Rashtrawadi
February 6, 2025 at 06:27 AM
അമേരിക്ക ഇന്ത്യയിൽ എത്തിച്ച ആരെങ്കിലും അവിടുത്തെ നിയമപ്രകാരം ഉള്ള കുടിയേറ്റക്കാർ ആണോ ? അല്ല... അവർ മനുഷ്യ കടത്തുകാർ വഴിയും നിയമ വിരുദ്ധ മാർഗങ്ങൾ വഴിയും അവിടെ എത്തിയവരാണ്. അവർ നിയമപരമായി അമേരിക്കയിൽ ശിക്ഷ അനുഭവിക്കേണ്ടവരാണോ? തീർച്ചയായും, നിയമ പ്രകാരം അവർ അവിടെ തടവിൽ കഴിയേണ്ടവരാണ്. പക്ഷേ അവരെ നാട് കടത്തുക വഴി ശിക്ഷയിൽ ഇളവ് ആണ് തത്വത്തിൽ ലഭിച്ചിരിക്കുന്നത്. അവിടെ നിയമ പ്രകാരം കഴിയുന്ന ഏതെങ്കിലും ഇന്ത്യക്കാർക്ക് പ്രശ്നമുണ്ടോ? ഇല്ല... അവിടെ കഴിയുന്ന 55 ലക്ഷം ഇന്ത്യക്കാരിൽ നിലവിൽ രേഖകൾ ഒന്നും ഇല്ലാത്ത 18000 ആളുകൾ മാത്രം ആണ് ബ്ലാക്ക് ലിസ്റ്റിൽ ഉള്ളത്. ഇത്തരം സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും കുടിയേറ്റ നിയമ ലംഘകരെ സ്വീകരിക്കാറുണ്ടോ ? തീർച്ചയായും ഉണ്ട്.. പാസ്പോർട്ട് വെരിഫിക്കേഷൻ കഴിഞ്ഞാൽ തീർച്ചയായിട്ടും അതാത് കോൺസുലേട്ടുകൾ വഴി ഡിപോർട്റേഷനു അനുവാദം കിട്ടും. അമേരിക്കയുടെ വിമാനം ഇന്ത്യയിൽ കുത്തിയത് ഇന്ത്യയുടെ അനുവാദം ഇല്ലാതെയാണോ ? അല്ല, അനുവാദം ഇല്ലാതെ ആർക്കും ഇന്ത്യൻ എയർ സ്പേസിൽ പോലും പ്രവേശിക്കാൻ കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം മാത്രമാണ് അവർ പുറപ്പെട്ടത്. കുടിയേറ്റക്കാരെ കൊണ്ടുവന്നത് ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ കുത്തിനിറച്ച് ആണോ? അല്ല ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ 600 പേരെ വരെ വരെ കൊണ്ടുവരാൻ സാധിക്കുന്നതാണ്. എന്നാൽ അതിനകത്ത് 105 പേരെ മാത്രമാണ് അവർ എത്തിച്ചത് . അതിൽ എല്ലാവർക്കും പാസഞ്ചർ സീറ്റ് അവർ അറേഞ്ച് ചെയ്തു. ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും നൽകി. ഇതേ വിമാനത്തിൽ ഇന്ത്യ ഉക്രൈൻ യുദ്ധ സമയത്ത് 600 വിദ്യാർഥികളെ ആണ് ഒറ്റ ഗ്ലോബ് മാസ്റ്ററിൽ കൊണ്ടുവന്നത്. അമേരിക്കൻ യുദ്ധ വിമാനം ഇന്ത്യയിൽ ലാൻഡ് ചെയുന്നത് ആദ്യമാണോ? അല്ല, യുഎസ് എയർഫോഴ്സ് ൻ്റെ വിമാനങ്ങൾ തുടർച്ചയായി ഇന്ത്യയിൽ എത്തുന്നുണ്ട്... പന്ത്രണ്ട് ദിവസം മുമ്പ് ജനുവരി 25 നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് ൻ്റെ GLOBE MASTER C-17 ലാൻഡ് ചെയ്തിരുന്നു... ഇൻഡോ പസഫിക് ഏരിയയിൽ യുഎസ് ൻ്റെ ഏറ്റവും വലിയ ഡിഫൻസ് പാർട്ണർ ആണ് ഇന്ത്യ. യുഎസ് വിമാനം കുടിയേറ്റക്കാരെ എത്തിച്ചതിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉണ്ടോ ? ഇല്ല... അമേരിക്ക പാസ് ആക്കിയ എലിയൻ എനിമി നിയമപ്രകാരം ആണ് നടപടി. ഔദ്യോഗിക ഇന്ത്യൻ രേഖകൾ ഉള്ള പൗരന്മാരെ ഇന്ത്യ സ്വീകരിക്കാൻ തയ്യാറാണ് എന്ന് യുഎസ് സർക്കാരിനെ അറിയിച്ചതാണ്... ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങു അണിയിച്ചാണോ കൊണ്ട് വന്നത്? അവരെ വിലങ്ങു അണിയിച്ചതായി ഒരു സ്ഥിരീകരണവും ഇത് വരെ ഇല്ല. പുറത്ത് വന്ന ചിത്രങ്ങളിൽ ഒന്നും വിലങ്ങു ഇല്ല. വിലങ്ങ് ഉള്ളതായി പ്രചരിക്കുന്ന ചിത്രങ്ങൾ ഒക്കെയും ഗ്വാട്ടിമാല തടവുകാരുടെ ആണ്... അതു ഇന്ത്യക്കാർ എന്ന് പ്രചരിപ്പിച്ചത് കളവാണ്. ഇത്തരം സാഹചര്യത്തിൽ വിലങ്ങ് അണിയിച്ചു കൊണ്ട് വരുന്നത് മനുഷ്യാവകാശ ലംഘനം ആണോ ? ഒരിക്കലും അല്ല. വരുന്നവര് കുറ്റവാളികൾ ആണ്.. നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആളുകൾ ആണ്... ഫ്ലൈറ്റ് യാത്ര ആയതിനാൽ മറ്റുള്ള ആളുകളുടെ സുരക്ഷ കൂടി കരുതി ഹാൻഡ് കഫ് ധരിപ്പിക്കുന്നത് നിയമപ്രകാരം ശരിയാണ്. പിന്നെ എന്തിനാണ് ഒരു വിഭാഗം ആളുകൾ അമേരിക്ക ഇന്ത്യക്കാരെ അപമാനിച്ചു എന്ന് പ്രചരിപ്പിക്കുന്നത്? ഇന്ത്യൻ ഭരണത്തിലോ, തീരുമാനം എടുക്കാനുള്ള അധികാരത്തിലോ, നിയമങ്ങൾ നിർമിക്കാൻ ഉള്ള ശേഷിയിലോ നയ തന്ത്ര ബന്ധങ്ങളിലോ ഒന്നും ഒരു റോളും ഇല്ലാത്ത ആളുകൾ ഇവിടെ വെറും കാഴ്ചക്കാരായി മാത്രം ജീവിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക കുരു പൊട്ടൽ മാത്രമാണ് ഈ നിലവിളി! ഇന്ത്യൻ പരമാധികാരം മുറിപ്പെട്ടു എന്ന അവരുടെ പ്രചരണം എങ്ങനെ ആണ് ഭാരത സർകാർ നേരിടുക ? അമേരിക്ക അവരുടെ രാജ്യ താല്പര്യം സംരക്ഷിച്ചപോലെ, ഇന്ത്യയും ഇവിടുത്തെ താൽപര്യം സംരക്ഷിക്കണം... അതിനു ഇവിടെ ഉള്ള അനധികൃത കുടിയേറ്റക്കാരെയും അവർക്ക് ഒത്താശ ചെയ്യുന്ന സ്വദേശികളായ തീവ്രവാദികളെയും ഇതുപോലെ നാട് കടത്തുകയും ജയിലിൽ ഇടുകയും സ്വത്ത് കണ്ട് കെട്ടുകയും ചെയ്യണം...! ഡൊണാൾഡ് ട്രംപ് ചെയ്യുന്ന നടപടികൾ ശരിയാണോ? നൂറു ശതമാനം ശരിയാണ്... ജനാധിപത്യത്തിന് ഒരു ഉരുക്ക് മുഷ്ടി ഉണ്ട് എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ട്രംപ്. ഈ ഉരുക്ക് മുഷ്ടി ആർജവത്തോടെ പ്രയോഗിച്ചാൽ പിന്നെ ഒരു പ്രതിപക്ഷത്തിനും, ഒരു ലെഫ്റ് ലിബറൽ ശക്തികൾക്കും ഒരു കപട മനുഷ്യാവകാശ പ്രവർത്തകർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. കോടതി പോലും വരുതിക്ക് അപ്പുറം ചലിക്കില്ല... ഇന്ത്യൻ സർക്കാരിന് ഒരു വലിയ പാഠവും പ്രചോദനവും ആണ് ട്രംപ് ഭരണഘൂടം. ✍️ എസ് സിദ്ധാർഥ് #deportation #illegalmigration #donaldtrump
👍 👌 3

Comments