വായിക്കുന്നോർക്കായി💛🫂
January 20, 2025 at 03:32 PM
തീരാ നോവ് നൂറല്ലെ ചോദിച്ചുള്ളൂ അത് പോലും എടുക്കാനില്ലേ..? ദിൽഷാദിന്റെ പരുക്കൻ ശബ്ദം അയല്പക്കത്തിരുന്ന ഞങ്ങൾക്ക് കേൾക്കാമായിരുന്നു... ദിവസങ്ങൾ കഴിഞ്ഞു പോയി നൂറ് അഞ്ഞൂറായി അഞ്ഞൂറ് ആയിരമായി ഓരോ ദിവസവും ദിൽഷാദിന്റെ പെരുമാറ്റം വളരെ മോശമായി കൊണ്ടേയിരുന്നു... ദിൽഷാദ് ലഹരിക്കടിമപ്പെട്ട കാര്യം ഞങ്ങൾക്കറിയില്ലായിരുന്നു എന്നാലും ഒരു സംശയമെന്നോണം നാട്ടുകാരിൽ നിന്നും ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പാവം നബീസത്ത ദിൽഷാദ് കുഞ്ഞായിരിക്കെ ഒരുപാട് അസുഖവും പ്രയാസവും തരണം ചെയ്യേണ്ടി വന്നവളാണ്... അവന് രണ്ടു വയസ്സുള്ളപ്പോൾ തന്നെ ഉപ്പ മരണപ്പെട്ടു അതോടെ അവൾ വിധവയുടെ വെള്ള വസ്ത്രം ധരിക്കുകയും ഇനിയൊരു കല്ല്യാണം കഴിക്കില്ലെന്ന് ശാഠ്യം പിടിക്കുകയും ചെയ്തിരുന്നു... ജീവിതമാർഗമെന്നോണം തുന്നൽ കടയിലും ചായ കടയിൽ അടുക്കള പണിയുമൊക്കെയായി തന്റെ മകന്റെ ഭാവിക്ക് വേണ്ടിയവൾ കിട്ടുന്നതിനെ രണ്ടായി വീതം മുറിക്കുകയും ഒന്ന് മകന്റെ വിദ്യാഭ്യാസത്തിനു വേണ്ടി വേറെ തന്നെ മാറ്റിവയ്ക്കുമായിരുന്നു... എപ്പോഴും ഒരേ കാര്യമേ അവൾക്ക് പറയാനുണ്ടായിരുന്നുള്ളൂ മകനെ പഠിപ്പിക്കണം അവനൊരു നല്ല ഭാവി ജീവിതം കിട്ടണം മോന്റെ കാര്യത്തിൽ ഒരായിരം പ്രതീക്ഷകളും വിശ്വസവും അവളിലുണ്ടായിരുന്നു... വർഷങ്ങൾ ഒത്തിരി പഴക്കം ചെന്നു... ഇന്നിതാ അവനൊരു ഭ്രാന്തനെ പോലെ നിലവിളിച്ചും ഒച്ചവെച്ചും സ്വന്തം ഉമ്മാക്ക് നേരെ വിരൽ ചൂണ്ടിയും ആയുധം പൊക്കിയും പണം ആവശ്യപ്പെട്ടും വകവെരുത്തുമെന്നു ഭീക്ഷണി പെടുത്തുകയാണ്... അവൾക്കറിയാമായിരുന്നു ഇന്ന് ഞാൻ അവനൊരു ഉമ്മയല്ല ലഹരിയാണ് അവനെ നിയന്ത്രിക്കുന്നതെന്ന്... തനിക്ക് നേരെ ചുമന്ന മുഖവുമായി കത്തിയുമേന്തി വരുന്ന സ്വന്തം മകനെ മോനെ മോനേ എന്നും നിലവിളിച്ചു കരഞ്ഞു മരിക്കേണ്ടി വന്നു പാവം നബീസുമ്മ. നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ സ്വന്തം മകന്റെ കയ്യിൽ നിന്നും ജീവന് വേണ്ടി യാചിക്കേണ്ടി വരുന്ന ആദ്യത്തെയും അവസാനത്തെയും ഉമ്മയാകുമെന്ന് നബീസത്ത. ഇല്ല എന്ന് ഞാൻ പറയും... നിങ്ങളോ..?! ~മൻസിൽ https://www.instagram.com/p/DFDPD4NSwze/?igsh=b2VsdDR4eDk1ZTV5
😢 😭 🥹 🥺 👍 💔 😞 😶 42

Comments