Rashtrawadi
February 8, 2025 at 06:29 PM
തളർന്ന് അവശനായ പരുന്തിനെ തക്കം നോക്കി പാർത്തിരുന്ന് വേട്ടയാടാൻ തീരുമാനിച്ചത് ഒരുപറ്റം കഴുകന്മാരായിരുന്നു....
ദീർഘനേരം കൂട്ടമായി കൊത്തി നുറുക്കി പരുന്തിനെ പിന്തുടർന്ന്, അത് തളർന്നു എന്ന് കണ്ടപ്പോൾ തങ്ങൾക്ക് ആവശ്യമുള്ള ഇരയുടെ അന്ത്യമായെന്ന് കഴുകന്മാരും വിശ്വസിച്ച് തുടങ്ങി.....
അവശനായ പരുന്ത് വേഗത കുറച്ചു... തലപ്പൊക്കം ഉയർന്ന് നിൽക്കുന്ന ഒരു പാറയിടുക്കിലേക്ക് അത് അതിവേഗം ചിറകുകൾ ചലിപ്പിക്കാതെ താഴ്ന്ന് പറന്ന് ഇറങ്ങുകയായിരുന്നു... ശക്തി ക്ഷയിച്ച പരുന്ത് പറക്കാൻ ശേഷിയില്ലാതെ അതിവേഗത്തിൽ പാറയിലേക്ക് പായുന്നത് കണ്ട കഴുകന്മാർ ആഹ്ലാദത്തോടെ
"ഇതവൻ്റെ അവസാനമാണ്", ഇതവൻ്റെ അവസാനമാണ് എന്ന് കൂകി വിളിച്ച് വേഗത കൂട്ടി പിന്തുടർന്ന് വേഗത്തിൽ പിന്തുടർന്നു....
ഭാരതീയ രാജ നീതികഥകളിലെ തന്ത്രപ്രധാനമായ ഈ കഥ അവസാനിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ??
ബുദ്ധിമാനായ പരുന്ത് പാറയിടുക്കിൻ്റെ തൊട്ടടുത്ത് എത്തിയപ്പോൾ തൻ്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടും കഴിവ് കൊണ്ടും അനായാസം പറന്ന് പൊങ്ങി.... കഴുകൻമാർക്ക് പരുന്തിനെ പോലെ ശരീരം പ്പെട്ടെന്ന് വെട്ടിക്കാണോ, പറന്നുയരാനോ കഴിയില്ല....
സ്വഭാവികമായും വേഗതയോടെ പറന്നിറങ്ങിയ കഴുകൻ കൂട്ടങ്ങൾ അതേ വേഗത നിയന്ത്രിക്കാൻ കഴിയാതെ പാറയിടുക്കിൽ നെഞ്ചിടിച്ച് വീഴ്‌ന്ന് സ്വർഗം പൂകിയത് നോക്കി പരുന്ത് മേഘങ്ങളെ തൊട്ടുരുമ്മി ഉയരത്തിലേക്ക് പറന്നു.....
2024 ലോകസഭയിൽ പരുന്തിനെ കൊത്തി നുറുക്കി വേഗത ഒന്ന് കുറച്ചപ്പോൾ കഴുകന്മാർ കരുതിയത് പരുന്തിൻ്റെ അവസാനം ഇതോട് കൂടി അടുത്തു എന്നായിരുന്നു..... പക്ഷേ ബുദ്ധിമാനും തൻ്റെ കഴിവിൽ വിശ്വാസവും ഉണ്ടായിരുന്ന പരുന്ത് തൻ്റെ അവസരത്തിനും സാഹചര്യത്തിനും വേണ്ടി കാത്തിരുന്നതാണ് എന്ന് കഴുകന്മാർ തിരിച്ചറിഞ്ഞില്ല.... പെട്ടെന്ന് പറന്നുയരാൻ കഴിവുള്ള അതിൻ്റെ കഴിവിനെ പറ്റി തീർത്തും വിസ്മൃതരായിരുന്നു അവർ...
ഹരിയാനയിലെ, മഹാരാഷ്ട്രയിലെ ഇന്നിപ്പോൾ ഡൽഹിയിലെ പാറയിടുക്കുകളിൽ പ്രതീക്ഷകളോടെ വേഗത്തിൽ കുതിച്ച കഴുകന്മാരുടെ നെഞ്ചും തകർന്ന് വീണ് പോയ കഥയുടെ വിലാപങ്ങൾ കേൾക്കാം....
അപ്പോഴും പരുന്ത് എവിടെയാണ്??
അതെല്ലാം കണ്ട് കൊണ്ട്, ആസ്വദിച്ച് കൊണ്ട് മേഘങ്ങളെ തൊട്ടുരുമ്മി പറന്നുയരാൻ ഗരുഡൻ ചിറകുകൾ വീശി പറന്നുയരുന്നു.....
✍️ പ്രേം ശൈലേഷ്
#delhielection2025 #narendermodi
❤️
👍
🧡
6