എന്റെ കേരളം
February 12, 2025 at 06:50 AM
1300 സ്ക്വയര്‍ഫീറ്റ് വീട് പണിയുന്ന സാധാരണക്കാര്‍ക്കും...ലെെഫ് ഭവനത്തിന് അര്‍ഹതയുള്ളവര്‍ക്കും ഏറെ സഹായകം...
തടസങ്ങള്‍ മാറ്റി വ്യക്തത വരുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു..
നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത 'നിലം" ഇനത്തിൽപ്പെട്ട സ്ഥലത്ത് വീട് നിർമിക്കാൻ ഭൂമി തരംമാറ്റ അനുമതി വേണ്ട. 10 സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 1291.67 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിനും പരമാവധി അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 430.56 ച. അടി വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമ്മാണത്തിനും ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് തദ്ദേശവകുപ്പിൻ്റെ സർക്കുലറിൽ പറയുന്നു.
ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ അനുവദിക്കാവൂ. സ്വന്തമായി വീടില്ലാത്ത അർഹർക്ക് ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ -- -തണ്ണീർത്തട പരിധിയിൽ ഉൾപ്പെട്ടാലും വീട് നിർമാണത്തിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ആനുകൂല്യത്തെ കുറിച്ച് അറിയാതെ അപേക്ഷകർ തരംമാറ്റത്തിനായി റവന്യൂ അധികൃതരെ സമീപിക്കാറുണ്ട്. ജീവനക്കാർ ഈ ആനുകൂല്യം അവർക്ക് ലഭ്യമാണ് എന്ന് അറിയിക്കാത്ത സ്ഥിതിയുമുണ്