാഹചര്യം കണ്ടെത്തി, സമയം കളയാതെ മുറിവ് കഴുകി വൃത്തിയാക്കേണ്ടതാണ് . ഒരു പക്ഷേ, കഴുകാൻ സാഹചര്യം കിട്ടിയില്ലെങ്കിൽ ആശുപത്രിയിൽ എത്തിയാലുടൻ തന്നെ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുള്ള പൈപ്പിൽ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകുക .അപ്പോഴും ഓർക്കുക .........*ഉടനെ സോപ്പുപയോഗിച്ചു കഴുകുന്നതാണ്* *ഏറ്റവും ഫലപ്രദം.*
👍
❤️
3