
Dhanam Online
March 1, 2025 at 06:20 AM
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം ദിനംപ്രതി വർദ്ധിക്കുന്നു. ഈ വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങൾക്കിടെ ഇന്ത്യയിൽ മാത്രം 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ജനുവരിയിൽ 78,345 വാഹനങ്ങളും ഫെബ്രുവരിയിൽ 51,134 വാഹനങ്ങളുമാണ് പുതുതായി രജിസ്റ്റർ ചെയ്തത്.
കേരളത്തിൽ ഇതേ കാലയളവിൽ 4,092 വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ജനുവരിയിൽ 2,591 വാഹനങ്ങളും ഫെബ്രുവരിയിൽ 1,501 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്.
