വായിക്കുന്നോർക്കായി💛🫂
February 2, 2025 at 05:53 AM
കലികാലമല്ല ; കറയുള്ള മനുഷ്യരാണ് പ്രശ്നം. 15 കാരൻ' ചാടിയതല്ല തള്ളിയിട്ടതാണ് കൊന്നതാണ്. പോരായ്മകളെ നിയന്ത്രിക്കാത്ത അധികാരികളെ ഉത്തരം നൽകേണ്ടത് നിങ്ങൾ മാത്രമാണ്.എത്ര ഒളിച്ചോടാൻ ശ്രമിച്ചാലും കണ്ണീരുകൾ നിങ്ങളെ വേട്ടയാടി കൊണ്ടേയിരിക്കും എന്ത് തെറ്റാണ് ആ കുഞ്ഞു മോൻ നിങ്ങളോട് ചെയ്തത്..? നിറം കുറഞ്ഞതിന്റെ പേരിൽ ആ മോൻ നിങ്ങളിൽ വല്ല മുറിവും വരുത്തിയോ..? അവന്റെ തൊലിയുടെ ഭംഗി അറിയണമെങ്കിൽ മോന്റെ ഉമ്മയോട് ചോദിക്കാമായിരുന്നില്ലേ... നിങ്ങൾക്ക് നിറം ആസ്വദിക്കാനറിയില്ല എന്നതാണോ ആ മോൻ ചെയ്ത തെറ്റ്..? മറുപടി ഇല്ലല്ലെ... ഉണ്ടാകില്ല... മുംതാസിനെ അറിയുമോ..? നിറം കുറഞ്ഞതിന്റെ പേരിൽ ഭാര്യക്ക് ഭർത്താവ് നൽകിയ തൂക്കു കയറിൽ ഇക്കയുടെ പേരുവിളിച്ചു തന്നെ കരയേണ്ടി വന്ന മുംതാസിനെ..? ഈ നിറം പറഞ്ഞുള്ള വേർതിരിവ് എന്നവസാനിക്കും..? ഇന്നും ഉത്തരമില്ലാത്ത ചോദ്യമായും ഉണങ്ങാത്ത മുറിവായും വേദനയുള്ള പാടുകളാണവ. കറപുരണ്ട മനുഷ്യരുള്ള കാലത്തോളം അവർ തന്നെയാകും കാലന്മാരും... ഈ കൊടും ക്രൂരതയ്ക്ക് നിങ്ങളോട് ആ പാവങ്ങൾ ചെയ്ത തെറ്റ് ഇനിയെങ്കിലും പറഞ്ഞുകൂടേ... കറുത്തവനായി, കറുത്തവളായി ജനിച്ചതാകും ല്ലെ ആ തെറ്റ്. ~മൻസിൽ https://www.instagram.com/p/DFjyW2NRSPV/?igsh=OGZwb3MwdGRsdDcy
😢 ❤️ 💔 🥺 👍 🙂 🤲 🥹 29

Comments