Rashtrawadi
February 8, 2025 at 06:28 PM
അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട 27 വർഷങ്ങൾക്ക് ശേഷം ഇന്ദ്രപ്രസ്ഥത്തിലേക്ക് ബിജെപി ജയഭേരി മുഴക്കി കടന്നു വന്നിരിക്കുകയാണ്. 27 വർഷങ്ങൾ ഒരു ചുരുങ്ങിയ കാലയളവ് അല്ല. അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടും ബിജെപിയുടെ സാദാരണക്കാരായ പ്രവർത്തകർ മുതൽ നേതാക്കൾ വരെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ അവർ ചലിപ്പിച്ചു. ജനകീയ വിഷയങ്ങൾ സഭയിൽ ഉയർത്തി അഴിമതികൾക്കെതിരെ എന്ന് പറഞ്ഞ് അധികാരത്തിലേറിയ കേജരിവാൾ സർക്കാർ അഴിമതിയുടെ കൂത്തരങ്ങായി മാറിയപ്പോൾ നിങ്ങൾ ഇവരാൽ പറ്റിക്കപ്പെട്ടുവെന്ന് ഒരോ ബിജെപി സംഘപരിവാർ പ്രവർത്തകരും ജനങ്ങളോട് നേരിട്ടെത്തി പറഞ്ഞു. തെരുവുകളിൽ ട്രയിനുകളിൽ മെട്രോകളിൽ വീടുകളിൽ കലാലയങ്ങളിൽ ആപ്പ് പാർട്ടിയുടെ കൊള്ളരുതായ്മകൾ, വഞ്ചനകൾ, തട്ടിപ്പുകൾ, എല്ലാം പ്രവർത്തകർ വിളിച്ചു പറഞ്ഞു. നരേന്ദ്രമോദി ഇനിയൊരു ജന്മമെടുത്താലും തന്നെ തോൽപ്പിക്കാനാവിലെന്ന് പറഞ്ഞ അഹന്തയുടെ മഫ്ളർ മാനേ, 2050 വരെ ആരും ചോദ്യം ചെയ്യാപ്പെടാനില്ലാതെ താൻ തന്നെ ഭരിക്കുമെന്ന് സഭയിൽ വീബിളക്കിയ കേജരിവാളെന്ന അഴിമതിക്കാരനെ ഇടനാഴിയിലൂടെ ജനങ്ങൾ വലിച്ചെടുത്ത് ചൂലുകൊണ്ട് തൂത്തെടുത്ത് വെളിയിൽ കളഞ്ഞു. ഡൽഹി ഒരു പാഠപുസ്തകമാണ്. കൃത്യമായ പ്രവർത്തനങ്ങൾ എങ്ങനെ അധികാരത്തിലേക്കെത്തിക്കാമെന്നതിൻ്റെ കണക്കു പുസ്തകമാണ് അത്. ആയിരക്കണക്കിനു പ്രവർത്തകർ അത്ര തന്നെ നേതാക്കൾ കൃത്യമായി ദിശാബോധം നൽകിയ ദേശീയ നേതൃത്തം മുന്നിൽ നിന്ന് നയിച്ചവർ തൊട്ട് പിന്നിൽ നിന്ന് പിന്തുണച്ചവർക്ക് വരേ ഒരേപോലെ ആത്മാഭിമാനം നൽകുന്ന മുന്നേറ്റം. ശീതികരിച്ച ചാനൽ മുറികളിൽ അജണ്ടകൾ ചുട്ടെടുക്കുന്ന കോട്ടിട്ട മുണ്ടുടുത്ത ഉപജാപ മാപ്രകളുടെ ജല്പന റീൽസുകളിലല്ല, മറിച്ച് സാദാരണക്കാരായ, അഭ്യസ്ഥവിദ്യരായ, ദിവസ ജോലിക്കാരായ, വീട്ടമ്മമാരായ, യുവാക്കളും യുവതികളുമായാ ആബാല വൃദ്ധം ജനങ്ങളുടെ ഹൃദയത്തിലാണ് താമര പൂത്തുലഞ്ഞു നിൽക്കുന്നത്. ഇനിയും നിങ്ങൾക്ക് ഇത് മനസില്ലാക്കാൻ കഴിഞ്ഞിലെങ്കിൽ ഭാരതീയ പഞ്ചതന്ത്ര നീതികഥകൾ അവസാനിക്കുന്നത് എങ്ങനെയാണ് എന്ന് ഒന്ന് വായിച്ചു നോക്കിയാൽ മതിയാവും. എത്രയേറെ നിങ്ങൾക്ക് തെറ്റിലൂടെ മുന്നേറാൻ കഴിഞ്ഞാലും കപടതയിലൂടെ ജയിക്കാൻ കഴിഞ്ഞാലും അവസാന വിജയം അവസാന നീതി അത് ധർമ്മത്തിൻ്റേത് മാത്രമായിരിക്കും. ഈ അഭിനവ നരേന്ദ്ര ഭാരതത്തിൽ ആ ധർമ്മപരിപാലനം കർമ്മമായി കാണുന്ന ഏകാത്മനാ മാനവദർശനം ആദർശമായി കൊണ്ടു നടക്കുന്ന, മാനവസേവ മാധവ സേവയായി കരുതി പ്രവർത്തിക്കുന്ന ഒരോ വ്യക്തിയുടേയും പ്രസ്ഥാനം അത് ഇത് മാത്രമാണ്. സംഘം 100 ന്റെ നിറവില്‍ ഇത്തവണ വിജയദശമി ആഘോഷിക്കുമ്പോള്‍, മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമ്പോൾ കേന്ദ്രം മാത്രമല്ല, തലസ്ഥാനവും കാവിയാവുമെന്നത് ഉറച്ച തീരുമാനമായിരുന്നു. എന്തു ചെയ്യാം, എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക എന്നതൊരു ശീലമായി പോയി അതങ്ങ് കാശ്മീരിലായാലും ഇങ്ങ് ഡൽഹിയിലായാലും... ✍️ സൂരജ് പേരാമ്പ്ര #delhielection2025 #narendermodi
❤️ 👍 🇮🇳 9

Comments