എന്റെ കേരളം
February 6, 2025 at 04:01 AM
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
വൈദ്യുതി മേഖലയിൽ കഴിഞ്ഞ എട്ടു വർഷത്തിൽ അടിസ്ഥാന സൗകര്യ വികാസത്തിൽ മികച്ച വളർച്ചയാണ് സംസ്ഥാനത്തുണ്ടായത്.
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. 2016-2021 കാലഘട്ടത്തിൽ അധികമായി ഉത്പാദിപ്പിച്ചത് 400 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോ വാട്ട് ആയിരുന്നത് 400 കിലോ വാട്ടിലേക്ക് ഉയർത്താൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂർ-അരീക്കോട് 400 കെ.വി ലൈൻ 2019ൽ കമ്മീഷൻ ചെയ്തു.
ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി- ഇടമൺ 400 കെ.വി അന്തർസംസ്ഥാന കോറിഡോർ, തമിഴ്നാട്ടിലെ പുഗലൂർ-തൃശൂർ എച്ച് വിഡിസി ലൈനും പൂർത്തിയാക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസർഗോഡുവരെ 400 കെ.വി ഗ്രീൻ കോറിഡോർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ സർക്കാർ, ഉഡുപ്പി-കാസർഗോഡ് 400 കെ.വി അന്തർസംസ്ഥാന പ്രസരണ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിലാണ്.
#electricity #keralagovernment #sabhimanamnavakeralam
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z