Rashtrawadi
February 6, 2025 at 10:39 AM
അമേരിക്ക നാട് കടത്തിയ ഇന്ത്യക്കാരുടെ പേരിലുള്ള കുറ്റം എന്താണ്?? ഇവർ മനുഷ്യ കടത്തുകാർക്ക് വൻതോതിൽ പണം നൽകി ബ്രസീൽ- കൊളംബിയ -പനാമ വഴി അനധികൃത ജലയാത്ര നടത്തി മെക്സിക്കൽ ഉൾക്കാടുകളിൽ എത്തുകയും അവിടുന്ന് 50-70 കിലോമീറ്റർ കാട്ടിലൂടെ നടന്നു അമേരിക്കൻ ബോർഡറിൽ എത്തി നുഴഞ്ഞു കയറാൻ ശ്രമിച്ചു എന്നുള്ളതാണ് . ഇങ്ങനെ വൻതോതിൽപണം വാങ്ങി അമേരിക്കയിലേക്ക് അനധികൃത മനുഷ്യ കടത്ത് നടത്തുന്ന ധാരാളം അന്താ രാഷ്ട്ര കുറ്റവാളികൾ പിടിയിൽ ആയിട്ടുണ്ട്. ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ആളുകളും ഇത്തരത്തിൽ മെക്സിക്കോ വഴി മനുഷ്യക്കടത്ത് നടത്തുന്നുണ്ട്... ഇതിൻ്റെ പേരിൽ കൊളംബിയ _മെക്സിക്കോ രാജ്യങ്ങളുമായി യുഎസ് സർകാർ നയതന്ത്ര യുദ്ധം ആണ് ചെയ്യുന്നത്. അതിൻ്റെ ബാക്കി പത്രം ആയിരുന്നു യുഎസ് മെക്സികോയ്ക്ക് ഇറക്കുമതി ചുങ്കം ഏർപെടുത്തിയതും തുടർന്ന് റിസിപ്രോകൽ ആക്ഷൻ ആയി മെക്സിക്കോ കൊളംബിയ ഒക്കെ യുഎസ് സൈനിക വിമാനത്തിന് എയർ സ്പേസിൽ പ്രവേശനം നിഷേധിച്ചതും എല്ലാം.... ക്രിമിനൽ ചാർജസ് ആണ് നുഴഞ്ഞു കയറ്റക്കാരുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൈനസ് 40 ഡിഗ്രി താപനിലയിൽ ജീവൻ പണയം വെച്ചും യാത്ര ചെയ്ത ആളുകൾ ആയതിനാൽ അസാധാരണമായ സ്വഭാവമുള്ള വ്യക്തിത്വം എന്നുള്ള രീതിയിൽ ഹാൻഡ് കഫ് ധരിപ്പിച്ചിട്ട് ആണ് അവരെ പുറത്തേക്ക് എത്തിക്കുന്നത്. അവർ നില മറന്നു എന്തു ചെയ്യാം എന്നത് കൊണ്ട് സുരക്ഷയുടെ ഭാഗമാണ് അവരെ ഒക്കെ റെസ്‌ട്രെയിൻ ചെയ്യുക എന്നത്. . ഒന്നാലോചിച്ചു നോക്കൂ ലക്ഷദ്വീപ് വഴിയോ കോഴിക്കോട് കടപ്പുറം വഴിയോ ഇതുപോലെ ഇടനിലക്കാർ പണം വാങ്ങി അനധികൃത രോഹിംഗ്യൻ ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലെത്തിച്ചാൽ ഇന്ത്യൻ ഗവണ്മെൻ്റ് എങ്ങനെ ആയിരിക്കും നുഴഞ്ഞു കയറ്റക്കരോട് പ്രതികരിക്കുക ? 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പണം നൽകി ആണ് മനുഷ്യക്കടത്ത്കാർ വഴി കൊളംബിയ മെക്സിക്കോ റൂട്ടിൽ നുഴഞ്ഞു കയറ്റം നടത്തുന്നത്... അറിഞ്ഞുകൊണ്ട് നടത്തിയ ക്രിമിനൽ കുറ്റം ആണ് ഇത്.... നേരെ ഉള്ള എമിഗ്രേഷൻ ചെക്സ് നടത്താതെ അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നത് ലോകത്ത് എല്ലായിടത്തും അത്യന്തം ഗൗരവം ഉള്ള കുറ്റ കൃത്യം ആണ് !! ഇന്ത്യൻ പൗരത്വം വലിച്ചെറിഞ്ഞു അമേരിക്കയിൽ കുടിയേറാൻ നോക്കുന്ന അത്തരക്കാരോട് സാധാരണ സിവിലിയസിനോട് എന്ന പോലെ പെരുമാറണം എന്ന് ശഠിക്കുന്നതിലെ യുക്തി എന്താണ്? അവർ ഇതിനായി ചിലവാക്കിയ ഒരു കോടി രൂപ ഇന്ത്യയിൽ തന്നെ നിക്ഷേപിച്ച് ഇവിടെ അവർക്ക് സുഖമായി കഴിയാൻ സാധിക്കുമായിരുന്നില്ലേ? ഇന്ത്യൻ പാസ്പോർട്ടും ഉപയോഗിച്ച് മറ്റൊരു രാജ്യത്തിൻ്റെ അതിർത്തിയിൽ അനധികൃതമായി നുഴഞ്ഞ് കയറിയത് വഴി അവർ ഈ രാജ്യത്തെ തന്നെ അപമാനിച്ചിരിക്കുകയാണ്. അത്തരക്കാർക്ക് എതിരെ ഇന്ത്യാ ഗവൺമെൻ്റും അന്വേഷണം നടത്തി മേലിൽ ഇത് മറ്റാരും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം! ക്രൈം ചെയ്തിട്ട് പിടിക്കപ്പെട്ട് നാടുകടത്തലിന് വിധേയരാക്കിയവരെ ഹിറോ പരിവേഷം നൽകി സ്വന്തം നാടിനെയും സർക്കാരിനെയും ഇകഴ്ത്താൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്ശ്യം വേറെയാണ്... അവസരം മുതലാക്കി രാജ്യത്തെ ഇകഴ്ത്താനും വ്യാജ പ്രതീതി ഉണ്ടാക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം കേവല രാഷ്ട്രീയം മാത്രമാണ്. ഈ നാട്ടിലെ ഭരണത്തിലോ നിയമ നിർമ്മാണത്തിലോ ദൈനംദിന ഭരണ ചക്രത്തിലോ ഒരു റോളും ഇല്ലാതെ കേവല നോക്കുകുത്തികൾ ആയി മാത്രം കഴിയുന്ന ഒരു പറ്റം ആളുകളുടെ അസഹിഷ്ണുത മാത്രമാണ് ഈ കുത്തിത്തിരുപ്പുകൾ ഒക്കെയും! ✍️ സിദ്ധാർത്ഥ് എസ് #donaldtrump #illegalmigration #deportation
👍 3

Comments