മദ്ഹാണെന്റെ ലോകം....🤍

8.1K subscribers

Similar Channels

Swipe to see more

Posts

മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:20:32 AM

മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B 💠💠💠💠💠💠💠💠 *[അന്യസ്ത്രീ🧕🏻സലാം പറയൽ]* 🧕🏻🤝👨🏻🧕🏻🤝👨🏻🧕🏻🤝 *ചോദ്യം*❓ 👉 *അന്യ സ്ത്രീ 🧕🏻👨🏻 പുരുഷൻമാർ തമ്മിൽ സലാം പറയുന്നതിന്റെ വിധി എന്താകുന്നു.* ❓🤝❓🤝 *ഉത്തരം*📚 👉 *അന്യ പുരുഷനോട് സലാം പറയൽ സ്ത്രീക്ക് ഹറാമാണ്.* 🧕🏻👈🚫🙎🏻‍♂️ 👉 *അതുപോലെ അന്യ പുരുഷൻ സലാം പറഞ്ഞാൽ മടക്കലും സ്ത്രീക്ക് ഹറാമാണ്.* 🙎🏻‍♂️👈🧕🏻 👉 *അന്യ സ്ത്രീയോട് സലാം പറയൽ പുരുഷനു കറാഹത്താണ്.* 🙎🏻‍♂️👈🧕🏻 👉 *അന്യ സ്ത്രീ സലാം പറഞ്ഞാൽ അവളോട് സലാം മടക്കലും പുരുഷനു കറാഹത്താണ്.* 🙎🏻‍♂️👈🧕🏻 *(ഫത്ഹുൽ മുഈൻ)* *(452)* 👉 *സ്ത്രീ സലാം അങ്ങോട്ട് പറയുമ്പോളും. മടക്കുമ്പോഴും. അന്യപുരുഷന് അവളോട് മോഹം തോന്നുന്നു. അതു ഫിത്നയിലേക്ക് കൂടുതൽ സാധ്യത വരുന്നു.* 👉 *അതുകൊണ്ട് ആണ് സ്ത്രീ പറയലും, മടക്കലും ഹറാമായത്.* 📚📚📚 👈 *فيحرم عليها رد سلام اجنبي ومثله ابتداؤه ويكره ردسلامها ومثله ابتداؤه أيضا.* 👈 *والفرق أن ردها وابتداءها يطعمه فيها أكثر بخلاف ابتدائه ورده.* *(فتح المعين)* 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 *ദുആ വസിയ്യത്തോടെ*

👍 🤍 3
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:19:54 AM

മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B *_ചോദ്യം:_* _⭕ പ്രസവ വേദന അനുഭവപ്പെടുമ്പോൾ ഗർഭിണിയുടെ അടുത്തുവച്ച് പ്രത്യേകമായി എന്തെങ്കിലും ഓതലും ചൊല്ലലും സുന്നത്തുണ്ടോ ..❓_ *_മറുപടി:_* 🅰️ _സുന്നത്തുണ്ട്. പ്രസവ വേദനഅനുഭവിക്കുന്നവളുടെ അടുത്തു വച്ച് ആയത്തുൽ കുർസിയ്യ്, സൂറത്തുൽഫലഖ്, സൂറത്തുന്നാസ്, സൂറത്തുൽഅഅ്റാഫിലെ 54-ാം ആയത്തായ._ _إِنَّ رَبَّكُمُ اللهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى على العرش يعشي الليل النهار يطلبه حَثِيثًا والشمس والقمر والنُّجُومَ مُسَخَّرات بأمره ألا له الخلق والأمر تَبَارَكَ اللَّهُ رَبِّ العالمين 5_ _എന്നിവ ഓതലും, ദുആഉൽ കർബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന_ _لا إله إلا الله العظيم الحليم، لا إله إلا الله رب العرش العظيم، لا إله إلا الله رب السموات ورب الأرض ورب العرش الكريم_ _എന്ന ദുആയും, മത്സ്യത്തിൻ്റെ വയറ്റിൽ വച്ച് യൂനുസ് നബി(അ) ചൊല്ലിയ_ _لا إله إلا أنت سبحانك اني كنت من الظالمين_ _എന്ന ദുആയും വർധിപ്പിക്കലും സുന്നത്താണ്. ഇആനത്ത് സഹിതം ഫത്ഹുൽ മുഈൻ പേജ് 219 നോക്കുക._ ━━━━━━━━━━━━ ━━━━━━━━━━━━━━━ _ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ..._ _💚 صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ 💚_

മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:46:04 AM

*ഹബീബോരുടെ 1500-ാം ജന്മദിനം* 💚 ```VOICE OF USTHAD FAROOQ NAEEMI```

❤️ 2
Video
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:21:11 AM

🥹💚 *🌹اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🌹*

❤️ 😢 🥹 3
Video
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:17:53 AM

ഹബീബിനെ ﷺ 💖പ്രണയിച്ചവൾ💖 🔰🔰🔰🔰🔰🔰🔰🔰🔰🔰 മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B ⛔Part-20⛔ വീട്ടിലെല്ലാവരും കിടന്നിരുന്നു. പക്ഷെ, നൂറ ഇപ്പോഴും സ്റ്റഡീ ടേബിളില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. ഫൈറൂസക്ക് താന്‍ പറഞ്ഞു കൊടുത്ത കാര്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മുഖഭാവത്തില്‍ നിന്ന് മനസ്സിലാകുന്നത്. 'റബ്ബേ...നീ ഞങ്ങളെ നേര്‍വഴിക്ക് നടത്തണേ...' തന്റെ രണ്ടു കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി താഴ്ത്തികൊണ്ട് നൂറ മനസ്സില്‍ പറഞ്ഞു. സ്റ്റഡീ ടേബിളിട്ടിരിക്കുന്നതിന്റെ വലതു ഭാഗത്തുള്ള ജനൽ തുറന്നാല്‍ വിശാലമായ മുറ്റവും പൂന്തോട്ടവും കാണാം. അവള്‍ പതുക്കെ ഒരു ജനല്‍ പൊളി തുറന്നു വെച്ചു. ജനവാതിൽ തുറക്കാനായി വലതു കൈ നീട്ടിയപ്പോൾ അവളുടെ ഇടത് ഭാഗത്തെ വാരിയെല്ലും നാഭിയും കൊളുത്തി വലിക്കുന്ന വേദന ക്ഷണനേരത്തിനുണ്ടായി. ഒരു നിമിഷം കണ്ണുകളടച്ച് പിടിച്ച് ശ്വാസമെടുത്തപ്പോൾ ആ വേദന പോവുകയും ചെയ്തു. ഇന്നിത് രണ്ടാം തവണയാണ് വേദന വരുന്നത്. കോളജിൽ നിന്നും ഉണ്ടായിരുന്നു. നല്ല തണുത്ത വെള്ളം കുടിച്ചപ്പോൾ അതുമാറി. കുറച്ചു കാലമായി ഇടക്കിടക്ക് ഈ വേദന വരാറുള്ളത് കൊണ്ട് സാധാരണ വേദന ക്ഷമിക്കാറുള്ളത് പോലെ ഇതും മാറുമായിരിക്കും. നൂറയുടെ മനസ്സ് മന്ത്രിച്ചു. ജനവാതിൽ തുറന്നപ്പോൾ നല്ല നനുത്ത കാറ്റ് അവളെ മൃദുലമായി തലോടിക്കോണ്ട് പടിഞ്ഞാറിന് സഞ്ചരിച്ചു. നല്ല ശാന്തമായ രാത്രി. ഇന്നെന്തോ ഇരുട്ടിനിത്തിരി കറുപ്പ് കൂടുതാലാണെന്നവൾക്ക് തോന്നി. നൂറ തന്റെ കണ്ണുകളെ ഇരുട്ടിലേക്ക് പറഞ്ഞു വിട്ടു. കാതുകളോട് ആ നിശയുടെ നിശബ്ദതയാസ്വദിക്കുവാന്‍ പറഞ്ഞു. ഇപ്പോള്‍ ചീവീടുകളുടെ കൂട്ട നിലവിളി ദൂരയെവിടെയോ നിന്ന് കേള്‍ക്കാം. ആണ്‍ചീവീടുകൾ പെണ്‍ചീവീടുകളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണത്രെ അങ്ങനെ ശബ്ദമുണ്ടാക്കുന്നത്. നൂറയോട് ആരോ പറഞ്ഞതാണ്. പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്ന് അതാലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ചിരിവിടര്‍ന്നു. ഈ ആണ്‍വര്‍ഗത്തിന് പെണ്ണെന്ന് കേള്‍ക്കുമ്പോഴേക്ക് ഇത്രമേല്‍ വികാരപ്പെടാന്‍ സാധിക്കുന്നതെങ്ങിനെ.. !? അവളുടെ മുഖത്തപ്പോള്‍ ആശ്ചര്യത്തിന്റെ ഭാവമായിരുന്നു...! പെണ്ണുങ്ങളും വലിയ മെച്ചമൊന്നുമില്ല. തനിക്ക് വേണമെന്ന് തോന്നുന്നത്, എന്ത് തോന്നിവാസവും കാണിച്ച് തനിക്കാക്കാനും മറ്റുള്ളത് വെട്ക്കാക്കാനും അവരെ കഴിഞ്ഞിട്ടേ...മറ്റാരുമൊള്ളൂ..നൂറക്ക് സ്വയം ലജ്ജ തോന്നി. വിവാഹം മുടങ്ങിയതും പരസ്പരം വഞ്ചിച്ചതുമായ ഭാര്യാഭര്‍ത്താക്കന്മാരുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ തന്നെ ഇപ്പോള്‍ ഉണ്ടാകാറില്ലെന്ന് തോന്നുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും, രാജ്യത്തെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ആത്മഹത്യയെ കുറിച്ചുമെല്ലാം താന്‍ വായിച്ച ചില പുസ്തകങ്ങളും വാർത്തകളുമെല്ലാം അവളുടെ മനസ്സിലൂടെ വരിയിട്ടു നടന്നു പോയി. അവയുടെ കൂട്ടത്തിലൊന്നില്‍ അവളുടെ മനസ്സ് കടിഞ്ഞാണിട്ട് നിന്നു. അവള്‍ ആ പുസ്തകത്തിലേക്ക് ശ്രദ്ധിച്ച് നോക്കി. 'ആധ്യാത്മിക ലോകത്തെ കണ്ണീര്‍ നിമിഷങ്ങള്‍' , അവളുടെ ചുണ്ടുകളാ പേര് മന്ത്രിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നോണം തന്റെ ചെയറില്‍ നിന്ന് എഴുന്നേറ്റ് പുസ്തകങ്ങള്‍ അടുക്കിവെച്ച ഷെല്‍ഫിന് നേരെ നടന്നു. പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അവള്‍ ആ പുസ്‌കം കൈയ്യിലെടുത്തു. കഴിഞ്ഞ റമളാനില്‍ ഉപ്പച്ചി വാങ്ങി തന്നതാണ്. മഹാത്മാക്കളായ പണ്ഡിതന്മാര്‍ എന്തിനെല്ലാം വേണ്ടിയായിരുന്നു കരഞ്ഞത് എന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പലരാത്രികളിലും ഇതിലെ കഥകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്. താനെത്രമേല്‍ ഹതഭാഗ്യയാണെന്നോര്‍ത്ത് റബ്ബിന് മുമ്പില്‍ വിങ്ങിയിട്ടുണ്ട്. രാത്രിയാണ് കരയാനനുയോജ്യമായ സമയമെന്ന് പലപ്പോഴും നൂറക്ക് തോന്നിയിട്ടുണ്ട്. അതെന്ത് കൊണ്ടായിരിക്കും...! ഒരുപക്ഷേ, ഇരുട്ടിനാണ് വെളിച്ചെത്തേക്കാൾ ഭയത്തെ ഉത്പാദിപ്പിക്കാനുള്ള ശേഷി. ഭയത്തിനാണല്ലോ നന്നായി കരയിപ്പിക്കാനുള്ള കഴിവ്. മനസ്സ് ശാന്തമായത് കൊണ്ടായിരിക്കണം അവളുടെ മനസ്സ് ഇന്നൊരു തത്വജ്ഞാനിയുടെ പര്യവേശമണിഞ്ഞത്. ഏതായാലും ഇപ്പോള്‍ സ്ത്രീ-പുരുഷ വികാരത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ടൊരു ചരിത്രം താനെവിടെയോ വായിച്ചതായി അവള്‍ക്കോര്‍മ്മവന്നതും ഈ പുസ്തകമെടുത്തതും. അവള്‍ ആ ചരിത്രത്തിന് വേണ്ടി പരതി. കണ്ടു കിട്ടിയപ്പോള്‍ ഒരാവര്‍ത്തികൂടി വായിച്ചു. മഹതി റാബിഅത്തുല്‍ അദവിയ്യ(റ) യും മഹാനായ ഹസനുല്‍ ബസ്വരി(റ)വും തമ്മിലുള്ള വിവാഹലോചനയുമായുണ്ടായ ഒരു സംഭാഷണമാണ് ചരിത്രത്തിന്റെ ഉള്ളടക്കം. സൂഫീ ചരിത്രത്തില്‍ മഹതി റാബിഅതുല്‍ അദവിയ്യ(റ)യെ അറിയാത്തവരുണ്ടാവില്ല. അവരുടെ ചരിത്രങ്ങള്‍ പറയുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ നൂറ പലപ്പോഴായി വായിച്ചിട്ടുണ്ട്. എങ്ങനെയാണ് മഹതിക്ക് ഇത്രമേല്‍ അല്ലാഹുവിനെ ഇഷ്ടപ്പെടാന്‍ സാധിച്ചതെന്ന് അവള്‍ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്...! നൂറയുടെ കണ്ണുകള്‍ പുസ്തകത്തിലൂടെ സഞ്ചരിച്ചു: ' മഹതി റാബിഅതുല്‍ അദവിയ്യ(റ) യുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞ ഹസന്‍ ബസ്വരി(റ) സഹചാരികളോടൊപ്പം മഹതിയെ കാണാന്‍ ചെന്നു. മഹതിയുമായുള്ള ഒരു കൂടികാഴ്ച്ചക്കുള്ള അനുമതി കാത്ത് വീടിനു പുറത്ത് നിന്നു. വീടിനകത്ത് മറക്ക് പിറകിലിരുന്ന്; മഹതി മഹാനവര്‍കള്‍ക്കും അനുചരര്‍ക്കും സന്ദര്‍ശനാനുമതി നല്‍കി. എല്ലാവരും മഹതിയുടെ സവിധത്തിലൊരുമിച്ചു കൂടി. അവര്‍ മഹതിയോടുള്ള സംസാരത്തിനിടയില്‍ ചോദിച്ചു: 'നിങ്ങളുടെ ഭര്‍ത്താവ് മരണപ്പെട്ടല്ലോ? ജീവിതത്തിലിനിയുമൊരു കൂട്ട് ആവശ്യമല്ലേ?' ഉടനെ മഹതിയുടെ മറുപടിയെത്തി: 'അതെ, ആവശ്യമാണ്. നിങ്ങളില്‍ ഏറ്റവും വിവരമുള്ള ആള്‍ ആരാണ്? അവരെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കാം.' അവർ പറഞ്ഞു തീരേണ്ട താമസം ആ റൂമിലുണ്ടായിരുന്ന മറ്റു കണ്ണുകളെല്ലാം ഹസന്‍ ബസ്വരി(റ)വില്‍ കേന്ദ്രീകരിച്ചു. മഹാനവര്‍കളുടെ ചുറ്റും കൂടി നിന്നിരുന്നവര്‍ ഒന്നു കൂടി ഒതുങ്ങി കൂടി. ഉടനെ മഹതിയുടെ അടുത്ത നിബന്ധനയെത്തി: 'ഞാന്‍ നിങ്ങളോട് നാലു ചോദ്യങ്ങള്‍ ചോദിക്കും; നാലിനും തൃപ്തികരമായ മറുപടി നല്‍കുകയാണെങ്കില്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ എനിക്ക് പൂര്‍ണ്ണ സമ്മതമാണ്.' ഒരു നിമിഷം ഒന്നമാന്ധിച്ചെങ്കിലും മഹാനർ സമ്മതം മൂളി: 'ശരി, റബ്ബിന്റെ തൗഫീഖുണ്ടെങ്കില്‍ ഞാന്‍ മറുപടി പറയാം' നൂറ തന്റെ വായനയില്‍ ലയിച്ച് ചേര്‍ന്നു. അവള്‍ ആ സമയത്തെ ഹസനുല്‍ ബസ്വരി(റ)വിന്റെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന് വെറുതെ ആലോചിച്ചു. അവളും ആ സദസ്സില്‍ ചെന്നിരുന്നു. ആത്മീയ ചക്രവാളത്തിലെ സൂര്യതേജസായ മഹതിയെ തന്റെ ജീവിത പങ്കാളിയാക്കി;ഇരുലോക വിജയം കൈവരിക്കാന്‍ അവസരം കിട്ടിയാല്‍ ആരെങ്കിലും നഷ്ടപ്പെടുത്തുമോ!? ഇല്ല, തീര്‍ച്ച. ഇതു തന്നയായിരിക്കണം ഇവിടെയും സംഭവിച്ചത്. മഹതിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി അല്ലാഹുവിന്റെ സാമീപ്യം വര്‍ദ്ധിപ്പിക്കുക. നൂറ മഹതിയുടെ ആദ്യ ചോദ്യം വായിച്ചു. 'ഞാന്‍ മരിക്കുമ്പോള്‍ ഈമാനോട് കൂടിയാണോ മരിക്കുക? അല്ല, ഈമാനില്ലാതെയോ?' സംശയമൊന്നും കൂടാതെ ഹസന്‍ ബസ്വരി(റ) മറുപടി പറഞ്ഞു: ഇത് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ടതാണ്. അതെങ്ങെനെ ഞാനറിയാനാണ്!?' മറുപടി കേട്ട ഉടനെ മഹതിയുടെ രണ്ടാമത്തെ ചോദ്യമെത്തി: 'എന്നെ, ഖബ്റില്‍വെച്ച് മുന്‍കര്‍, നകീര്‍(അ) ചോദ്യം ചെയ്യുമ്പോള്‍ എനിക്ക് മറുപടി പറയാന്‍ സാധിക്കുമോ?' മഹതിയുടെ ചോദ്യം മാറിയെങ്കിലും മഹാന്റെ മറുപടിക്ക് മാറ്റമുണ്ടായിരുന്നില്ല: 'ഇതും റബ്ബിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ട കാര്യമാണല്ലോ? !' മഹതി അടുത്ത ചോദ്യത്തിലേക്ക് പ്രവേശിച്ചു: 'ജനങ്ങളെ ഖിയാമത്ത് നാളില്‍ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടിയ ശേഷം, നന്മതിന്മകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ നല്‍കുമ്പോള്‍ എന്റെ കിതാബ് വലം കൈയ്യിലാണോ ഇടം കൈയ്യിലാണോ നല്‍കപ്പെടുക?' മഹാന്‍ തന്റെ മറുപടി വീണ്ടും ആവര്‍ത്തിച്ചു, മഹതി അവസാന ചോദ്യമുന്നയിച്ചു: 'നാളെ ആഖിറത്തില്‍ എല്ലാ വിചാരണാ നടപടികള്‍ക്കും ശേഷം, 'ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും പോകട്ടെ' യെന്ന് വിളിച്ചു പറയുമ്പോള്‍ ഞാന്‍ ഏതുവിഭാഗത്തിലാണ് ഉള്‍പ്പെടുക? ' ഉത്തരം ആവര്‍ത്തിക്കുകയെന്നല്ലാതെ മറ്റൊരു മറുപടി മഹാനവര്‍കള്‍ക്ക് ഉണ്ടായിരുന്നില്ല, അതല്ലാത്ത ഒരു മറുപടി മഹതി പ്രതീക്ഷിച്ചതുമില്ല. തുടര്‍ന്ന് മഹതി പറഞ്ഞു: 'ഈ നാലു കാര്യങ്ങളുടെയും ഉത്തരങ്ങളില്‍ ഒരു തീരുമാനം ആവാത്തിടത്തോളം കാലം ഒരാള്‍ക്കെങ്ങനെയാണ് വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുക!?' ആ സെന്റന്‍സ് വായിച്ചപ്പോള്‍ നൂറയുടെ ശരീരത്തിലൂടെ ഒരു കുളിര് കടന്നു പോയി. മഹതി ഒരു സ്ത്രീ തന്നെയായിരുന്നോയെന്നവള്‍ അത്ഭുതപ്പെട്ടു. ഇനിവായിക്കാന്‍ പോകുന്ന ഭഗമോര്‍ത്തിട്ടാണ് താനീ പുസ്തകമെടുത്തത് തന്നെ. അവള്‍ ഒന്നു കൂടെ ആഞ്ഞിരുന്നതിന് ശേഷം ശ്രദ്ധയോട വായന തുടര്‍ന്നു : അവസാനം മഹതി ഹസനെന്നവരോട് പറഞ്ഞു: 'ഓ, ഹസന്‍ ബസ്വരി തങ്ങളെ, നിങ്ങളൊന്നാലോചിച്ചു നോക്കൂ... അല്ലാഹു ബുദ്ധിയെ പത്ത് ഓഹരിയാക്കി വിഭജിച്ചു. അതില്‍ ഒമ്പതും പുരുഷന്മാര്‍ക്കാണ് നല്‍കിയത്. ഒന്നുമാത്രമേ സ്ത്രീകള്‍ക്ക് നല്‍കിയുള്ളൂ. അതു പോലെ വികാരത്തൈ(ലൈംഗികേഛ) പത്താക്കി വിഭജിച്ചു, അതില്‍ ഒമ്പതും സ്ത്രീകള്‍ക്ക് നല്‍കി. ഒന്നേ, പുരുഷന് നല്‍കിയുള്ളൂ. എനിക്ക് നല്‍കപ്പെട്ട ഒരോഹരി ബുദ്ധിക്കൊണ്ട് എന്റെ ഒമ്പതോഹരി വികാരത്തെയും ഞാന്‍ അതിജയിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഒമ്പതോഹരി ബുദ്ധി കൊണ്ട് ഒരോഹരി വികാരത്തെ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ലേ?!' ഹസനുല്‍ ബസ്വരിയുടെ മനസ്സിലപ്പോള്‍ അല്ലാഹു മാത്രമായിരുന്നു. മഹതിയുമായുള്ള ബന്ധം അല്ലാഹുവുമായുള്ള തന്റെ ബന്ധത്തിന് മാറ്റ് കൂട്ടും എന്നു കരുതിയിട്ട് തന്നെയാണ് ഈ ആലോചനക്ക് ഇറങ്ങി പുറപ്പെട്ടത്. പക്ഷെ, മഹതിയുടെ സംസാരം തീരുമ്പോഴേക്കും കനത്തുപെയ്യാനിരിക്കുന്ന കാര്‍മേഘം പോലെ മൂടിക്കെട്ടിയിരുന്നു ഹസന്‍ ബസ്വരി(റ)യുടെ കണ്ണുകള്‍. കാരണം മഹാനെ സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങള്‍ക്ക് അത്രമേല്‍ പ്രഹര ശേഷിയുണ്ടായിരുന്നു. മഹാനവര്‍കള്‍ അവിടെ നിന്ന് കരഞ്ഞു കൊണ്ട്, മഹതിയുടെ ഓരോ ചോദ്യവും ചിന്തിച്ചു കൊണ്ട് ഇറങ്ങി നടന്നു." നൂറ ആ കഥ വായിച്ചിട്ട് വീണ്ടും ആലോചനയിലാണ്ടു. അവള്‍ ഫൈസലിനെയും ഫൈറൂസയേയും കുറിച്ചോര്‍ത്തു. മനസിലൂടെ തന്റെ പല മുഖങ്ങള്‍ മിന്നിമറിഞ്ഞു. മുറ്റത്ത് നിന്ന് എന്തോ ശബ്ദം കേട്ടപ്പോള്‍ അവള്‍ ഓര്‍മകളില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവള്‍ ക്ലോക്കിലേക്ക് നോക്കി. സമയം പിതനൊന്ന് കഴിഞ്ഞിരിക്കുന്നു. പുസ്തകം ടേബിളില്‍ മടക്കി വെച്ചു കൊണ്ട് എഴുന്നേല്‍ക്കാനാഞ്ഞു. പെട്ടെന്നവള്‍ക്ക് വീണ്ടും വയറിനകത്ത് എന്തോ കൊളുത്തി വലിക്കുന്നതായി അനുഭവപ്പെട്ടു. അവള്‍ തന്റെ രണ്ട് കൈയ്യും ഊരയുടെ ഭാഗത്ത് വെച്ച് വയറും കൂട്ടി ഞെക്കി പിടിച്ചതിന് ശേഷം ഒന്ന് നേരെ കുനിഞ്ഞു നിവര്‍ന്ന് നോക്കി. സാധാരണ വയറു കൊളുത്തി പിടിക്കുന്ന വേദന വന്നാല്‍ അങ്ങനെയാണ് ചെയ്യാറ്. അതോടെ ആ വേദന ഇല്ലാതാവുകയും ചെയ്യും. ചെറിയൊരാശ്വാസം തോന്നിയെങ്കിലും ഇത്തവണ ആ വേദന പോയില്ല. അല്‍പ്പ സമയത്തിനകം വേദന അസഹ്യമാവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയത് കാരണമായിരിക്കാം മറ്റുള്ളവരെ വിളിക്കാന്‍ അവൾ മടിച്ചു. വേച്ച്...വേച്ച്..കട്ടിലിലെത്തി. വയറമര്‍ത്തി കമിഴ്ന്നു കിടന്നു. പല്ലുകള്‍ കടിച്ചമര്‍ത്തി. അസഹ്യമായ വേദന കൊണ്ടായിരിക്കണം അവളുടെ കണ്‍തടങ്ങളില്‍ ഉറവപൊട്ടി. 'യാ റബ്ബ്.....എനിക്കിതെന്തുപറ്റി' കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയിലൂടെ അവളുടെ ശബ്ദം പതുക്കെ പുറത്ത് വന്നു. ഇനിയും തനിക്ക് സഹിക്കാന്‍ സാധിക്കില്ല. താഴെ ചെന്ന് ആരെയെങ്കിലും വിവരമറിയിക്കണം. അവള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു... ഇല്ല...തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നവള്‍ക്ക് ബോധ്യമായി. അവള്‍ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷെ, ആ ശ്രമം വൃഥാവിലായിരുന്നു. അവള്‍ ഉമ്മാ....യെന്നുറക്കെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊണ്ടവിട്ട് പുറത്ത് വന്ന ശബ്ദം ആ റൂം വിട്ട് പുറത്ത് പോയില്ല. ശക്തമായ വേദന കാരണം അവള്‍ തന്റെ കയ്യൊന്നു കുടഞ്ഞു. കട്ടിലിനോട് ചാരിയുണ്ടായിരുന്ന ടീപോയില്‍ വെള്ളം നിറച്ചു വെച്ചിരുന്ന ചില്ലു പാത്രം നിലത്തു വീണുടഞ്ഞു. 'താന്‍ മരിക്കുകയാണോ....,,!? തന്റെ ബോധം നശിക്കുകയാണോ...!? ' എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയാതെ അവളുടെ ചിന്ത പരക്കം പാഞ്ഞു...അവിടെ അവള്‍ കിനാകണ്ട സ്വപ്‌നങ്ങളുടെ ലിസ്റ്റ് ഓടി കളിക്കാന്‍ തുടങ്ങി. അതിൽ ഏറ്റവും കൂടുതൽ അവൾ കണ്ടത് കല്യാണം കഴിച്ച് പ്രിയതമന്റെ കയ്യും പിടിച്ച് മദീനയില്‍ ചെന്ന് പച്ച ഖുബ്ബയിലേക്ക് നോക്കി 'അസ്സ്വലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്....' എന്ന് അവരൊരുമിച്ച് സലാം പറയുന്ന ചിത്രമാണ്. ഏറ്റവും അവസാനവും മനസ്സ് അവള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ഈ ചിത്രമായിരുന്നു. കാരണം അവളുടെ പ്രാർത്ഥനകളിലെ നിത്യ സന്ദർശകരായിരുന്നു മദീനയും പ്രിയതമനും. എന്തിനെന്നെയിങ്ങനെ കൊതിപ്പിക്കുന്നൂ....? വെന്ന് ചോദിച്ച് അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകി. അവളുടെ ചുണ്ടുകളില്‍ നിറഞ്ഞു നിന്ന ഇലാഹീ സ്മരണയോടെ ആ താമര കണ്ണുകള്‍ പതുക്കെ കൂമ്പിയടഞ്ഞു. *** മുകളില്‍ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ട് ഉമ്മച്ചി ഞെട്ടിയുണര്‍ന്നു, മുകളിലേക്കോടി.... ( *തുടരും....*) ©️ *വായിച്ചവർ റിയാക്ഷൻ ചെയ്യാൻ മറക്കല്ലേ 🥰🫱🏻‍🫲🏻* 😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

👍 ❤️ 😢 5
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:44:49 AM

📌

👍 💯 🥹 💜 🥺 🫀 10
Video
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:49:35 AM

മഹാനായ അത്വിയ്യ (റ) പറയുന്നു: ഞാൻ ഒരിക്കൽ ഇബിനു ഉമർ (റ) നോടൊപ്പം ഇരിക്കുകയായിരുന്നു, അപ്പോഴതാ ഒരു വ്യക്തി ഇബിനു ഉമർ തങ്ങളുടെ അരികിൽ വന്നു പറഞ്ഞു: ഞാൻ മുത്ത് നബിﷺയെ കണ്ടിട്ടില്ല, ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു, ഏതൊരു മുഅ്മിനിന്റെ മനസ്സകത്തളത്തിലുള്ള ആഗ്രഹം അതുതന്നെയല്ലേ... ഇതുകേട്ട ഇബിനു ഉമർ തങ്ങൾ ചോദിച്ചു; നിങ്ങൾ മുത്ത് നബിﷺയെ കണ്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? കേൾക്കേണ്ട താമസം ആ വ്യക്തി പറയുകയാണ് അല്ലാഹുവാണ് സത്യം മുത്ത് നബിﷺയെ എൻറെ മുമ്പിൽ കണ്ടാൽ അവിടുത്തെ ഇരുകണ്ണുകൾക്കിടയിൽ ചുംബനം നൽകുകയും അവിടുന്ന് പറയുന്നത് മുഴുവനും അനുസരിച്ച് ജീവിക്കാനാണ് എനിക്കാഗ്രഹം.. അപ്പോൾ ഇബിനു ഉമർ തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു; ഞാൻ നിങ്ങൾക്ക് ഒരു സന്തോഷം പറഞ്ഞു തരട്ടെയോ.... എന്നിട്ട് അവിടുന്ന് പറഞ്ഞുകൊടുത്തു മുത്ത് നബിﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്; _مَا اخْتَلَطَ حُبِّي بِقَلْبِ عَبْدٍ فَأَحَبَّنِي إِلَّا حَرَّمَ اللهُ جَسَدَهُ عَلَى النَّارِ._ എന്നെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ഖൽബിൽ എൻറെ സ്നേഹം അലിഞ്ഞു ചേർന്നാൽ അല്ലാഹു അവന്റെ ശരീരത്തെ നരകത്തെ തൊട്ട് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന്... (📚كتاب حلية الأولياء وطبقات الأصفياء) ----------------------------- മുത്ത് നബിﷺയെ യഥാർത്ഥത്തിൽ ഹുബ്ബ് വെക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ.. ➖➖➖➖➖➖➖ ✍🏼 _മുഹമ്മദ് നജീബ് നിസാമി_

🤲 🥹 ❤️ 9
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:47:16 AM

📌

Post image
Image
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:19:53 AM

*الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ* *خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ*

❤️ 1
Video
മദ്ഹാണെന്റെ ലോകം....🤍
6/21/2025, 5:17:06 AM

ഹബീബിനെ ﷺ 💖പ്രണയിച്ചവൾ💖 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 മദ്ഹാണെന്റെ ലോകം https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B ⛔Part-19⛔ ഫൈറൂസ ക്ലാസിലേക്ക് കയറാനൊരുങ്ങിയതും ഡോറിന്റെ പിന്‍വശത്ത് നിന്ന് ഫൈസല്‍ അവളുടെ മുമ്പിലേക്ക് വന്നു. 'ഹായ്...ഫൈറൂ...ഗുഡ്‌മോണിങ്...' അവന്‍ അവളെ വിഷ് ചെയ്തു. പെട്ടെന്ന് തന്നെ അവന്‍ മുമ്പിലേക്ക് വന്നത് കാരണം എന്തു ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം തരിച്ചു നിന്നു. ഇന്ന് കോളേജിലേക്ക് വരുമ്പോള്‍ മനസ്സില്‍ ഭയപ്പെട്ടിരുന്ന കാര്യമെന്തോ അത് തന്നെ സംഭവിച്ചിരിക്കുന്നു! . ഫൈസലിനെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞു നടക്കണമെന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. കാരണം അവന്റെ വിഷയത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഒരന്തിമ തീരുമാനമെടുക്കാന്‍ അവള്‍ക്കിതുവരെ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി നൂറയോടും ഫര്‍സാനയോടുമൊപ്പം സമയം ചിലവഴിച്ചപ്പോള്‍ അവനെ കുറിച്ചുള്ള ചിന്തകള്‍ കുറച്ചു സമയത്തേക്കെങ്കിലും മനസ്സിലുണ്ടായിരുന്നില്ലായെന്ന കാര്യം സത്യമാണ്. പക്ഷെ, വീണ്ടും തനിച്ചായപ്പോള്‍ അവന്‍ ഓടിക്കയറി മനസ്സിന്റെ വാതില്‍ക്കല്‍ വന്ന് മുട്ടികൊണ്ടിയിരിക്കയാണ്. അങ്ങനെ അവനെ കുറിച്ചുള്ള ചിന്തയിലായി ഏതോ സ്വപ്‌നലോകത്തിലേക്കെന്നോണം ക്ലാസിലേക്ക് കയറുമ്പോഴാണ് അവന്‍ മുമ്പിലേക്ക് എടുത്ത് ചാടിയത്. ഫൈസലിന്റെ ചോദ്യം കേട്ട് ഫൈറൂസ പെട്ടെന്ന് തന്നെ തലതാഴ്ത്തി. 'നീയെന്താടീയിങ്ങനെ കൊച്ചു കുട്ടികളെ പോലെ...നമ്മളിത്രകാലം കണ്ട സ്വപ്‌നങ്ങളെല്ലാം നീ മറന്നു പോയോ... ഞാനൊരു തമാശ പറഞ്ഞെന്ന് കരുതി തെറ്റിപ്പിരിയാനുള്ളതാണോ നമ്മുടെ ജീവിതം... ഇണകളാവുമ്പം ഇണങ്ങിയും പിണങ്ങിയുമെല്ലാമിരിക്കും. ഞാന്‍ നിന്നെ വേദനിപ്പിച്ചെങ്കില്‍ നീയെന്നോട് ക്ഷമി...ഫൈറൂ...നീയില്ലാതെ എനിക്കാവില്ലെടീ....' അവന്‍ അവളുടെ മുമ്പില്‍ കെഞ്ചി. ആ സമയത്ത് നൂറയുടെ മുഖമാണവളുടെ മുമ്പില്‍ തെളിഞ്ഞത്. 'എന്തുവന്നാലും വിളിക്കണമെടി....ജീവിതത്തില്‍ സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ ഒരിക്കലും ആലോചിക്കാതെ ചെയ്യരുത്. പരസ്പരം ചര്‍ച്ച ചെയ്യണം' എന്ന അവളുടെ വാക്കുകള്‍ മനസ്സില്‍ തികട്ടി വന്നു. ഫൈറൂസ ശ്വാസമൊന്നാഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു: ' ഫൈസല്‍, പ്ലീസ് ഗിവ് മീ സം സ്‌പേസ്....ഐ ഹാവ് ടു തിങ്ക് എബൗട്ട് അസ്...' പറഞ്ഞു തീര്‍ന്നപ്പോള്‍ അവളുടെ മുഖത്ത് ആശ്വാസം. ഫൈസല്‍ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം പറഞ്ഞു: 'ഒകെ... ഐ വില്‍ ഗിവ് യൂ ദ സ്‌പേസ് ബട് ഐ തിങ്ക് ദ ആന്‍സര്‍ വില്‍ ബി പോസിറ്റീവ്' ഫൈസല്‍ അവള്‍ക്ക് വഴിയൊഴിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു. അവള്‍ പെട്ടെന്ന് ക്ലാസിലേക്ക് കയറി. അന്ന് ക്ലാസില്‍ നടന്നതൊന്നും അവളറിഞ്ഞിരുന്നില്ല. ഹൃദയം സംഘര്‍ഷ ഭരിതമായിരുന്നു. കനത്ത ഒരു കരിമ്പാറ നെഞ്ചത്ത് കയറ്റിവെച്ച അവസ്ഥ. താന്‍ ജനിച്ചില്ലായിരുന്നുവെങ്കിലെന്ന തോന്നല്‍....അങ്ങനെ പലതും മനസ്സിലൂടെ ശരവേഗത്തില്‍ കടന്നു പോയി. എന്തൊക്കെയാണ് താന്‍ ചിന്തിച്ച് കൂട്ടിയതെന്ന് അവള്‍ക്ക് തന്നെയറിയില്ല. എന്നാല്‍ ആ ചിന്തകളില്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നും നൂറയെ കാണണമെന്നുമുള്ളത് മാത്രമേ ആ സമയത്ത് അവള്‍ക്ക് ആശ്വാസം പകരുന്നതായിട്ടുണ്ടായിരുന്നുള്ളൂ... കോളേജില്‍ നിന്ന് നേരത്തെയിറങ്ങി. വീട്ടിലെത്തി ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് 'ഉമ്മാ...ഞാന്‍ നൂറയെ കണ്ടിട്ട് വരാം...'ന്നും പറഞ്ഞ്, നൂറയുടെ വീട്ടിലേക്കോടി. പതിവില്ലാതെ നൂറയെ തേടി പോകുന്നത് കണ്ടപ്പോള്‍ സുലൈഖാത്തക്ക് കൗതുകം തോന്നിയെങ്കിലും ഇതൊരു നല്ലമാറ്റത്തിന്റെ ലക്ഷണമാണല്ലോയെന്ന് കരുതി സമ്മതം മൂളി. നൂറയുടെ വീട്ടിലെത്തി കോളിങ് ബെല്ലില്‍ വിരലമര്‍ത്തി പുറത്ത് കാത്തിരുന്നു. നൂറയുടെ ഉമ്മച്ചി വന്ന് വാതില്‍ തുറന്നതും: 'നൂറയെത്തിയില്ലെത്താ...?' സങ്കടവും മാനസിക സംഘര്‍ഷവും കൂടി കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു. ഉമ്മച്ചി അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കിയിട്ട് ക്ലോക്കിലേക്ക് നോക്കി. 'അവള് വരാനകുന്നതല്ലേയൊള്ളൂ....മോള്‍ക്കെന്തു പറ്റി...വാ...വന്ന് ചായ കുടി അപ്പോഴേക്ക് അവള് വരും' 'ചായയൊന്നും വേണ്ടിത്ത അവള് വരട്ടെ, ഞാന്‍ കാത്തിരിക്കാം' എന്നും പറഞ്ഞ് അവള് നൂറയുടെ റൂമിലേക്ക് കയറി പോയി. ഇവള്‍ക്കിതെന്തു പറ്റിയെന്നാലോചിച്ച് ഉമ്മച്ചി ഒരു നിമിഷം ചിന്തയിലാണ്ടു. ' ആ...എന്തോ...ആവട്ടെ...' എന്നും പറഞ്ഞ് അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു. ഫൈറൂസ നൂറയുടെ റൂമിൽ തലങ്ങും വിലങ്ങും നടന്നു. ഒരുപാട് സമയം കട്ടിലില്‍ മുഖമമര്‍ത്തി കിടന്ന് നോക്കി. തലയിണയെടുത്ത് തലക്കു മുകളിലൂടെയിട്ട് ഇരുവശവും വെച്ച് കാതുകളടച്ചു പിടിച്ചു . എന്ത് ചെയ്തിട്ടും അവള്‍ക്ക് നില്‍ക്കകള്ളി ലഭിക്കുന്നില്ല. അവള്‍ തല ഉയര്‍ത്തി ക്ലോക്കിലേക്ക് ഇടക്കിടക്ക് നോക്കി. സമയം ഇത്ര പതുക്കയാണോ പോകുന്നതെന്ന് കോപാകുലയായി. ആരോടാണ് താനീ ദേഷ്യപെടുന്നതെന്ന് അവള്‍ക്ക് തന്നെയറിയില്ലായിരുന്നു. ആ സമയത്തവളെ കണ്ടാല്‍ ഇവളൊരു സമനില തെറ്റിയ കുട്ടിയാണെന്നേ ആരും പറയൂ... പുറത്ത് കോളിങ് ബെല്ല് മുഴങ്ങി. 'അസ്സലാമു അലൈക്കും' എന്ന നൂറയുടെ ശബ്ദവും. ഫൈറൂസയുടെ മനസ്സിലപ്പോള്‍ ഒരു കുടം തണുത്ത വെള്ളം ശരീരത്തിലൊഴിച്ച പ്രതീതി. നീട്ടിയൊരു സമാശ്വാസ നിശ്വാസമയച്ചു. താഴേക്ക് പോകാനവള്‍ കതക് തുറന്നു. വേണ്ട നൂറ ഇങ്ങോട്ട് വന്നിട്ട് പറയാമെന്ന് കരുതി ആ ശ്രമമുപേക്ഷിച്ചു. ' നിന്നെ കാണാന്‍ ഫൈറൂസ വന്നിട്ടുണ്ട്... മുകളിലെ മുറിയിലുണ്ട്' നൂറയോട് ഉമ്മച്ചി പറയുന്നത് അവൾ കേട്ടു. 'ആണോ...എന്നാ ഞാനവളെ കണ്ടേച്ചും വരാം...' നൂറ സന്തോഷത്തോട റൂമിലേക്ക് ഓടികിതച്ച് ചെന്നു. കാരണം കോളേജ് കഴിഞ്ഞ് വരുമ്പോള്‍ ഫൈറൂസ അവളുടെ വീടിന്റെ മുന്‍വശത്തുണ്ടോന്ന് നൂറയും നോക്കിയതാണ്. കാണാതിരുന്നപ്പോള്‍ കോളേജില്‍ നിന്ന് എത്തിയിട്ടുണ്ടാവില്ലായെന്നു കരുതിയിട്ടാണ് പോന്നത്. നൂറ റൂമിന്റെ വാതില്‍ തുറന്നതും ഫൈറൂസ അവളെ ഓടിചെന്ന് കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു. നൂറ ഒരു നിമിഷം സ്തപ്ദയായി നിന്നു. 'എന്താടി...എന്തുപറ്റി നീ കരയാതെ കാര്യം പറ...' നൂറ സംഭവമറിയാതെ ചോദിച്ചു. ഫൈസലിനോട് എനിക്ക് ആലോചിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടതുംഅവന്‍ ഉത്തരം പോസിറ്റീവായിരിക്കണമെന്നു പറഞ്ഞതും തുടങ്ങി കോളേജില്‍ വെച്ചുണ്ടായ സംഭവങ്ങളെല്ലാം ഫൈറൂസ അവള്‍ക്ക് വിവരിച്ചു നല്‍കി. 'ഞാനെന്താ...ചെയ്യേണ്ടത് നൂറാ...എനിക്കാകെ ഭയമാകുന്നുണ്ട്...' ഫൈറൂസ തന്റെ നിസഹായത നൂറയ്ക്ക് മുമ്പില്‍ തുറന്നു പറഞ്ഞു. നൂറ എല്ലാം ശ്രദ്ധയോടെ കേട്ടു. ശേഷം വീണ്ടും അവളെ അടുത്ത് വിളിച്ച് പതുക്കെ ആലിംഗനം ചെയ്തു. ഫൈറൂസ നൂറയുടെ തോളില്‍ ചാഞ്ഞു കിടന്ന് തേങ്ങി കരഞ്ഞു. നൂറയോട് എല്ലാം പറഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്ത ഒരാശ്വാസം പോലെ അവള്‍ക്കനുഭവപ്പെട്ടു. 'നീ അസ്വര്‍ നിസ്‌കരിച്ചോ....?' തന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ഫൈറൂസയോട് നൂറ പതുക്കെ ചോദിച്ചു. 'ഇല്ല' ഫൈറൂസ ഒരു കൊച്ചു കുട്ടിയെ പോലെ ഉത്തരം പറഞ്ഞു. 'എങ്കില്‍ നീ ചെന്ന് ഒന്ന് കുളിച്ച് ഫ്രഷായി വുളൂഅ് ചെയ്ത് വാ...കുളിക്കുമ്പോള്‍ മനസ്സിലുള്ള ചിന്തകളെല്ലാം ആ വെള്ളത്തോടൊപ്പം ഒലിച്ച് പോകുന്നതായി സങ്കല്‍പ്പിച്ചേക്ക്...നല്ല മനസമാധാനം കിട്ടും..എന്നിട്ട് നമുക്കൊരുമിച്ച് നിസ്‌കരിക്കാം' നൂറ അവളെ മെല്ലെ ബാത്ത് റൂമിലേക്ക് പറഞ്ഞയച്ചു. നൂറയും താഴെപോയി ഫ്രഷായി വുളൂഅ് ചെയ്ത് വന്നു. അവരിരുവരും ജമാഅത്തായി നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മച്ചി നല്ല ചൂടു ചായയുമായി മുകളിലേക്ക് വന്നു. അവർ ചായകുടിക്കാനാരംഭിച്ചു. നൂറ ഫൈറൂസയുടെ മുഖഭാവം ശ്രദ്ധിച്ചു. തുടക്കത്തിലുണ്ടായിരുന്നത്ര സങ്കടം അവള്‍ക്കിപ്പോഴില്ലെന്ന് നൂറയ്ക്ക് മനസ്സിലായി. അവൾ പതുക്കെ തൊണ്ടയനക്കി. ഗ്ലാസിലെ ചൂടു ചായയൂതി കുടിക്കുകയായിരുന്ന ഫൈറൂസ കണ്ണുകള്‍ രണ്ടും എന്തായെന്നര്‍ത്ഥത്തില്‍ മേല്‍പ്പോട്ടുയര്‍ത്തി നോക്കി. 'ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരട്ടെ...' ഫൈറൂസ താന്‍ പറയാന്‍ പോകുന്നതുള്‍ക്കൊള്ളാന്‍ പാകത്തിലുള്ള മാനസികാവസ്തയിലാണുള്ളതെന്ന് ബോധ്യമായതിന് ശേഷം നൂറ ചോദിച്ചു. ഫൈറൂസ സമ്മതം മൂളി. ' ഞാന്‍ കോളേജില്‍ പോകാന്‍ തീരുമാനിച്ചന്ന് മുതല്‍ ഉപ്പച്ചിയെനിക്ക് ഓരോ ദിവസവും ഓരോ കഥ പറഞ്ഞു തരുമായിരുന്നു. അതിലൊരു കഥയാണിത്.' 'ഉം...നീ പറ' 'ഹബീബായ നബിതങ്ങള്‍ ﷺ പറഞ്ഞ കഥയാണ്. കഥയുടെ പൂര്‍ണ്ണ രൂപം ഞാന്‍ പറയുന്നില്ല. പക്ഷെ, അതിലൊരു ഭാഗം നിന്റെ ഈ സന്ദര്‍ഭവുമായി നന്നായി യോജിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ആ ഭാഗം മാത്രം ഞാന്‍ പറയാം...' 'ഉം...' ഫൈറൂസ മൂളി. 'ഒരിക്കല്‍ ബനൂ ഇസ്‌റാഈലിലെ മൂന്ന് ചെറുപ്പക്കാർ ഒരു യാത്ര പുറപ്പെട്ടു. വഴിമധ്യേ അന്തരീക്ഷം രൗദ്ര രൂപം പൂണ്ടു. കാറ്റും കോളുമുണ്ടായി. ശക്തമായ മഴ പെയ്യാനാരംഭിച്ചു. ഒരു നിലക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കണ്ട അവര്‍ കയറി നില്‍ക്കാന്‍ പറ്റിയ ഒരു സ്ഥലത്തിന് വേണ്ടി പരതി' നൂറ താന്‍ പറയാന്‍ പോകുന്ന കഥക്ക് പറ്റിയ അറ്റ്‌മോസ്ഫിയറൊരുക്കി ആമുഖമെന്നോണം പറഞ്ഞു. ശേഷം തുടര്‍ന്നു: 'അതാ...നമുക്ക് അങ്ങോട്ട് കയറി നില്‍ക്കാം....' 'തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാള്‍ കുറച്ച് ദൂരെയായി താന്‍ കണ്ട ഗുഹയിലേക്ക് ചൂണ്ടി ഒച്ചയിട്ടു കൊണ്ട് പറഞ്ഞു. ശക്തമായ മഴ കാരണം അയാള്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേട്ടില്ലെങ്കിലും അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്ത് ഒരു ഗുഹയുള്ളതായി മറ്റുള്ളവര്‍ കണ്ടു. അങ്ങനെ അവര്‍ ഗുഹയിലേക്ക് ഓടി കയറി. മഴയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പരസ്പരം സന്തോഷം പങ്കിട്ടു.' നൂറ ഒരു കഥപറയുന്ന ലാഘവത്തോടെ മൃദുവായി പറഞ്ഞു. 'പക്ഷെ, അവരുടെ ആ സന്തോഷത്തിന് അധിക സമയത്തെ ആയുസുണ്ടായിരുന്നില്ല. കാരണം ' തങ്ങള്‍ നില്‍ക്കുന്ന ഗുഹ ഉള്‍ക്കൊള്ളുന്ന മലമുകളില്‍ നിന്ന് എന്തോ നിരങ്ങി നീങ്ങുന്നതായി അവര്‍ക്കനുഭവപ്പെട്ടു. പെട്ടെന്ന് ഒരു ഭീകര ശബ്ദത്തോട് കൂടെ ഒരു ഭീമാകാരന്‍ കരിമ്പാറ അവരുടെഗുഹാമുഖമടച്ചു കൊണ്ട് വന്ന് വീണു.' നൂറയുടെ മുഖത്തും ആ നിമിഷത്തെ ഭയാനകത തെളിഞ്ഞു നിന്നിരുന്നു. 'അവരുടെ സന്തോഷം സങ്കടത്തിന് വഴിമാറി. മൂവരും ഒരുമിച്ച് ആ കല്ലിനെ മറിച്ചു നീക്കാന്‍ ശ്രമിച്ചു. പക്ഷെ, അവരുടെ ഊര്‍ജം നഷ്ടമായത് മിച്ചമെന്നല്ലാതെ ആ കല്ല് അവരുടെ തള്ളല്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല.' നൂറ ഒന്ന് നിർത്തിയതിന് ശേഷം ഫൈറൂസയെ നോക്കി. അവള്‍ കഥയില്‍ ലയിച്ച് സാകൂതം ശ്രദ്ധിച്ചിരിക്കുകയാണ്. 'ഇനി ഞാന്‍ പറയുന്ന കാര്യങ്ങളാണ് നീ ശ്രദ്ധിച്ച് കേള്‍ക്കേണ്ടത്. കഥാതന്തു ഈ പാര്‍ട്ടിലാണ്. അഥവാ, അവര്‍ മൂവരും അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് അവരൊരു തീരുമാനത്തിലെത്തി. നമ്മള്‍ മൂന്ന് പേരും ജീവിതത്തില്‍ ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞു കൊണ്ട് അത് റബ്ബ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീങ്ങി നമുക്ക് രക്ഷപ്പെടാനുള്ള വഴിതുറന്നു തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. അങ്ങനെ ഒന്നാമന്‍ തന്റെ കാര്യം പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥന നടത്തി. പാറ അതിന്റെ യഥാസ്ഥാനത്ത് നിന്ന് അല്‍പം നീങ്ങി. ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് ആ കഥ ഞാന്‍ പറയ്ണില്ല. പക്ഷെ, രണ്ടാമന്റെ കഥയാണ് നമ്മുടെ വിഷയം' നൂറ കഥപൂര്‍ണ്ണമായി പറയാത്തതിന്റെ കാരണം പറഞ്ഞു. 'എന്താണ് രണ്ടാമന്റെ കഥ...' ഫൈറൂസയും കഥയോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ നൂറ അവേശത്തോടെ പറഞ്ഞു തുടങ്ങി: 'അയാള്‍ ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി പറഞ്ഞു: 'അല്ലാഹുവേ...എന്റെ പിതൃസഹോദരന്റെ പെണ്‍മക്കളില്‍ നിന്ന് ഏറ്റവും സുന്ദരിയായ ഒരുത്തിയെ ഞാന്‍ അതിരറ്റ് സ്‌നേഹിച്ചിരുന്നത് നിനക്കറിയാം. അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളെ പുല്‍കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത്രമേല്‍ അഭിനിവേശമുണ്ടായിരുന്നു എനിക്കവളില്‍...ഒരു പുരുഷന് ഒരു സ്ത്രീയിലുണ്ടാകുന്ന ആഗ്രഹത്തിന്റെ പരിമകാഷ്ഠയിലായിരുന്നു ഞാന്‍. അങ്ങനെ ഒരിക്കല്‍ അവള്‍ക്ക് ഒരു നൂറ് ദീനാറിന്റെ ആവശ്യം വന്നു. എവിടെ ചെന്ന് അന്വേഷിച്ചിട്ടും കിട്ടാതിരുന്നപ്പോള്‍ അവസാനം അവളെന്നെ സമീപിച്ചു. ഞാന്‍ അതൊരവസരമാക്കി കരുതി കൊണ്ട് അവളോട് പറഞ്ഞു: 'പണം ഞാന്‍ തരാം...പക്ഷെ നീ എന്റെ ഇംഗിതത്തിന് വഴങ്ങിത്തരണം' ആ പണം അത്രമേല്‍ അത്യാവശ്യമായത് കൊണ്ടായിരിക്കണം അവള്‍ അല്‍പസമയത്തെ ആലോചനകള്‍ക്ക് ശേഷം മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഞാന്‍ ആവേശത്തോടെ അവള്‍ക്ക് പണം കൈമാറി. എന്റെ സ്വപ്‌നം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഇത്ര കാലം ഞാന്‍ കാത്തിരുന്ന നിമിഷമിതാ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. അവള്‍ എനിക്ക് തന്ന വാക്ക് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്നെ സമീപിച്ചു. അങ്ങനെ ഞാനും അവളും മാത്രമായി റൂമില്‍. ഞങ്ങള്‍ പൂര്‍ണ്ണ വിവസ്ത്രരായി. ഞാന്‍ വേഴ്ച നടത്താന്‍ വേണ്ടി അവളുടെ ശരീരത്തിലേക്ക് കയറുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ തറപ്പിച്ചൊരു ചോദ്യം : 'നിനക്ക് അല്ലാഹുവിനെ ഭയമില്ലേ....!?' ആ ചോദ്യം ഫൈറൂസയുടെ ഇടനെഞ്ചിലെവിടെയോ തറച്ചെന്ന് തോന്നുന്നു. അവളൊന്ന് നടുങ്ങി. നൂറ കഥ തുടര്‍ന്നു: 'റബ്ബേ...അന്നവള്‍ ചോദിച്ച ആ ചോദ്യം എന്റെ ഹൃദയത്തില്‍ ഒരു ഇടിത്തീ പോലെയാണ് ചെന്ന് പതിച്ചത്. ഞാന്‍ അവളുടെ ശരീരത്തില്‍ നിന്ന് തെന്നിമാറി. എന്റെ ഹൃദയം പിടച്ചു. അവളോട് ഞാന്‍ പോകാന്‍ പറഞ്ഞു. റബ്ബേ....നിന്നെ ഭയപ്പെട്ട ഒറ്റ കാരണം കൊണ്ടു മാത്രമാണ് ഞാനന്ന് ആ തെറ്റില്‍ നിന്ന് മാറി നിന്ന്തെന്ന് നിനക്ക് നന്നായിട്ടറിയാം. അത് നീ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീ മാറ്റണേ...അയാള്‍ അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തതും ആ പാറ അല്‍പം കൂടെ നീങ്ങി. അഥവാ....അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്നര്‍ത്ഥം' നൂറ കഥ നിർത്തിയിട്ട് തലതാഴ്ത്തി കഥ ശ്രദ്ധിക്കുന്ന ഫൈറൂസയുടെ കവിളില്‍ പിടിച്ച് അവളുടെ മുഖം തന്റെ മുഖത്തിന് അഭിമുഖമാക്കി പിടിച്ചതിന് ശേഷം പറഞ്ഞു: 'ഫൈറൂ...ഇതുപോലൊരു സന്ദര്‍ഭത്തിലാണ് നീയിപ്പോഴുള്ളത്. ആ ബനൂ ഇസ്‌റാഈലിലെ രണ്ടാമന്‍ നിന്നെക്കാള്‍ ഒന്നുകൂടെ കടന്ന് ചെന്നിരുന്നു. തന്റെ സ്വപ്ന പൂർത്തീകരണത്തിന്റെ പടിവാതിൽക്കലായിരുന്നു അയാള്‍. എന്നിട്ടും റബ്ബിനെയോര്‍ത്തപ്പോള്‍ അയാള്‍ ഭയചകിതനായി നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചു വന്നു. അല്ലാഹുവത് സ്വീകരിക്കുകയും ചെയ്തു. അതു കൊണ്ട് നീ ചിന്തിക്ക്...അവന്‍ നിന്നോട് നാളെയൊരുത്തരം പറയാന്‍ പറഞ്ഞുവെന്നല്ലേ നീ പറഞ്ഞത്. നീ റബ്ബിനെ പേടിക്കുന്നുണ്ടെങ്കില്‍ നിന്റെ ഉത്തരമെന്താവണമെന്നതില്‍ നിനക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. ഈ ദുനിയാവിൽ റബ്ബിനെയല്ലാതെ നമുക്ക് വേറെയാരെയും പേടിക്കേണ്ടതുമില്ലല്ലോ...! പിന്നെ, ആ ഉത്തരം നീയും നിന്റെ റബ്ബും തമ്മിലുള്ള ബന്ധവും നിനക്ക് മനസ്സിലാക്കി തരും. ' നൂറ തന്റെ സംസാരം നിർത്തി. ഫൈറൂസ നൂറയുടെ മുഖത്ത് നോക്കി തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു. ആശ്വാസത്തിന്റെ പുഞ്ചിരി. ഫൈസലിനോട് എന്ത് ഉത്തരം പറയണമെന്ന് അവള്‍ക്കിപ്പോള്‍ കൃത്യമായിട്ടറിയാം. അവര്‍ വീണ്ടും ആലിംഗനം ചെയ്തു. 'നൂറൂ...നീയില്ലായിരുന്നെങ്കില്‍...ഞാനെന്ത് ചെയ്യുമായിരുന്നു...' ഫൈറൂസ പരിഭവിച്ചു. 'അതോര്‍ത്ത് നീ പരിഭവിക്കേണ്ട...നമുക്ക് റബ്ബില്ലേടീ...എല്ലാത്തിനും' നൂറ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ( *തുടരും....*) *വായിച്ചവർ റിയാക്ഷൻ ചെയ്യാൻ മറക്കല്ലേ 🥰🫱🏻‍🫲🏻* 😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

👍 1
Link copied to clipboard!