
Calicut University Info
February 18, 2025 at 06:38 PM
*സർവകലാശാലയിൽ സാഹസിക സ്പോർട്സ് പാർക്ക് തുറന്നു*
കാലിക്കറ്റ് സർവകലാശാലാ കായിക വകുപ്പ് നവീകരിച്ച സാഹസിക സ്പോർട്സ് പാർക്ക് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ കെ.എൽ. രഞ്ജിത്താണ് പാർക്കിൻ്റെ രൂപകല്പന നിർവഹിച്ചത്. 2014- 15 വർഷത്തിൽ കായിക വിദ്യാർഥികൾ കായിക അധ്യാപകനായ ഡോ. രാജ്കിരണിന്റെ നേതൃത്തിൽ പൂർത്തിയാക്കിയിരുന്ന പാർക്ക് ലീഡർഷിപ് ക്യാമ്പിനോടാനുബന്ധിച്ചു പുതുക്കിപ്പണിയുകയായിരുന്നു. കായിക അധ്യാപകനായ ഡോ. സുധീർ കുമാർ, ഖോ ഖോ കോച്ച് പ്രബിഷ് എന്നിവർ നേതൃത്വം നൽകി. നവീകരിച്ച പാർക്ക് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകും. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. വസുമതി , ഡോ. കെ. മുഹമ്മദ് ഹനീഫ, കായിക വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ, യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. കെ.പി. മനോജ്, പ്രിൻസിപ്പാൾ ഡോ. രാജു, യൂണിവേഴ്സിറ്റി എഞ്ചിനീയർ മുബാറക് എന്നിവർ സംസാരിച്ചു. കായിക വിദ്യാർഥികൾക്ക് വൈസ് ചാൻസിലർ ഉപഹാരം നൽകി.
👍
👏
🙂↕
🤓
8