KERALA POLICE
February 17, 2025 at 04:01 AM
കേരള പോലീസിന്റെ അന്വേഷണ മികവിന് മുന്നിൽ മുട്ടുമടക്കി ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതി. ഇരിങ്ങാലക്കുട സ്വദേശിയും നിലവിൽ ചാലക്കുടി പോട്ടയിൽ സ്ഥിര താമസമാക്കിയ റിന്റോ എന്ന് വിളിപ്പേരുള്ള റിജോ ആന്റണി റിജോ തെക്കൻ ഏലിയാസിനെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടി കൂടിയത്. കഴിഞ്ഞ ഫെബ്രുവരി 14 ഉച്ചയ്ക്ക് 2 .15 ബാങ്കിലെത്തി പ്രതി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബാങ്കിലെ വാഷ് റൂമിൽ ബന്ദികളാക്കി ക്യാഷ് കൌണ്ടറിന്റെ വാതിൽ തകർത്ത് പതിനഞ്ചു ലക്ഷം രൂപയാണ് കവർച്ച ചെയ്തത്.മലയാളിയായ ഇയാൾ ബാങ്കിലെത്തി ആകെ സംസാരിച്ചത് "ക്യാഷ് കിദർ ഹേയ്, ചാവി ദേദോ" എന്നീ വാചകങ്ങളാണ്. മൂന്ന് മിനിറ്റിൽ കവർച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
തെളിവുകളൊന്നും ബാക്കി വയ്ക്കാതെ അതി സമർഥമായി തയ്യാറാക്കിയ പ്ലാൻ പ്രകാരമാണ് പ്രതി ബാങ്ക് കൊള്ള നടത്തിയത്. അതിനായി മുൻപ് ബാങ്ക് സന്ദർശിക്കുകയും അവിടത്തെ രീതികളും മറ്റും മനസിലാക്കുകയും ചെയ്തിരുന്നു. സ്വന്തം സ്കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. ഓടാതെ വാഹനത്തിന്റെ സൈഡ് മിററും കൃത്യത്തിനു വരുമ്പോൾ ഊരി മാറ്റിയിരുന്നു. അന്വേഷണം വഴി തിരിച്ചുവിടുന്നതിനും പ്രതി ബോധപൂർവം ശ്രമിച്ചിരുന്നു. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ അടക്കം നിരീക്ഷിച്ചും അന്വേഷണം നടത്തി.
തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ DySP മാരായ സുമേഷ് കെ, വി കെ രാജു എന്നിവരടങ്ങുന്ന 36 അംഗ ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.
👍
❤️
🙏
😂
233