𝗨𝗗𝗙ㄥ工∨モ
𝗨𝗗𝗙ㄥ工∨モ
March 1, 2025 at 10:20 AM
ഇയാളുടെ വായിൽ നിന്ന് എന്തെങ്കിലും വിവാദം കിട്ടും എന്ന് കാത്തു കെട്ടി കിടന്ന ഒരു കൂട്ടം മാധ്യമങ്ങളുടെയും ആറ്റു നോറ്റിരുന്ന എൽ.ഡി.എഫ് ക്യാമ്പിന്റെയും തിരുനെറ്റിക്ക് കിട്ടിയ അടി ആണ് ഇന്നലെ അദ്ദേഹം പറഞ്ഞതായി പുറത്തു വന്ന സ്റ്റേറ്റ്മെന്റുകൾ. മുഖ്യമന്ത്രി ആകാൻ ഞാനില്ല അതിനുള്ള യോഗ്യതയുള്ള പലരും ഈ മുറിയിൽ തന്നെയുണ്ട്. കാല കാലങ്ങൾ ആയി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുന്ന പതിവാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉള്ളത് എന്നിട്ടും രാഹുൽ ഗാന്ധിയോട് ഈ ഒരു സ്റ്റെറ്റ് മെന്റ്റ് തുറന്നു പറഞ്ഞത് ഒരു പക്ഷെ ചിലർ പൊളിറ്റിക്കൽ മണ്ടത്തരം എന്ന് വിശേഷിപ്പിക്കുന്ന സ്റ്റെറ്റ് മെന്റ്റ് ഈ പാർട്ടിയിലെ ഓരോ അണികളുടെയും വിഷമ സന്ധിയിൽ അവരുടെ മനസ്സ് അറിഞ്ഞു അവർക്കൊപ്പം നിന്ന മനസ്സിൽ നിന്ന് ഉണ്ടായതാണ്. നമ്മൾ ഒറ്റകെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടും.
Image from 𝗨𝗗𝗙ㄥ工∨モ: ഇയാളുടെ വായിൽ നിന്ന് എന്തെങ്കിലും  വിവാദം കിട്ടും എന്ന് കാത്തു കെട്ടി ...

Comments