എന്റെ കേരളം
February 11, 2025 at 01:05 PM
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള #റെയിൽപാതയുടെ_നിർമ്മാണം 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കും. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും. ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. 17 വീടുകളിലെ 38 കുടുംബങ്ങളെ ഒഴിപ്പിക്കണം. 11 വീടുകൾ പൂർണമായും പൊളിക്കണം 10.76 കി.മീറ്റർ 9.2 കിലോമീറ്ററും ഭൂഗർഭ പാത ആയിരിക്കും. https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

Comments