
𝗨𝗗𝗙ㄥ工∨モ
6.3K subscribers
About 𝗨𝗗𝗙ㄥ工∨モ
ഐക്യജനാധിപത്യ മുന്നണിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ജനദ്രോഹ അഴിമതി ഭരണകർത്താക്കളായ കാവിസത്തിനും ചുവപ്പിസത്തിനും അറുതി വരുത്താൻ.. നമുക്ക് ഒരുമിച്ചു പോരാടാം.. നാടിനെ തിരിച്ചു പിടിക്കാം. നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ...
Similar Channels
Swipe to see more
Posts

*മയക്കുമരുന്നു വിരുദ്ധ സായാഹ്ന സദസ്സ്,കൂറ്റനാട് സെന്ററില്‍.* https://www.facebook.com/share/v/1BiWqWLink/?mibextid=qi2Omg *LIKE , COMMENT , SHARE & SUPPORT.*

“തന്റെ കൺമുന്നിൽ പാർട്ടിക്കാർ ചെടിച്ചട്ടിക്ക് അടിച്ച് യുവാക്കളെ കൊല്ലാൻ നോക്കിയത് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ് ന്യായികരിച്ച പിണറായി വിജയനാണ് കേരളീയ യുവ സമൂഹത്തിന്റെ മനസ്സിലെ കൊലപാതകങ്ങളിലെ റോൾ മോഡൽ” - കെ.മുരളീധരൻ.


*കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ✍️✍️✍️* സഹപാഠികളുടെ അക്രമണത്തിൽ മരണമടഞ്ഞ ഷഹബാസിന് കണ്ണീർ പ്രണാമം. ഓരോ ദിവസവും കൊലപാതക വാർത്തകൾ കേട്ടുകൊണ്ടാണ് കേരളം ഉണരുന്നത്. പ്രായഭേദമന്യേ കൊലപാതകം നടക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുന്നു. ഏത് അക്രമങ്ങളുടെ ഉള്ളറകളിലേക്ക് കടന്നാലും വലിയ രീതിയിൽ ലഹരി ഉപയോഗിക്കുന്നവരാണ് ഓരോ പ്രതികളുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സഹപാഠികളുടെ മർദ്ദനമേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഒരു പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു. അതിനുശേഷം പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിൽ നിന്നും ആ ആക്രമണം കരുതിക്കൂട്ടി ചെയ്തതാണ് എന്നാണ് വ്യക്തമാവുന്നത്. പ്രായപൂർത്തി ആവുന്നതിനു മുൻപേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാർഗറ്റ് ചെയ്തു ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നു. കഴിഞ്ഞദിവസം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കിലോമീറ്റർ യാത്ര ചെയ്തു ഒന്നൊന്നായി കൊലപ്പെടുത്തിയ സംഭവം നാട്ടിലെ ക്രമസമാധാന രംഗത്തിന്റെ തകർച്ച എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് അധികാരം നിലനിർത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സർക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകർച്ചയ്ക്ക് ഉത്തരവാദികൾ. സ്വന്തം വകുപ്പ് പോലും ഭരിക്കാൻ അറിയാത്ത പൂർണ്ണ പരാജയമായ ഒരു മുഖ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ സാധാരണക്കാരുടെ നികുതിപ്പണത്തിൽ നിന്ന് അനേകം കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വർഷങ്ങളിലും പിണറായി വിജയൻ സ്വീകരിച്ചു പോരുന്നത്. കൺമുമ്പിൽ അക്രമങ്ങൾ നടക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ ക്രിമിനലുകളുടെയും ഊർജ്ജവും റോൾ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സർക്കാർ ആർക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന ബഹുഭൂരിപക്ഷം പ്രതികൾക്കും സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതിനാൽ അവർക്കെതിരെ കേസെടുക്കാൻ പോലും ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്. ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വർദ്ധിക്കുന്നത്. ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാൻ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നിൽക്കേണ്ടതായിട്ടുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ ചെയ്യാൻ നമുക്ക് കൂട്ടായി തീരുമാനമെടുക്കാം. https://www.facebook.com/share/p/1BiXGeR63K/?mibextid=wwXIfr

നമ്മുടെ പുതുതലമുറയുടെ മനസ്സുകളെ ഡീടോക്സിഫൈ ചെയ്യാനുള്ള ഒരു വലിയ ഇടപെടൽ അടിയന്തരമായി കേരളത്തിൽ നടത്തേണ്ടിയിരിക്കുന്നു. വയലൻസിനോട് സീറോ ടോളറൻസ് എന്നതായിരിക്കണം ലക്ഷ്യം. വയലൻസ് ഉണ്ടായതിന് ശേഷമുള്ള നിയമ നടപടികൾ മാത്രമല്ല, അതിലേക്ക് വഴിവക്കുന്ന സാഹചര്യങ്ങളിലും മനോഭാവങ്ങളിലും മാറ്റം വരുത്താനാണ് കൂടുതൽ ഇടപെടലുകൾ ഉണ്ടാവേണ്ടത്. സിനിമകളും സീരിയലുകളും മാധ്യമങ്ങളും സാങ്കേതിക വിദ്യകളും രാഷ്ട്രീയവും സാഹിത്യവുമടക്കം ആളുകളെ സ്വാധീനിക്കുന്ന മുഴുവൻ മേഖലകളിലും അക്രമവും ഹിംസാത്മകതയും പൂർണ്ണമായിത്തന്നെ ഒഴിവാക്കണം. വയലൻസിനെ ഗ്ലോറിഫൈ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളും വീരേതിഹാസങ്ങളുമടക്കം പുനർവിചിന്തനത്തിന് വിധേയമാവണം. ആണത്തം, ഹീറോയിസം എന്നിങ്ങനെയുള്ള ആശയങ്ങളിലെ ഹിംസാത്മകത സമൂഹത്തിന് തിരിച്ചറിയാനാവണം. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അക്രമ പ്രവർത്തനങ്ങളെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. "ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു" എന്നത് ഒരു പ്രാകൃതകാലത്തെ ആശയമായിരുന്നു എന്നും ലക്ഷ്യത്തേപ്പോലെത്തന്നെ മാർഗവും എല്ലാവർക്കും സ്വീകാര്യമാവണം എന്നുള്ള ജനാധിപത്യകാല ചിന്തയാണ് ഇവിടെ പുലരേണ്ടത് എന്നും ഏവരേക്കൊണ്ടും അംഗീകരിപ്പിക്കണം. എല്ലാവരും ചേർന്നുള്ള ഒരു സാമൂഹ്യദൗത്യമായി ഇത് മാറണം. കേരളത്തിൽ മനുഷ്യർക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്.


ലഹരിമാഫിയയെ സംരക്ഷിക്കുന്നത് CPM; നിയമം നടപ്പിലാക്കേണ്ട എക്സൈസും പോലീസും കാര്യക്ഷമമല്ല - വി.ഡി.സതീശൻ #VDSatheesan #DrugCase #Congress #CPM


ഇയാളുടെ വായിൽ നിന്ന് എന്തെങ്കിലും വിവാദം കിട്ടും എന്ന് കാത്തു കെട്ടി കിടന്ന ഒരു കൂട്ടം മാധ്യമങ്ങളുടെയും ആറ്റു നോറ്റിരുന്ന എൽ.ഡി.എഫ് ക്യാമ്പിന്റെയും തിരുനെറ്റിക്ക് കിട്ടിയ അടി ആണ് ഇന്നലെ അദ്ദേഹം പറഞ്ഞതായി പുറത്തു വന്ന സ്റ്റേറ്റ്മെന്റുകൾ. മുഖ്യമന്ത്രി ആകാൻ ഞാനില്ല അതിനുള്ള യോഗ്യതയുള്ള പലരും ഈ മുറിയിൽ തന്നെയുണ്ട്. കാല കാലങ്ങൾ ആയി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുന്ന പതിവാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉള്ളത് എന്നിട്ടും രാഹുൽ ഗാന്ധിയോട് ഈ ഒരു സ്റ്റെറ്റ് മെന്റ്റ് തുറന്നു പറഞ്ഞത് ഒരു പക്ഷെ ചിലർ പൊളിറ്റിക്കൽ മണ്ടത്തരം എന്ന് വിശേഷിപ്പിക്കുന്ന സ്റ്റെറ്റ് മെന്റ്റ് ഈ പാർട്ടിയിലെ ഓരോ അണികളുടെയും വിഷമ സന്ധിയിൽ അവരുടെ മനസ്സ് അറിഞ്ഞു അവർക്കൊപ്പം നിന്ന മനസ്സിൽ നിന്ന് ഉണ്ടായതാണ്. നമ്മൾ ഒറ്റകെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടും.


ആര് മുഖ്യമന്ത്രിയാകണമെന്ന് എൻ്റെപാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ് നാക്ക് വായിലേക്ക് കയറ്റി വെച്ചേയൊള്ളൂ. ഞാനും ഭാര്യയും മരുമകനുമാണ് പാർട്ടി എന്ന കാര്യം കേന്ദ്ര നേതൃത്വമെന്ന പാവകൾ ഇനിയും മനസ്സിലാക്കിയിട്ടില്ല കഷ്ടം.


ഇനി എങ്കിലും മാധ്യമങ്ങൾ ഈ മാമ പണി നിർത്തണം....... കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ കമ്മീഷൻ കൊള്ള സർക്കാരിനെ താഴെ ഇറക്കാൻ അയാൾ നേതൃത്വം നൽകും...... മറ്റൊന്നും മുന്നിൽ ഇല്ല എന്ന് ഒരു നേതാവ് തുറന്നു പറയുക ആണ്.......... അയാൾക്കൊപ്പം ലഹരി മാഫിയ, കൊള്ള സർക്കാരിനെ താഴെ ഇറക്കാൻ ഓരോ കുടുംബങ്ങളും .........
