Rashtrawadi
February 8, 2025 at 06:29 PM
#ഈ_മരണം_ആഘോഷിക്കണം ഡൽഹി ഇന്നു വിജയമല്ല, മരണമാണ് ആഘോഷിക്കുന്നത്! ഭീകരമായ ഒരു നുണ മാത്രല്ല വഞ്ചനയും മരിച്ചിരിക്കുന്നു. 'വേഷപ്രച്ഛന്നമായി വന്ന കാപട്യം' നഗ്നമായി മരിച്ചു കിടക്കുന്നതു കണ്ട് തെരുവുകൾ ആഹ്ലാദിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫ്രോഡുകളിലൊന്നാണ് അരവിന്ദ് കെജ്രിവാൾ. ചേരയെ തിന്നുന്ന നാട്ടിൽ അതിൻ്റെ നടുക്കഷണത്തിനുള്ള ആവശ്യം ആദർശമായി കരുതുന്നയാൾ. "എല്ലാവരേയും എക്കാലവും പറ്റിക്കാൻ കഴിയില്ല" എന്ന പഴമൊഴി ഒടുവിൽ അയാളെയും തോല്പിച്ചിരിക്കുന്നു. സംശുദ്ധിയും ലാളിത്യവും ഈ രാജ്യത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരമാണ്. ആ ഹൃദയവികാരങ്ങളെ ചൂഷണം ചെയ്തായിരുന്നു അണ്ണാ ഹസാരയുടെ മാനസപുത്രനായി അയാളുടെ രംഗപ്രവേശം. രാജകുടുംബം തുടർഭരണത്തിലൂടെ ഇന്ത്യയെ അത്ര കണ്ട് മലിനമാക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധതയും ഗാന്ധിയൻ ലാളിത്യവും ഉപേക്ഷിച്ചിട്ട് ഗുരുത്വ ഹീനമായ വഴികളിലൂടെയാണയാൾ പിന്നീടത്രയും നടന്നത്. ശ്രീകോവിലിൽ പ്രതിഷ്ഠിച്ചവർക്കു മുന്നിലൂടെ അയാൾ ജയിലറയിലുമെത്തി. ലക്ഷം കോടികളും കടന്നുപോകുന്ന കുംഭകോണങ്ങളുടെ നെറികേടുകളോടും തെരുവിലുരിഞ്ഞു തുലഞ്ഞനാഥമാകുന്ന 'നിർഭയ'മാരോടുള്ള അവഗണനയ്ക്കെതിരെ പരിഹാരമായാണ് ഡൽഹി അന്ന് ഒരു പുതിയ പരീക്ഷണത്തിനു ശ്രമിച്ചത്. 'പിടിച്ചതിലും വലുതായിരുന്നു അളയിലിരുന്നതെന്ന്' മനസ്സിലാക്കാൻ അവർക്കും കുറച്ചുകാലം വേണ്ടി വന്നു. ഉരച്ചു നോക്കാൻ മെച്ചപ്പെട്ടൊരു ഉരകല്ല് അപ്പോഴേക്കും പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. ജനങ്ങൾക്ക് പിച്ചളയും പൊന്നും കൂടി തിരിച്ചറിയാൻ അതു ധാരാളമായി. "ഈ ജന്മത്തിൽ നിങ്ങൾക്ക് ജയിക്കാൻ കഴിയില്ല" എന്നൊക്കെ മോദിയെ വെല്ലുവിളിക്കുമ്പോൾ പ്രതികരണമായി വന്ന ഗൂഢമായ ആ പുഞ്ചിരി തൻ്റെ കൊലച്ചിരിയായി മാറുകയാണെന്ന് നുണയൻമാരുടെ രാജാവ് തിരിച്ചറിഞ്ഞില്ല. സൂര്യനുദിക്കുന്നിടത്ത് നക്ഷത്രങ്ങൾ നിഷ്പ്രഭമാവുന്നു. മിന്നാമിനുങ്ങിനെപ്പറ്റി എന്തു പറയാനാണ്. ആഡംബരങ്ങളുടെ ശീഷ് മഹലുകളോ ആസക്തികളുടെ ജാക്കുസികളോ മാത്രമല്ല കെജ്രിവാൾ എന്ന വൃത്തികേടിൻ്റെ അടയാളങ്ങൾ. ഇന്ത്യൻ ജനാധിപത്യത്തെ ദീർഘവീക്ഷണ രഹിതമായി അന്നത്തേടം ആഘോഷിക്കുന്ന വിറ്റു തീനികളുടെ ഉത്സവമാക്കുകയാണയാൾ ചെയ്തത്. ആരാൻ്റെ പന്തിയിലെ വിളമ്പായിരുന്നു അയാൾക്ക് ഭരണം. സൗജന്യങ്ങളിൽ അർഹത അപ്രസക്തമായി. "പൊരിച്ച മീൻ കൊടുക്കുന്നതിനു പകരം മീൻ പിടിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്" എന്ന ചൈനീസ് പഴമൊഴിയുടെ ആരാധകർ പോലും അതു മറന്ന് മോദിയെ തോല്പിക്കാൻ കെജ്രിവാളിൻ്റെ സൗജന്യങ്ങൾക്ക് കൈയ്യടിച്ചു. അതിനെ എതിർത്തവർക്കു പോലും അതിലേക്ക് കയറി നിൽക്കേണ്ടി വന്നു. കട്ടുതിന്നാൻ 'കാട്ടിലെ തടി തേവരുടെ ആന'യെ കൊണ്ടു പിടിപ്പിക്കുകയായിരുന്നു കെജ്രിവാൾ. നിരാശരെ കൂടുതൽ നിരാശയുടെ കാലമാണ് കാത്തിരിക്കുന്നത്. കണ്ണുനീർ വറ്റുവോളം കരയാൻ കാരണങ്ങൾ ബാക്കിയാവുകയാണ്. വിധി തമാശക്കാരനായതു കൊണ്ടത് ജനത്തിനു ചിരിക്കാൻ രാജകുടുംബത്തിലും കോമാളികളെ ജനിപ്പിക്കുന്നു. ഇടയ്ക്കിടെ ഭരണഘടനയുയർത്തി കാണിക്കാറുള്ള കോമാളിയെയും ജനം ചിരിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. അയാളെക്കാണാനില്ല. രത്നം ഉള്ളപ്പോൾ ജനങ്ങൾക്ക് ഈ കുപ്പി മുറികൾ എന്തിനാണ്?! അന്തസ്സില്ലാത്തതുകൊണ്ട് അയാൾ ആത്മഹത്യ ചെയ്യുന്നില്ല. കബളിപ്പിക്കപ്പെട്ടവരുടെ പ്രതികാരമാണ് ദില്ലി തെരഞ്ഞെടുപ്പുഫലം. അത് നുണകൾക്കെതിരെ ജനാധിപത്യത്തിൻ്റെ മാത്രമല്ല ജനങ്ങളുടേയും അന്തസ്സ് ഉയർത്തിയിരിക്കുന്നു. വിശ്വാസത്തെ സ്വയം വിറ്റു തിന്ന ഒരു വഞ്ചകൻ രാഷ്ട്രീയമായി മരിച്ചിരിക്കുന്നു! വിജയങ്ങൾ മാത്രമല്ല ചില മരണങ്ങളും ആഘോഷിക്കാനുള്ളതാണ്. പക്ഷെ ... ഒക്കെയ്ക്കും നന്ദിയും സ്തുതിയും ആ നായകനുള്ളതാണ്. നിങ്ങളൊരിക്കൽ 'നരഭോജി' എന്നു വിളിച്ച അതേ നായകന് ; നിങ്ങളെയാകെ കൊന്നു തിന്നുന്നതിന് ! ✍️ ആര്യലാൽ #delhielection2025 #narendramodi
❤️ 👍 🧡 6

Comments