മദ്ഹാണെന്റെ ലോകം....🤍
February 16, 2025 at 01:00 PM
❓ വെള്ളിയാഴ്ച രാവിൽ സ്വലാത്ത് ചൊല്ലുന്നതിന് പ്രത്യേകതയുണ്ടല്ലോ
എന്നാൽ തിങ്കളാഴ്ച രാവിനു പ്രത്യേകതയുണ്ടോ? നമ്മുടെ ചില പള്ളികളിൽ തിങ്കളാഴ്ച രാവിൽ സ്വലാത്ത് മജ്ലിസ് സംഘടിപ്പിക്കാറുണ്ട്.
✅ അതേ, തിങ്കളാഴ്ച രാവിൽ സ്വലാത്ത് ചൊല്ലുന്നതിനും അതിനു വേണ്ടി സദസ്സ് സംഘടിപ്പിക്കുന്നതിന് പ്രത്യേകതയുണ്ട്.
തിങ്കളാഴ്ചയും വ്യാഴാഴ്ചയും അമലുകൾ ഉയർത്തപ്പെടുമെന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിൽ സ്വലാത്ത് സദസ്സ് സംഘടിപ്പിക്കൽ സുന്നത്താണെന്നും ജാമിഉൽ അസ്ഹരി ൽ അങ്ങനെ നടക്കാറുണ്ടെന്നും ഇമാം ഖസ്തല്ലാനീ (റ) പ്രസ്താവിച്ചത് ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) ഉദ്ധരിച്ച് അംഗീകരിച്ചിട്ടുണ്ട്.( ഹാശിയത്തുന്നിഹായ :2/343)
قال النبيﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - «ﺇﻥ اﻷﻋﻤﺎﻝ ﺗﺮﻓﻊ ﻳﻮﻡ اﻻﺛﻨﻴﻦ ﻭاﻟﺨﻤﻴﺲ ﻓﺄﺣﺐ ﺃﻥ ﻳﺮﻓﻊ ﻋﻤﻠﻲ ﻭﺃﻧﺎ ﺻﺎﺋﻢ» ﻣﺎ ﻧﺼﻪ: ﺃﺧﺬ ﻣﻨﻪ اﻟﻘﺴﻄﻼﻧﻲ ﺗﺒﻌﺎ ﻟﺸﻴﺨﻪ اﻟﺒﺮﻫﺎﻥ ﺑﻦ ﺃﺑﻲ ﺷﺮﻳﻒ ﻣﺸﺮﻭﻋﻴﺔ اﻻﺟﺘﻤﺎﻉ ﻟﻠﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭاﻻﺛﻨﻴﻦ ﻛﻤﺎ ﻳﻔﻌﻞ ﻓﻲ اﻟﺠﺎﻣﻊ اﻷﺯﻫﺮ، ﻭﺭﻓﻊ اﻟﺼﻮﺕ ﺑﺬﻟﻚ ﻷﻥ اﻟﻠﻴﻠﺔ ﻣﻠﺤﻘﺔ ﺑﺎﻟﻴﻮﻡ ﻷﻥ اﻟﻻﻡ ﻓﻲ اﻷﻋﻤﺎﻝ ﻟﻠﺠﻨﺲ ﻓﻴﺸﻤﻞ اﻟﺬﻛﺮ ﻭاﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭاﻟﺪﻋﺎء ﻻ ﺳﻴﻤﺎ ﻓﻲ ﻟﻴﻠﺔ اﻻﺛﻨﻴﻦ ﻓﺈﻧﻬﺎ ﻣﺆﻛﺪﺓ، ( حاشية النهاية : ٢ / ٣٤٣)
❤️
1