Rashtrawadi
February 6, 2025 at 06:26 AM
ഒരു കോടി രൂപ ലവൻ കൊടുത്തത് മാന്യമായി ലീഗൽ ആയി മാറ്റൊരു രാജ്യത്തേക്ക് കുടിയേറാനോ അവിടെ പഠിക്കാനോ വിനോദത്തിനോ വേണ്ടി അല്ല. അനധികൃതമായി അതിർത്തി ലംഘിച്ചു ആ രാജ്യത്തിന്റെ പരമാധികാരം കാറ്റിൽ പറത്തി നിയമവിരുദ്ധമായി അതിർത്തി കടന്ന് ആ രാജ്യത്തേക്ക് എത്താൻ വേണ്ടി ആണ്. ആ ഒരു കോടി രൂപ അവൻ ഇന്ത്യൻ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ മാസം 1.25 ലക്ഷം രൂപ ഒന്നും അറിയാതെ അവന് കിട്ടുമായിരുന്നു എന്നും ഓർക്കണം. അതായത് ജീവിക്കാനായി ഉരുവിൽ കയറി ഗൾഫിൽ പോയ കഥ അല്ല ഇവരുടെ. ഇവരെ കൈകാര്യം ചെയ്യാൻ ഓരോ രാജ്യത്തും അവരുടെ നിയമങ്ങൾ ഉണ്ട്. വിലങ്ങു വച്ചു മാന്യമായി ലീഗൽ ആയി അവരുടെ സ്വന്തം ചിലവിൽ വിമാനത്തിൽ കയറ്റി നാട്ടിൽ എത്തിക്കുകയാണ് അമേരിക്ക ചെയ്തത്. വേണമെങ്കിൽ അവരെ ഒക്കെ പിടിച്ചു ജയിലിൽ ഇടാൻ സാധിക്കുമായിരുന്നു എന്നും ഓർക്കണം. ഇനിയുള്ള നടപടികൾ ഇന്ത്യയിൽ... രാജ്യത്തെ നാണംകെടുത്തിയത്തിന് അർഹിക്കുന്ന ശിക്ഷ ഇവർക്ക് ലഭിക്കണം.... #usdeportation

Comments