പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 21, 2025 at 04:56 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും* ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG ചോ: ചിത്രങ്ങളുള്ള മുസല്ലയിൽ വെച്ച് നിസ്കരിക്കൽ കറാഹത്താണെന്ന് ചിലർ പറയുന്നു ഇത് ശരിയാണോ? ഉ: അതെ കറാഹത്താണ് അത് ഭക്തിക്ക് കോട്ടം വരുത്തും എന്നതാണ് കാരണം (തുഹ്ഫ 2 /161) ചോ :നിസ്കാരം ഉപേക്ഷിച്ചതിനെ പേരിൽ ഭർത്താവിന് ഭാര്യയെ അടിക്കാമോ? ഉ : ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കൾക്കാണ്. അവർ രണ്ടുപേരും ഇല്ലാതിരിക്കുകയോ അതിലവർ വീഴ്ച വരുത്തുകയോ ചെയ്താൽ മുറി ആവാത്ത നിലക്ക് അവളെ അടിക്കൽ ഭർത്താവിന് നിർബന്ധമാണ് (തുഹ്ഫ 1/ 452) ചോ : ഭർത്താവിനെ തൻറെ ഭാര്യയെ തുടർന്ന് നിസ്കരിക്കാമോ? ഉ : പുരുഷൻ സ്ത്രീയോടു തുടർന്ന് നിസ്കരിച്ചാൽ ശരിയാവില്ല (ശർവാനി: 2 /14 ചോ : സോക്സ് ധരിച്ച് നിസ്കരിക്കാമോ? നിസ്കരിക്കാം എങ്കിലും സുജൂദിന് അവയവമായ വിരലിന്റെ പള്ള മറയില്ലാതെ വെക്കൽ സുന്നത്താണ് (ഫത്തഹുൽ മുഹീൻ) ചോ : ഔറത്ത് മറക്കാതെ കുട്ടികളെ നിസ്കാരം പരിശീലിപ്പിക്കാമോ? ഉ :പാടില്ല (ഫത്തുൽ മുഹീൻ 213) ചോ : ജുമുഅ പിരിയുന്നതിന് മുമ്പ് സ്ത്രീകൾക്ക് ളുഹ്റ് നിസ്കരിക്കൽ അനുവദനീയമാണോ? ഉ : അനുവദനീയമാണ് മാത്രമല്ല ജുമുഅ തീരുന്നത് കാത്തുനിൽക്കാതെ വേഗത്തിൽ നിസ്കരിക്കലാണ് സ്ത്രീകൾക്ക് സുന്നത്ത് (തുഹ്ഫ 2 /418) ചോ : സുജൂദിൽ കണ്ണടക്കാമോ? ഉ : കണ്ണടക്കാതിരിക്കൽ സുന്നത്താണ് (ഫത്തഹുൽ മുഹീൻ 69) ചോ :ഫർള് നിസ്കാരം കളാ ഉള്ളവൻ സുന്നത്ത് നിസ്കരിക്കുന്നതിന്റെ വിധി എന്ത്? ഉ : ഫർള് നിസ്കാരം ഖളാ ഉള്ളവർ അത് കളാ വീട്ടാതെ നിർവഹിക്കുന്ന എല്ലാ സുന്നത്ത് നിസ്കാരങ്ങളും അവന് ഹറാമാണ്. എന്നാൽ സുന്നത്ത് നിസ്കാരം സ്വഹീഹാകുന്നതാണ് (കുർദി 1/ 144) ചോ :വസ്വാസ് ഉള്ള ആളെ തുടർന്ന് നിസ്കരിക്കാമോ? ഉ :വസ്വാസ് ഉള്ളവരെ തുടർന്ന് നിസ്കരിക്കൽ കറാഹത്താകുന്നു (ഫത്തഹുൽ മുഹീൻ 132) ചോ :ബീജം തുപ്പുനീര് എന്നിവ നജസാണോ? ഇവ വസ്ത്രത്തിൽ ആയാൽ നിസ്കാരം ശരിയാകുമോ? ഉ : ഇവകൾ നജസല്ല ഇവ വസ്ത്രത്തിൽ ആയാൽ കഴുകൽ നിർബന്ധമില്ല (ശറഹ് ബാ ഫള്ൽ 1 /168) ചോ :നിൽക്കാൻ കഴിവുള്ളവർക്ക് സുന്നത്ത് നിസ്കാരം ഇരുന്ന് നിർവഹിക്കാമോ? ഉ :നിർവഹിക്കാം. ഫർള് നിസ്കാരത്തിൽ മാത്രമേ നിൽക്കൽ നിർബന്ധമുള്ളൂ (തുഹ്ഫ 2 /29) ചോ :സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഓതൽ സുന്നത്തുണ്ടോ? ഉ : സുന്നത്തുണ്ട് മയ്യിത്ത് നിസ്കാരത്തിൽ ഒഴികെ മറ്റ് എല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്താണ് (തുഹ്ഫ 2 /51) ചോ : പല പള്ളികളിലും ഇന്ന് കസേരയിൽ ഇരുന്ന് കൊണ്ടുള്ള നിസ്കാരം പതിവായി കാണുന്നു. പള്ളിയിലേക്ക് നടന്നു വരുന്ന ഇവർ നിസ്കരിക്കാൻ കഴിവുണ്ടായിരിക്കെ പല പ്രയാസങ്ങളും പറഞ്ഞു കസേരയിലിരുന്ന് നിസ്കരിക്കുന്നു. ഈ നിസ്കാരം സ്വഹീഹാകുമോ? ഉ : സഹീഹ് ആവില്ല. സ്വയം നിൽക്കാൻ കഴിവില്ലാത്ത ആളുകൾ വടിയുടെ മറ്റൊരാളുടെയോ സഹായത്താൽ നിന്നുതന്നെ നിസ്കരിക്കണം. സഹായിക്കുന്നവന് കൂലി കൊടുത്തിട്ട് ആണെങ്കിലും അപ്രകാരം ചെയ്യണം (ശർവ്വാനി 2/ 20) ചോ :നിസ്കാരത്തിൽ ആയിരിക്കെ സലാം പറയപ്പെട്ടാൽ നിസ്കരിക്കുന്നവൻ എന്തുചെയ്യണം? ഉ : കൈ ഉയർത്തിക്കാണിക്കുകയും നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം സലാം മടക്കുകയും ചെയ്യൽ സുന്നത്താണ്. ( ഫത്തഹുൽ മുഹീൻ ) ചോ :നാല് റക്അത്തുള്ള നിസ്കാരത്തിൽ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉയർന്നാൽ മഹ്മൂമീങ്ങൾ എന്ത് ചെയ്യണം? ഉ :അവർ ഇമാമിനെ പ്രതീക്ഷിച്ച്‌ അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടു പിരിയുകയോ ചെയ്യാം ഇമാമിന്റെ കൂടെ എഴുന്നേൽക്കാൻ പാടില്ല (ഫത്ഹുൽമുഈൻ) ചോ :മറയുടെ പിന്നിൽ നിന്നു നിസ്കരിക്കുന്നവൻ അല്പം തെറ്റി നിൽക്കണം എന്ന് പറയുന്നത് ശരിയാണോ? ഉ :ശരിയാണ്. മറ മുഖത്തിനുനേരെ അല്ലാതെ അൽപം വലത്തോട്ടോ ഇടത്തോട്ടോ തെറ്റി നിൽക്കൽ സുന്നത്താണ്. (തുഹ്ഫ 2/ 160) ചോ :ഒരു സ്ഥലത്ത് വെച്ച് ഒരു നിസ്ക്കാരം നിർവ്വഹിച്ചാൽ അടുത്ത് നിസ്കാരത്തിനു വേണ്ടി മറ്റൊരു സ്ഥലത്തേക്ക് മാറി നിൽക്കൽ സുന്നത്തുണ്ടോ? ഉ :ഉണ്ട് അല്പം മാറി നിൽക്കൽ സുന്നത്താണ് (തുഹ്ഫ 2/106) ചോ :നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ പ്രത്യേകം വല്ലതും സുന്നത്തുണ്ടോ? ഉ : ഉണ്ട്. സലാമിൽ ഇമാം തന്റെ രണ്ട് കവിളുകളും കാണും വിധത്തിൽ ഇരുവശങ്ങളിലേക്കും തിരിക്കണം. മാത്രമല്ല രണ്ട് സലാമിലും രണ്ടു വശങ്ങളിലുമുള്ള മനുഷ്യർ, മലക്കുകൾ, ജിന്നുകൾ, എന്നിവർക്ക് സലാം പറയുന്നു എന്ന് കരുതുകയും വേണം. മഹമൂം ഇമാമിന്റെ സലാം മടക്കുക യാണെന്നും കരുതൽ സുന്നത്താണ്. (തുഹ്ഫ 2/ 93) ചോ : റുകൂഅ് സുജൂദുകളിൽ സ്ത്രീ പുരുഷന്മാർ അവരുടെ രണ്ട് കൈമുട്ടുകൾ വെക്കേണ്ട രൂപം ഇങ്ങനെയാണ്? ഉ : പുരുഷന്മാർ അവരുടെ രണ്ട് കൈമുട്ടുകൾ ഇരുപാർശ്വങ്ങളിൽ നിന്നും വയർ രണ്ട് തുടകളിൽ നിന്നും അകറ്റി നിർത്തണം. സ്ത്രീകൾ ഇവ ചേർത്ത് വെക്കുകയും വേണം (തുഹ്ഫ 2 /76) ചോ : മുന്നിലൂടെ നടന്നു പോകുന്നവനെ നിസ്കരിച്ചു കൊണ്ടിരിക്കുന്നവർക്ക് തടയാമോ? ഉ : മറയുടെ പിന്നിൽ നിന്ന് നിസ്കരിക്കുന്നവന്റെ മുന്നിലൂടെ ഒരാൾ നടക്കുകയാണെങ്കിൽ അവനെ തടയൽ നിസ്കരിക്കുന്നവന് സുന്നത്താണ് (തുഹ്ഫ 2 /158) ചോ : ചില ആളുകൾ ഫാത്തിഹക്ക് ശേഷം ആമീൻ പറയുന്നതിനു മുമ്പായി "റബ്ബിഗ് ഫ്ർലീ " എന്നും ആമീൻ പറഞ്ഞു ശേഷം "റബ്ബൽ ആലമീൻ" എന്നും പറയാറുണ്ട് ഇങ്ങിനെ ചൊല്ലുന്നത് സുന്നത്താണോ? ഉ : അങ്ങിനെ ചൊല്ലൽ സുന്നത്താണ്. (തുഹ്ഫ 2/49) ചോ : ഫാതിഹ ഓതിയ ശേഷം മഅ്മൂമിന് ഫാത്തിഹ ഓതാൻ ഉള്ള സമയം മിണ്ടാതിരിക്കൽ ഇമാമിന് സുന്നത്തുണ്ടോ ഉ : സുന്നത്തുണ്ട്. (ശറഹുൽ മുഹദ്ദബ് 3 /367) ചോ : ഖുനൂത്തിൽ കൈകൾ രണ്ടും ചേർത്ത് വെക്കലാണോ അകറ്റി പിടിക്കൽ ആണോ നല്ലത്? ഉ :ചുമലിന് നേരെ വരും വിധത്തിൽ ചേർത്ത് പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി 2 /67) ചോ : ഒരാൾ റുകൂഅ് മറന്ന് സുജൂദിൽ പ്രവേശിച്ചാൽ ഉടൻ റുകൂഹ് വരെ വന്നാൽ അത് റുകൂഹായി പരിഗണിക്കുമോ? ഉ : പരിഗണിക്കില്ല. അവൻ നിറുത്തത്തിലേക്ക് മടങ്ങുകയും ശേഷം റുകൂഉം ഇഹ്തിദാലും കഴിഞ്ഞ് സുജൂദിൽ പ്രവേശിക്കേണ്ടതുമാണ് (തുഹ്ഫ 2/ 96) ചോ : എല്ലാ നിസ്കാരങ്ങളിലും വജ്ജഹ്തു ഓതൽ സുന്നത്തുണ്ടോ? ഉ : മയ്യത്ത് നിസ്കാരം ഒഴികെയുള്ള എല്ലാ ഫർളും, സുന്നത്തുമായ നിസ്കാരങ്ങളിൽ വജ്ജഹ്‌തു ഓതൽ സുന്നത്താണ് (തുഹ്ഫ 2/ 29) ചോ : സ്ത്രീകൾക്ക് പെരുന്നാൾ നിസ്കാരം സുന്നത്ത് ഉണ്ടോ? അവർ ജമാഅത്തായി പെരുന്നാൾ നിസ്കാരം നിർവഹിക്കുകയാ ണെങ്കിൽ ഖുത്തുബ ഓതേണ്ടതുണ്ടോ? ഉ : സ്ത്രീകൾക്കും പെരുന്നാൾ നിസ്കാരം സുന്നത്താണ്. എന്നാൽ ജമാഅത്തായി നിസ്കരിക്കാൻ ഖുതുബ ഓതേണ്ടതില്ല (തുഹ്ഫ 3 /40) ചോ : ഇശാ നിസ്കാരത്തിന് മുമ്പ് തറാവീഹ് നിസ്കരിക്കാമോ? പിന്നീട് ഇശാ നിസ്കരിച്ചാൽ പോരെ? ഉ : മതിയാവില്ല. തറാവീഹിന്റെ സമയം ഇശാഹ് നിസ്കരിച്ചതിനു ശേഷമാണ്. അപ്പോൾ സമയം ആകുന്നതിന് മുമ്പ് തറാവീഹ് നിസ്കരിച്ചാൽ സ്വഹീഹാവില്ല (ഫത് ഹുൽ മുഈൻ) ചോ : ഒരാൾ ഖുനൂത്ത് മറന്ന് സുജൂദിൽ എത്തി ഉടൻ കുനൂത്ത് മറന്ന് വിവരം ഓർമ്മ വന്നു എന്നാൽ കുനൂത്തിലേക്ക് മടങ്ങേണ്ടതുണ്ടോ? ഉ : മടങ്ങരുത് കാരണം ഫർളിൽനിന്ന് സുന്നത്തിലേക്ക് മടങ്ങിയാൽ നിസ്കാരം ബാത്വിലാവും (തുഹ്ഫ 2/184) അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ
❤️ 🙏 2

Comments