Rashtrawadi
February 4, 2025 at 07:28 AM
“അമ്മേ. ഇവിടെ എന്താണ് നടക്കുന്നത്. ഒന്നും മനസ്സിലാവുന്നില്ല ? ഒരു യുദ്ധതിനുള്ള തയ്യാറെടുപ്പ് നടക്കുന്നു. പക്ഷെ ആരും എന്നോട് ഒന്നും പറയുന്നതേ ഇല്ല. എന്നോട് എന്താണ് ഒളിക്കുന്നത് ? എന്റെ മഹാരാജും എന്നോട് ഒന്നും പറയുന്നില്ല. അമ്മ എന്നെ മകനായി കാണുന്നു എങ്കിൽ എന്റെ ദുഃഖം അകറ്റിയാലും അമ്മേ.? ജീജബായിയുടെ മുന്നിൽ തലകുമ്പിട്ടു നിന്ന താനാജി എന്ന ശിവാജിയുടെ സിംഹം എന്നറിയപ്പെടുന്ന വീരനായകന്റെ തൊണ്ട ഇടറി. അടുത്തേക്ക് വന്ന ജീജബായി എന്ന വീരമാതാവ് ചോദിച്ചു. “രായ്‌ബയുടെ വിവാഹമല്ലെ. ഞങ്ങൾ എല്ലാവരും അങ്ങോട്ട് വരുന്നുണ്ട്. കല്യാണം നമുക്ക് ആഘോഷമാക്കണം. മാ ഭവാനിയുടെ അനുഗ്രഹം റായ്ബക്ക് എന്നും ഉണ്ടാവും. ഈ സമയത്ത് നീ അവിടെ അല്ലെ ഉണ്ടാവേണ്ടത്. ഇപ്പോൾ ഇങ്ങോട്ട് വരാൻ എന്താണ് കാരണം ഉണ്ടായത്. നീ തിരികെ പോകണം. സാവിത്രിക്ക് നിന്റെ അസ്സാന്നിധ്യം കഷ്ടമാവും മകനെ. നീ തിരികെ പോകൂ. “ ജീജബായി പറഞ്ഞു. ”അമ്മയുടെ വാക്കുകൾ ഞാൻ വിശ്വസിക്കാം. പക്ഷെ ആ കണ്ണുകൾ എന്നോട് കള്ളം പറയില്ല. ശിവബായെ പോലെ മകനായി എന്നെയും കാണുന്നു എന്നല്ലേ അങ്ങ് പറയാറുള്ളത്. പറയൂ. എങ്ങോട്ടാണ് മാറാത്ത സൈന്യത്തിന്റെ പടപ്പുറപ്പാട്. ? ഈ സൈന്യധിപൻ ഇല്ലാതെ എന്റെ സേന എങ്ങോട്ടാണ് പോകുന്നത് അമ്മേ? താനാജി ജീജബായിയുടെ മുന്നിൽ കൈകൾ കൂപ്പി അതേ നിൽപ്പ് തുടരുന്നു. ശിവാജി മഹാരാജ് മൗനി ആയി തല കുനിച്ചു നിന്നു. അദ്ദേഹവും ഒരക്ഷരം ഉരിയാടുന്നില്ല. “മാറാത്ത സൈന്യത്തിന്റെ സൈന്യധിപനോട് അമ്മക്ക് ഒന്നും ഒളിക്കാൻ കഴിയില്ല. ഇന്ന് നമ്മൾ കൊണ്ടാന കോട്ടയിലേക്ക് പട നയിക്കാൻ പോകുന്നു. കൊണ്ടാന കോട്ട തിരികെ പിടിക്കുന്നതോടെ അത് മാറാത്ത സാമ്രാജ്യം മുഗളപരിഷകളോട് ഉള്ള നമ്മുടെ തിരിച്ചു വരവിന്റെ പ്രഖ്യാപനം ആവും. അത് അവരെ തളർത്തും. നമുക്ക് അത് നൽകുന്ന ഊർജ്ജം ചെറുതാവില്ല. പക്ഷെ ആ ദൗത്യം എളുപ്പം അല്ല. സൂരജ് ബാൻ ആണ് ഇപ്പോൾ കോട്ടയുടെ കാവൽ. കൂടാതെ ദൂരേക്ക് വെടിയുതിർക്കാൻ സാധിക്കുന്ന പീരങ്കിയും വെടിക്കോപ്പുകളും സദാ സന്നദ്ധം ആണ്. ചെങ്കുത്തായ പാറക്കെട്ടുകൾ മുകളിലേക്ക് കയറി ചെന്ന് അവരെ തോല്പിക്കുക എളുപ്പവുമല്ല എന്നറിയാം. പക്ഷെ സ്വന്തം മകന്റെ വിവാഹത്തിന് ഒരുങ്ങി നിൽക്കുന്ന നിന്നെ എങ്ങനെ ഇത് അറിയിക്കും. അതാണ് ഏവരും മൗനത്തിൽ ആയത് “ ജീജബായി പറഞ്ഞു. ജീജബായിയുടെ നഗ്നപാദങ്ങളിലേക്ക് ഒരു നിമിഷം താനാജിയുടെ ദൃഷ്ടി പാഞ്ഞു. (കൊണ്ടന കോട്ട കൈവിട്ട ശേഷം അത് തിരികെ പിടിക്കും വരെ ഞാൻ നഗ്നപാദയായി മാത്രമേ ഭൂമിയെ സ്പർശിക്കൂ. പാദരക്ഷ ഉപയോഗിക്കുന്നത് കൊണ്ടാന പിടിച്ച ശേഷമേ ഉള്ളൂ എന്നു ജീജബായി പ്രതിജ്ഞ ചെയ്തിരുന്നു. ) തനാജി തന്റെ വാൾ താഴെ വച്ചു. മുട്ട് കുത്തി ജീജബായിയുടെ മുന്നിൽ ഇരുന്നിട്ട് പറഞ്ഞു. ”ശിവബായെ പോലെ കാണുന്ന ഈ മകനെ ശിരസ്സിൽ കൈവച്ചു അങ്ങ് അനുഗ്രഹിക്കണം. കൊണ്ടാണയിലേക്ക് ഞാൻ പട നയിക്കാൻ തയ്യാറായി കഴിഞ്ഞു അമ്മേ. അമ്മയുടെ വീരനായ മകൻ ശിവാജി മഹാരാജ് സനാതന ധർമ്മത്തെ പുണർന്നു കൊണ്ട് ഒരു ഹിന്ദു സ്വരാജ്യം തന്നെ പടുത്തൂയർത്തുന്നു. ഈ എളിയ മകന് അമ്മയുടെ ആ പാദരക്ഷ അമ്മയുടെ കാലുകളിൽ അണിയിക്കാൻ ഉള്ള അവകാശം എങ്കിലും തരില്ലേ എന്ന് പറയൂ. പട നയിക്കാൻ അനുവാദം നൽകൂ അമ്മേ “ താനാജി ഇരുകൈകളും കൂപ്പി ജീജബായിയെ തൊഴുതു നിന്നു. ഇരുകൈകളും മുന്നോട്ട് നീട്ടി മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന താനാജിയുടെ ശിരസ്സിൽ കൈവച്ചു കൊണ്ട് ഈറൻ അണിഞ്ഞ കണ്ണുകളോടെ ആ രാജമാതാ ജീജബായി തന്റെ പുത്രതുല്യൻ ആയ വീരനെ അനുഗ്രഹിച്ചു ഒരേ ഒരു വാചകം ആണ് പറഞ്ഞത്. ”യശസ്വി ഭവ: പുത്ര“ 🙏 തൊട്ടടുത്ത് നിന്നു അതേ സമയം മറ്റൊരു മന്ത്രവും മുഴങ്ങി. ”ജഗദംബെ“ ശിവാജി മഹാരാജിന്റെ സ്വരം ആയിരുന്നു അത്. തനാജി തന്റെ വാളും എടുത്തു എഴുന്നേറ്റ് നിന്നു. ”ആദ്യത്തെ മംഗളകർമ്മം അവിടെ കൊണ്ടാനയുടെ, പിന്നെ എന്റെ സ്വന്തം രായ്‌ബയുടെ. സേന തയ്യാറാകട്ടെ.“ അത് പറഞ്ഞു തനാജി തന്റെ മഹാരാജാവിന്റെ അടുത്തേക്ക് വന്നു. ”ശിവാജി മഹാരാജ്. നാളെ അരുണ വർണത്തിൽ ഉള്ള ഉദയസൂര്യന്റെ ആദ്യ കിരണം അങ്ങ് തീർച്ചയായും കാണണം. അത് കൂടുതൽ ഭഗവ നിറം ആയിരിക്കും. കാരണം അങ്ങ് കോട്ടക്ക് മുകളിൽ നിന്ന് ഉദയസൂര്യനെ നോക്കുമ്പോൾ അങ്ങ് ദൂരെ കൊണ്ടാനക്ക് മുകളിൽ മാറാത്ത സാമ്രാജ്യത്തിന്റെ ഭഗവ പാതകയുടെ അരുണ വർണ്ണം കൂടി അതിൽ ഉണ്ടാവും. എനിക്ക് ആജ്ഞ തന്നാലും മഹാരാജ്. “ താനാജി പറഞ്ഞത് പോലെ അടുത്ത ദിവസത്തെ ഉദയത്തിന് കൊണ്ടാനക്ക് മുകളിൽ ഭഗവക്കൊടി പാറിച്ചു. പക്ഷെ അധികം വൈകാതെ താനാജി എന്ന മാറാത്ത വീരനായകൻ ഈ ലോകത്തോട് വിട പറഞ്ഞു. ഏറ്റവും ദുഷ്കരമായ ആ ദൗത്യത്തെ പൂർത്തിയാക്കി തന്റെ രാജമാതാവിന് പാദുകങ്ങൾ നൽകി പ്രതിജ്ഞ പൂർത്തിയാക്കി തന്റെ പുത്രന്റെ മംഗല്യം കാണുവാൻ നിൽക്കാതെ താനാജി മാലുസുരേ എന്ന സൈന്യധിപൻ വീരചരമം പ്രാപിച്ചു. “കൊണ്ടാന നമ്മൾ പിടിച്ചു പക്ഷെ സിംഹത്തെ നമുക്ക് നഷ്ടമായി”. തനാജിയുടെ അടുത്തേക്ക് എത്തിയ ശിവാജി മഹാരാജ് പറഞ്ഞത് ഇതാണ്. കൊണ്ടാന കോട്ട അതിന് ശേഷം സിംഹഗഡ് എന്നാണ് അറിയപ്പെടുന്നത്. (സ്വാതന്ത്ര്യ സമരത്തിന് വീര്യം പകരാൻ ആയി വിനായക് ദാമോദർ സവർക്കർ താനാജിയുടെ ഈ പടയോട്ടം ഒരു ബാലേ ആയി എഴുതി ചിട്ടപ്പെടുത്തി. ബാലെ കണ്ടവർ ധാരാളം പേര് സവർക്കർക്കൊപ്പം സ്വാതന്ത്ര്യ സമരപോരാട്ടത്തിലേക്ക് എടുത്തു ചാടി. അങ്ങനെ സർവക്കറുടെ താനാജി ബാലേ ബ്രിട്ടീഷ് സർക്കാർ എന്നെന്നേക്കും ആയി നിരോധിച്ചു. ) #tanhaji #tanhajitheunsungwarrior
❤️ 👍 🙏 8

Comments