𝗨𝗗𝗙ㄥ工∨モ
February 16, 2025 at 02:41 PM
കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കേന്ദ്രസര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ നിലവിലുള്ള കടകളും കുടുംബശ്രീ സംരംഭങ്ങള്‍ അടക്കമുള്ള ചെറുകിട വ്യവസായങ്ങളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ വലിയ തോതില്‍ സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയതിനെയാണ് സർക്കാരിന്റെ ഭരണനേട്ടമായി അവതരിപ്പിക്കുന്നത്. സർക്കാർ പോർട്ടലിൽ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനെ പോലും രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2011 ൽ തുടക്കമിട്ട യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോലും 2016 ഇൽ ആണ് തുടക്കമിട്ടത് എന്നത് ഉമ്മൻ ചാണ്ടിയൂടെ കാലത്ത് കേരളം വികസന കാര്യത്തിൽ എത്ര മുന്നിലായിരുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ അതിന് ശേഷം കേരളത്തിൽ ഒരു മേഖലയിലും അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016 ലെ എംഎസ്എംഇ സര്‍വെയിലും കേരളം ഒന്നാമതായിരുന്നു.
സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തി പുരോഗമന ചിന്താഗതിയോടെ പ്രവർത്തിക്കാൻ ആരംഭിച്ചാൽ കേരളം അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇല്ലാത്ത പൊള്ളക്കണക്കുകൾ നിരത്തി പുതുതായി തുടങ്ങി എന്ന് അവകാശപ്പെടുന്ന 2.90 ലക്ഷം നവസംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു.
https://www.facebook.com/share/p/1DSDgbreZq/?mibextid=wwXIfr